Follow KVARTHA on Google news Follow Us!
ad

Complaint | തേജസ്വി സൂര്യ എം പി ക്കെതിരെ പെരുമാറ്റച്ചട്ട ലംഘന പരാതി

കടയുടമയെ കയ്യേറ്റം ചെയ്തതായി പറയുന്ന സംഭവം സാമുദായിക വത്കരിച്ചു എന്ന് വിമര്‍ശനം Complaint, BJP MP Tejasvi Surya, Congress, Politics, Religion
ബംഗ്ലൂരു: (KVARTHA) സന്ധ്യ നമസ്‌കാര(മഗ്രിബ്) ബാങ്ക് വിളിക്കുന്നതിനിടെ മസ്ജിദ് റോഡിലെ കാസറ്റ് കടയില്‍ ശബ്ദം കൂട്ടി ഹനുമാന്‍ സ്‌തോത്രം വെച്ച സംഭവവുമായി ബന്ധപ്പെട്ട പ്രതികരണത്തില്‍ ബിജെപി എം പി തേജസ്വി സൂര്യക്ക് എതിരെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘന പരാതി. കോണ്‍ഗ്രസ് ലീഗല്‍ വിംഗ് ജെനറല്‍ സെക്രടറി സൂര്യ മുകുന്ദരാജാണ് തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയത്.
  
Hanuman Chalisa row: BJP MP Tejasvi Surya faces complaint to CEC ahead of Lok Sabha polls 2024, Bengaluru, News, Complaint, BJP MP Tejasvi Surya, Congress, Politics, Religion, Allegation, National.

കടയുടമയെ കയ്യേറ്റം ചെയ്തതായി പറയുന്ന സംഭവം എംപി സാമുദായിക വത്കരിച്ചു എന്ന് പരാതിയില്‍ പറയുന്നു. കടയുടമയെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് എത്തിയ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തേജസ്വി സൂര്യ, ബസവനഗുഡി എംഎല്‍എ രവി സുബ്രഹ്‌മണ്യ എന്നിവരുടെ നേതൃത്വത്തില്‍ ആള്‍ക്കൂട്ടം ഹിന്ദുത്വ മുദ്രാവാക്യം മുഴക്കിയെന്ന് പരാതിയില്‍ ആരോപിച്ചു. മതവികാരം ഇളക്കിവിടുന്ന പ്രചാരണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘന പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി വിധി ഉദ്ധരിച്ച് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി.

Keywords: Hanuman Chalisa row: BJP MP Tejasvi Surya faces complaint to CEC ahead of Lok Sabha polls 2024, Bengaluru, News, Complaint, BJP MP Tejasvi Surya, Congress, Politics, Religion, Allegation, National. 

Post a Comment