Follow KVARTHA on Google news Follow Us!
ad

Gold Price | സ​ർ​വ​കാ​ല റെ​കോർ​ഡു​ക​ൾ ഭേ​ദി​ച്ച്​ സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു; പവന് 400 രൂപയുടെ വൻ വർധനവ്

വെള്ളിക്ക് മാറ്റമില്ല Gold Price, Gold Price Today, Silver Price, Gold News
കൊച്ചി: (KVARTHA) സ​ർ​വ​കാ​ല റെ​കോർ​ഡു​ക​ൾ ഭേ​ദി​ച്ച്​ സ്വ​ർ​ണ​വി​ല കു​തി​ക്കു​ന്നു. തുടർച്ചയായ അഞ്ചാം ദിനവും പുതിയ റെകോർഡിട്ടു. ശനിയാഴ്ച (09.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6075 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,600 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.


ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5040 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40,320 രൂപയുമാണ് നിരക്ക്. അതേസമയം, വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയാണ് വില. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

വെള്ളിയാഴ്ച (08.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയും വർധിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6025 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 48,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5000 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40000 രൂപയുമായിരുന്നു നിരക്ക്. എന്നാൽ വെള്ളി വിലയിൽ മാറ്റമുണ്ടായിരുന്നില്ല.
  
Gold

Keywords: News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Price on March 09 in Kerala.

< !- START disable copy paste -->

Post a Comment