Turmeric Benefit | മഞ്ഞളിന്റെ മഹിമകൾ അറിയാതെ പോവരുത്! മുഖസൗന്ദര്യത്തിന് മുതൽ കാൻസർ തടയാൻ വരെ സഹായിക്കും

 


ന്യൂഡെൽഹി: (KVARTHA) അടുക്കളയിൽ കറികൾക്കും ചർമ സംരക്ഷണത്തിനും ഔഷധങ്ങൾക്കുമായി സാധാരണയായി മഞ്ഞൾ ഉപയോഗിക്കുന്നവരാണ് നമ്മള്‍. മഞ്ഞൾ നട്ട് ഏഴെട്ട് മാസങ്ങൾ കഴിയുമ്പോൾ മഞ്ഞൾ ചെടി പിഴുതെടുത്തു വേരിനടിയിൽ വളരുന്ന മഞ്ഞൾ കഴുകി വൃത്തിയാക്കി പുഴുങ്ങി ഉണക്കി പൊടിച്ചാണ് സാധാരണ നമ്മള്‍ വീട്ടാവശ്യത്തിനും മറ്റുമുള്ള മഞ്ഞൾ പൊടി തയ്യാറാക്കുന്നത്. മഞ്ഞളിന് നമ്മളറിയാത്ത ഒത്തിരി ഗുണങ്ങൾ ഉണ്ട്.
 
Turmeric Benefit | മഞ്ഞളിന്റെ മഹിമകൾ അറിയാതെ പോവരുത്! മുഖസൗന്ദര്യത്തിന് മുതൽ കാൻസർ തടയാൻ വരെ സഹായിക്കും

മഞ്ഞളിന്റെ ഉപയോഗങ്ങൾ

പണ്ട് കാലം മുതലേ അടുക്കളയിൽ പാചകത്തിനായി ഉപയോഗിക്കുന്ന ഒരു മസാല വ്യഞ്ജനമാണ് മഞ്ഞൾ. വയറിലെ പുണ്ണ്, കുഴിനഖം, മുറിവ്, പഴുപ്പ്, വിഷ ജന്തുക്കളുടെ കടി എന്നിങ്ങനെ പല രോഗങ്ങൾക്കും മഞ്ഞൾ ഔഷധമായി ഉപയോഗിക്കാറുണ്ട്. ചർമ സംരക്ഷണത്തിനും സൗന്ദര്യ വർധന സാധനങ്ങൾ ഉണ്ടാക്കാനും മഞ്ഞൾ ഉപയോഗിക്കാറുണ്ട്. ആയുർവേദ ശാലകളിൽ പല മരുന്നുകളുടെയും നിർമാണത്തിന് വേണ്ടിയും മഞ്ഞൾ ഉണക്കിയും അല്ലാതെയും ഇത് ഉപയോഗിച്ച് വരുന്നു.

മഞ്ഞളിന്റെ ഗുണങ്ങൾ

മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർകുമിൻ എന്ന പദാർഥത്തിന് കാന്സറിനെ ചെറുക്കാൻ കഴിവുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കഫക്കെട്ട് ഇല്ലാതാക്കാനും മഞ്ഞൾ വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും. നമ്മുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും മഞ്ഞൾ നല്ലതാണ്. തൊണ്ടയിലെ അണുബാധകൾ, അലർജി, ശ്വാസ കോശ സംബന്ധമായ അസുഖങ്ങൾ ഇവയ്ക്കൊക്കെ മഞ്ഞൾ ഫലപ്രദമാണ്.

പാലിൽ മഞ്ഞപ്പൊടി ചേർത്ത കുടിക്കുന്നത് കരളിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.
മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ വീക്കം കുറയ്ക്കാൻ ഫല പ്രദമാണ്. മലബന്ധം വയറിളക്കം ഇങ്ങനെയുള്ള ഉദര രോഗങ്ങൾക്കും മഞ്ഞൾ നല്ലതാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. സന്ധികളുടെ ആരോഗ്യത്തിനും ഉപയോഗപ്രദമാണ്. ദഹനവും എളുപ്പമാകുന്നു. ട്യൂമറിനെ പ്രതിരോധിക്കാനും കാൻസർ കോശങ്ങൾ മറ്റു ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനും മഞ്ഞളിന് കഴിവുണ്ടെന്നും പഠനങ്ങൾ പറയുന്നുണ്ട്.

ചർമ സംരക്ഷണത്തിന് മഞ്ഞൾ അനിവാര്യ ഘടകമാണ്. മുഖ സൗന്ദര്യത്തിനും മുഖ കാന്തിക്കും മികച്ചതാണ്. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകൾ മോശം ബാക്ടീരിയയെ ഇല്ലാതാക്കാനും മുഖം തിളങ്ങാനും സഹായിക്കും. കണ്ണിന് ചുറ്റുമുള്ള കറുത്തപാടുകൾ, വരണ്ട ചർമം, മുഖക്കുരു, സ്ട്രെച്ച് മാർക്കുകൾ എന്നിങ്ങനെയുള്ള ചർമ്മം നേരിടുന്ന വെല്ലുവിളിക്ക് മഞ്ഞളിന്റെ ഉപയോഗം ആശ്വാസകരമാണ്.

ഇങ്ങനെ നിരവധി ഗുണകൾ മഞ്ഞളിൽ നിന്ന് ലഭ്യമാണ്. നമ്മുടെ ശരീരത്തിന് ആവശ്യമായ ഒത്തിരി ഗുണങ്ങളുള്ള മഞ്ഞളിനെ അവഗണിക്കാതിരിക്കാം. എന്നിരുന്നാലും അമിതമായാൽ അമൃതും വിഷം എന്ന് പറയുന്ന പോലെ ആരോഗ്യ പരമായ രീതിയിൽ തന്നെയാവണം മഞ്ഞളിന്റെയും ഉപയോഗങ്ങൾ എന്ന കാര്യം ശ്രദ്ധിക്കുക.

Keywords: News, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, New Delhi, Turmeric, Health Benefits of Turmeric and Curcumin.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia