Gold Price | സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

 


കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെതന്നെ റെകോഡ് വിലയില്‍നിന്നാണ് സ്വര്‍ണനിരക്ക് കുറഞ്ഞിരിക്കുന്നത്. ശനിയാഴ്ച (23.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6125 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 49000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5100 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40800 രൂപയുമാണ് വ്യാപാരം നടക്കുന്നത്.

അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 79 രൂപയില്‍ നിന്ന് 01 രൂപ കൂടി 80 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Gold Price | സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 80 രൂപ കുറഞ്ഞു

വെള്ളിയാഴ്ച (22.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6135 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 49080 രൂപയിലുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും ഒരു പവന്‍ 18 കാരറ്റിന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5105 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 40840 രൂപയുമാണ് വ്യാപാരം നടന്നത്.

വെള്ളിയാഴ്ച വെള്ളി വിലയിലും ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 81 രൂപയില്‍ നിന്ന് 2 രൂപ കുറഞ്ഞ് 79 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുകയാണ്.

Keywords:
Gold Price, Gold Price Today, Silver Price, Gold News, Kochi, Business, Halmark Gold, Decline, Kerala, Gold Price March 23 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia