Healthy food | മുളപ്പിച്ച പയർ കഴിക്കാൻ ഇനി വൈകിക്കേണ്ട; അത്ഭുത ഗുണങ്ങൾ ധാരാളം

 


ന്യൂഡെൽഹി: (KVARTHA) പയർ കഴിക്കാത്തവർ കുറവായിരിക്കും. എന്നാൽ മുളപ്പിച്ച പയറുകൾ നമ്മൾ കഴിക്കാറുണ്ടോ. പലരും പറഞ്ഞു കേട്ട അറിവായിരിക്കാം മുളപ്പിച്ച പയർ കഴിക്കുന്നത് നല്ലതാണെന്ന്. എന്നാൽ ഇതിന്റെ യഥാർത്ഥ ഗുണങ്ങൾ അറിയാത്തവർ ഉണ്ടാകാം. പയർ വർഗങ്ങൾ ഒരുപാടുണ്ട്. പ്രോട്ടീനുകളാൽ സമ്പുഷ്ടമായ ആഹാരമാണ് മുളപ്പിച്ച പയർ. ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിട്ടുണ്ട്.


Healthy food | മുളപ്പിച്ച പയർ കഴിക്കാൻ ഇനി വൈകിക്കേണ്ട; അത്ഭുത ഗുണങ്ങൾ ധാരാളം

ശരീരത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമായ പയറുകളിൽ പല പോഷക മൂല്യങ്ങളും അടങ്ങിയിട്ടുള്ളതായി പഠനങ്ങൾ പറയുന്നുണ്ട്. ഫൈബർ, വിറ്റാമിനുകൾ, പൊട്ടാസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, കാർബോഹൈഡ്രേറ്റ്, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് മുളപ്പിച്ച പയറുവർഗങ്ങൾ അസിഡിറ്റി പോലെയുള്ള ഉദര പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർ ഒരുപാട് പേർ ഉണ്ടാവാം. അത്തരം ആളുകൾക്കും മുളപ്പിച്ച പയർ കഴിക്കുന്നത് ഗുണം ചെയ്യും. കാരണം അസിഡിറ്റി ഇല്ലാതാക്കാൻ മുളപ്പിച്ച പയറിലെ പോഷകങ്ങള്‍ സഹായിക്കുന്നു

പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ന്യൂട്രിയന്റുകളും ഇവയിലുണ്ട്. ഇതിൽ അടങ്ങിയിക്കുന്ന അമിനോ ആസിഡുകൾ പോലെയുള്ള പോഷകങ്ങൾ കലോറിയും കൊഴുപ്പും നിയന്ത്രിതമാക്കുവാൻ സഹായിക്കുന്നു. സ്ഥിരമായുണ്ടാകുന്ന ദഹനക്കേട് തടയുന്നതിനും മുളപ്പിച്ച് പയർ മികച്ചതാണ്. ആഴ്ചയിൽ മൂന്ന് ദിവസം മുളപ്പിച്ച മുളപ്പിച്ച പയർ വർഗങ്ങൾ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ ഇതിൽ എന്‍സൈമുകള്‍ ധാരാളമടങ്ങിയിട്ടുണ്ട്. ഇത് ദഹന പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുവാനും ഗുണം ചെയ്യും.

മുളപ്പിച്ച പയര്‍ ശരീരത്തിലെ ആസിഡിന്റെ അളവ് കുറച്ച് പി എച്ച് നില നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ സഹായിക്കുന്നു. ഇങ്ങനെ നിരവധി ഗുണങ്ങളാൽ സമ്പുഷ്ടമായ ഭക്ഷണ വിഭവമാണ് മുളപ്പിച്ച പയറുകൾ. ആരോഗ്യകരമായ ശരീരത്തിന് മുളപ്പിച്ച പയറുകൾ കു‌ടി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. സ്ഥിരമായി കഴിക്കുവാൻ ഉദ്ദേശിക്കുന്നവർ, പ്രത്യേകിച്ചും രോഗികൾ ഡോക്ടറുടെ മാർഗ നിർദേശം സ്വീകരിക്കാൻ മുൻഗണന നൽകേണ്ടതാണ്.

Keywords: News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Sprouted peas, Health, Lifestyle, Health Tips, Health Benefits of peas.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia