Award | ഡോ. ബാലകൃഷ്ണൻ വള്ളിയോട്ടിന് ജി കെ വാര്യർ പുരസ്കാരം

 


കണ്ണൂർ: (KVARTHA) മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും ആതുര ചികിത്സ മേഖലയിലും സമഗ്ര സംഭാവന നൽകിയ കോഴിക്കോട് മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും പ്രശസ്ത ഭിഷഗ്വരനുമായ പ്രൊഫസർ ജികെ വാരിയരുടെ സ്മരണക്കായി കേരളത്തിലെ ഫീസിഷ്യൻമാരുടെ സംഘടന ആയ അസോസിയേഷൻ ഓഫ് ഫിസിഷ്യൻ ഏർപ്പെടുത്തിയ ജികെ വാരിയർ മെമ്മോറിയൽ ഓറേഷൻ അവാർഡിന് പരിയാരം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. ബാലകൃഷ്ണൻ വള്ളിയോട്ട് അർഹനായി.
 
Award | ഡോ. ബാലകൃഷ്ണൻ വള്ളിയോട്ടിന് ജി കെ വാര്യർ പുരസ്കാരം

പരിയാരം മെഡിക്കൽ കോളേജിന്റെ ആരംഭം മുതൽ അവിടെ സേവനം അനുഷ്ടിക്കുന്ന ഡോക്ടർ അധ്യാപന രംഗത്തും മെഡിക്കൽ ഗവേഷണ മേഖലയിലും നിരവധി സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രമേഹ മേഖലയിലെ ഗവേഷണത്തിന് 2009ൽ കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പി എച് ഡി കരസ്ഥമാക്കി. തുടർന്ന് കണ്ണൂർ യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത്‌ സയൻസ് എന്നിവയുടെ ഗവേഷണ ഗൈഡ് എന്ന നിലയിൽ നിരവധി വിദ്യാർത്ഥികളുടെ പി എച് ഡി ഗവേഷങ്ങൾക്ക് നേതൃത്വം നൽകി വരുന്നു.

റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് എഡിൻബറോ, ഗ്ലാസ്ഗോ, ഇന്ത്യൻ കോളേജ് ഓഫ് ഫിസിഷ്യൻ, ഇന്റർനാഷണൽ മെഡിക്കൽ സയൻസ് അക്കാഡമി, ഇന്ത്യൻ ജെറിയാട്രിക് സൊസൈറ്റി എന്നിവ ഹോണറ റി ഫെല്ലോ ഷിപ് നൽകി ആദരിച്ചിരുന്നു. പാലക്കാട്‌ ഡിസ്ട്രിക് 9 ഓഡിറ്റോറിയത്തിൽ നടന്ന അസോസിയേഷന്റെ ക്വാർട്ടർലി മീറ്റിങ്ങിൽ അസോസിയേഷൻ പ്രസിഡന്റ്‌ അവാർഡ് സമ്മാനിച്ചു. മുൻ മെഡിസിൻ മേധാവി ഡോ. സുധ ബാലകൃഷ്ണൻ ഭാര്യയും തിരുവന്തപുരം എൻട്രോ ക്രിനോളജി ഡി എം വിദ്യാർത്ഥി അശ്വിൻ വള്ളിയോട് മകനുമാണ്.
  
Award | ഡോ. ബാലകൃഷ്ണൻ വള്ളിയോട്ടിന് ജി കെ വാര്യർ പുരസ്കാരം

Keywords:  News, News-Malayalam-News, Kerala, Kerala-News, GK Warrior Award to Dr. Balakrishnan Valliyot.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia