Criticized | ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസുകാര്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

 


കണ്ണൂര്‍: (KVARTHA) ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസുകാര്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ജില്ലാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

11 മുന്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ഇപ്പോള്‍ ബിജെപിക്ക് ഒപ്പമാണ്. ഇനിയെത്രയെന്ന് ആര്‍ക്കും പറയാന്‍ കഴിയില്ല. ബി ജെ പി രണ്ടു കയ്യും നീട്ടി നില്‍ക്കുകയാണ്. പണം വേണ്ടവര്‍ക്ക് പണം, സ്ഥാനം വേണ്ടവര്‍ക്ക് സ്ഥാനം എന്നും മുഖ്യമന്ത്രി പറഞ്ഞു. എ ഡി ആര്‍ റിപോര്‍ട് പ്രകാരം 394 പേരാണ് കോണ്‍ഗ്രസ് വിട്ട് പോയത്. ഇതില്‍ 173 പേര്‍ എം പി മാരോ എം എല്‍ എ മാരോ ആണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അഞ്ഞൂറോളം മുതിര്‍ന്ന കോണ്‍ഗ്രസുകാര്‍ പാര്‍ടി വിട്ടു. കോണ്‍ഗ്രസ് ജയിച്ചാല്‍ കോണ്‍ഗ്രസായി നില്‍ക്കുമോ എന്ന് ഗ്യാരണ്ടിയില്ല. ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസ് മാറി.

Criticized | ജനാധിപത്യ വ്യവസ്ഥയ്ക്ക് നാണക്കേടുണ്ടാക്കുന്ന വിഭാഗമായി കോണ്‍ഗ്രസുകാര്‍ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

എന്താണ് കോണ്‍ഗ്രസിന്റെ അവസ്ഥ. പലരുമായും ചര്‍ച നടക്കുന്നു എന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്. വിലപേശലാണ് നടക്കുന്നത്. കോണ്‍ഗ്രസാണെന്ന് വിശ്വസിച്ച് ആരെയും വിജയിപ്പിക്കാനാകില്ല. എനിക്ക് തോന്നിയാല്‍ ബിജെപിയില്‍ പോകുമെന്ന് പറഞ്ഞത് ഓര്‍മയില്ലേ. ശാഖയ്ക്ക് സംരക്ഷണം നല്‍കിയെന്ന് പറഞ്ഞതും ഓര്‍ക്കണം. ഈ വാക്കുകള്‍ അവകാശ വാദവും വീരസ്യവുമല്ല. അണിയറ നീക്കങ്ങള്‍ നടക്കുന്നുണ്ട്.

ബിജെപിക്ക് ദാനം നല്‍കാനായി ഓരോരുത്തരെ പോറ്റി വളര്‍ത്തുകയാണോ? അവസാരവാദികള്‍ക്ക് എതിരെ കൂടിയുള്ള സമരമാണ് ഈ തിരഞ്ഞെടുപ്പ്. നാളെ ബിജെപിയാകാന്‍ സാധ്യതയുള്ളവരെ കൂടി പരാജയപ്പെടുത്തണം. നരേന്ദ്ര മോദി വല്യേട്ടനെപ്പോലെയെന്നാണ് തെലുങ്കാന മുഖ്യമന്ത്രി പറഞ്ഞത്. ഗുജറാത് മോഡലില്‍ തെലുങ്കാനയെ വികസിപ്പിക്കണം എന്നും പറഞ്ഞു.

കോണ്‍ഗ്രസിന്റെ ജാഥയ്ക്ക് കേരളത്തില്‍ എത്തിയ മുഖ്യമന്ത്രിയാണ്. പ്രതിപക്ഷ നേതാവ് ഉള്‍പെടെയുള്ളവര്‍ക്ക് നാണമുണ്ടോയെന്നും മുഖ്യമന്ത്രി ചോദിച്ചു. തെറ്റായ നയങ്ങളുടെ ഭാഗമായാണ് ഇന്‍ഡ്യ ഈ അവസ്ഥയിലെത്തിയത്. വന്‍കിട കുത്തകകള്‍ക്ക് വേണ്ടിയുള്ള നയങ്ങളാണ് നടപ്പാക്കുന്നത്. ദരിദ്രാവസ്ഥ ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.

പരമ ദരിദ്രാവസ്ഥയില്‍ നിന്ന് മോചിപ്പിക്കാനാണ് സംസ്ഥാന സര്‍കാര്‍ ശ്രമിക്കുന്നത്. 2025 നവംബര്‍ ഒന്നാകുമ്പോള്‍ അതിദരിദ്രരില്ലാത്ത നാടായി കേരളം മാറും. ഗ്യാരണ്ടിയുടെ വര്‍ത്തമാനം പറയുന്നവര്‍ക്ക് ഇങ്ങനെയൊന്ന് നടപ്പിലാക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Keywords: CM Pinarayi Vijayan Criticized Congress, Kannur, News, Chief Minister, Pinarayi Vijayan, Criticized, Congress, Politics, BJP, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia