Follow KVARTHA on Google news Follow Us!
ad

EPF | തൊഴിലാളികൾക്ക് അർഹതപ്പെട്ടതും ന്യായവുമായ ഇപിഎഫ് പെൻഷൻ കേന്ദ്രസർകാർ അനുവദിക്കണമെന്ന് അസോസിയേഷൻ സംസ്ഥാന സമ്മേളനം

കെ ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു EPF, Malayalam News, കേരള വാർത്തകൾ
കോഴിക്കോട്: (KVARTHA) കേരള പ്രോവിഡന്റ് ഫണ്ട് മെമ്പേഴ്സ് ആൻഡ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സംസ്ഥാന പ്രസിഡണ്ട് കെ ടി അരവിന്ദാക്ഷൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ആർ കെ. വേലായുധൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനസമ്പർക്ക വേദി സംസ്ഥാന പ്രസിഡണ്ട് ഡോ. ടി.എം. രവീന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറൽ സെക്രട്ടറി രാജൻ മഞ്ചേരി സ്വാഗതം പറഞ്ഞു. അഷ്റഫ് ചേലാട്ട്, പി അനിൽബാബു, ഉസ്മാൻ കടവത്ത് കാസർകോട്, ഇ ബാലകൃഷ്ണൻ,എഴുത്തുപള്ളി മനോഹരൻ, കെ ശോഭന, കെ. പ്രേംകുമാർ, കെ. ആർ വേണുഗോപാലകുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.
 
ജീവിതത്തിൻ്റെ നല്ല കാലം മുഴുവൻ ജോലി ചെയ്ത തൊഴിലാളികൾക്ക് ജീവിത സായാഹ്നത്തിൽ പ്രയാസമില്ലാതെ ജീവിക്കുന്നതിനുവേണ്ടി 1995 നവംബർ 16-ന് കേന്ദ്ര സർക്കാർ സ്വകാര്യ മേഖലയിൽ നടപ്പിലാക്കിയ പെൻഷൻ പദ്ധിതിയാണ് ഇ.പി.എഫ് ഓർഗനൈസേഷൻ എന്ന വസ്തുത മനസ്സിലാക്കാതെയാണ് ഇപ്പോഴത്തെ അധികാരികൾ പ്രവർത്തിക്കുന്നതെന്നും ഇന്നത്തെ കാലത്ത് ജീവിക്കുവാൻ മിനിമം പെൻഷൻ 10000പ്രമേയത്തിലും ടെസ്റ്റ് രൂപ അനുവദിക്കണമെന്നും സമ്മേളനം പ്രമേയത്തിലുടെ കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

Keywords:News, Kerala, Kerala-News, Politics, Politics-News, Lok-Sabha-Election-2024, EPF, Malayalam News, Demand that central government should grant fair EPF pension to workers

Post a Comment