High Court | അരവിന്ദ് കേജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാമെന്ന് ഡെല്‍ഹി ഹൈകോടതി; നിലവിലെ സാഹചര്യത്തില്‍ ഇടപെടല്‍ സാധ്യമല്ലെന്ന് ജഡ്ജ്

 


ന്യൂഡെല്‍ഹി: (KVARTHA) മദ്യനയ അഴിമതിക്കേസില്‍ എന്‍ഫോഴ്‌സ് മെന്റ് അറസ്റ്റ് ചെയ്ത അരവിന്ദ് കേജ്രിവാളിന് ഡെല്‍ഹി മുഖ്യമന്ത്രിയായി തുടരാമെന്ന് ഹൈകോടതി. കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഡെല്‍ഹി ഹൈകോടതി തള്ളി. നിലവിലെ സാഹചര്യത്തില്‍ കോടതി ഇടപെടല്‍ സാധ്യമല്ലെന്ന് ജഡ്ജ് പറഞ്ഞു. കേസിന്റെ മെറിറ്റിലേക്കു കടക്കാതെയാണ് കോടതി ഹര്‍ജി തള്ളിയത്.

ഡെല്‍ഹി ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മന്‍മോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി തള്ളിയത്. കേജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാന്‍ ചട്ടമില്ലെന്നും വാക്കാല്‍ നിരീക്ഷിച്ച കോടതി ഇക്കാര്യത്തില്‍ ജുഡിഷ്യല്‍ ഇടപെടല്‍ ആവശ്യമില്ലെന്നും വ്യക്തമാക്കി. എക്‌സിക്യുടീവാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു.

High Court | അരവിന്ദ് കേജ് രിവാളിന് മുഖ്യമന്ത്രിയായി തുടരാമെന്ന് ഡെല്‍ഹി ഹൈകോടതി; നിലവിലെ സാഹചര്യത്തില്‍ ഇടപെടല്‍ സാധ്യമല്ലെന്ന് ജഡ്ജ്
 
സുര്‍ജിത് സിങ് യാദവ് എന്ന വ്യക്തി നല്‍കിയ പൊതുതാത്പര്യ ഹര്‍ജിയാണ് ഡെല്‍ഹി ഹൈകോടതി തള്ളിയത്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളതിനാല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ കേജ് രിവാളിനെ അനുവദിക്കരുതെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

ഇഡിയുടെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ കേജ് രിവാളിനെ കോടതിയിലെത്തിച്ചു. കേജ് രിവാളിന്റെ ഭാര്യ സുനിതയും മന്ത്രിമാരായ അതിഷിയും സൗരഭ് ഭരദ്വാജും കോടതിയിലെത്തിയിട്ടുണ്ട്. കേജ് രിവാള്‍ കോടതിയില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയേക്കുമെന്നുള്ള സൂചനകളും പുറത്തുവന്നിട്ടുണ്ട്. കോടതിയില്‍ കേസുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നു കഴിഞ്ഞ ദിവസം കേജ് രിവാളിന്റെ ഭാര്യ സുനിത പ്രഖ്യാപിച്ചിരുന്നു. കേജ് രിവാളുമായി ജയിലില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു ഭാര്യയുടെ വെളിപ്പെടുത്തല്‍.

മദ്യനയ അഴിമതിക്ക് പിന്നിലെ പണത്തിന്റെ സ്രോതസ് എവിടെ നിന്നാണെന്ന് കേജ് രിവാള്‍ വെളിപ്പെടുത്തുമെന്നും സുനിത പറഞ്ഞു. ഡെല്‍ഹി ജനതയെ കഷ്ടപ്പെടുത്തുകയാണു ചെയ്യുന്നത് എന്നാരോപിച്ചു ബിജെപിയെയും അവര്‍ കുറ്റപ്പെടുത്തി. ജയിലില്‍ ഇരുന്നുകൊണ്ടു രണ്ട് ഉത്തരവുകളാണു കേജ് രിവാള്‍ പുറപ്പെടുവിച്ചത്.

കേജ് രിവാളിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു പ്രസ്താവനകളുമായി യുഎസും ജര്‍മനിയും രംഗത്തുവന്നിരുന്നു. സംഭവത്തില്‍ സുതാര്യമായ അന്വേഷണം നടത്തണമെന്ന് ഇരു രാജ്യങ്ങളും ഇന്‍ഡ്യയോട് ആവശ്യപ്പെട്ടു. ഡെല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച് 21-ന് രാത്രി അറസ്റ്റിലായ കേജ് രിവാളിനെ കോടതി മാര്‍ച് 28 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടിരുന്നു. ഒമ്പതുതവണ ബോധപൂര്‍വം സമന്‍സ് അവഗണിച്ച കേജ് രിവാള്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന ഇഡി യുടെ വാദം അംഗീകരിച്ചാണ് സിബിഐ. പ്രത്യേക കോടതി ജഡ്ജ് കാവേരി ബവേജ കേജ് രിവാളിനെ കസ്റ്റഡിയില്‍ വിട്ടത്.

ഇതിനിടെ അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി കേജ് രിവാള്‍ ഡെല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കോടതി തള്ളിയിരുന്നു. ഇതുസംബന്ധിച്ചു വിശദമായ റിപോര്‍ട് നല്‍കാന്‍ ഏപ്രില്‍ രണ്ടുവരെ ഇഡിക്ക് കോടതി സമയം നല്‍കിയിരുന്നു.

Keywords: High Court Rejects Plea To Remove Arvind Kejriwal As Chief Minister After Arrest, New Delhi, News, High Court, Rejected, Plea, Arvind Kejriwal, Chief Minister, Arrest, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia