Parole | ബില്‍ഖീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിക്കാതെ കോടതി; ഹര്‍ജി നല്‍കിയത് പൂജയില്‍ പങ്കെടുക്കാന്‍

 


അഹ് മദാബാദ്: (KVARTHA) ബില്‍ഖീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിച്ച് ഗുജറാത് ഹൈകോടതി. രണ്ട് പേരാണ് പരോളിനായി കോടതിയെ സമീപിച്ചത്. എന്നാല്‍, ഇരുവരുടേയും ഹരജികളില്‍ ജഡ്ജി അതൃപ്തി അറിയിച്ചതോടെ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ജസ്റ്റിസ് ദിവേഷ് ജോഷിയുടെ മുമ്പാകെയാണ് ഹര്‍ജിയെത്തിയത്. എന്നാല്‍, ഹര്‍ജി പരിഗണിച്ച ജഡ്ജി പരോള്‍ നല്‍കാനാവില്ലെന്ന് വാക്കാല്‍ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് കേസിലെ കുറ്റവാളികളായ മിതേഷ് ഭട്ട്, ശൈലേഷ് ഭട്ട് എന്നിവരുടെ അഭിഭാഷകന്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്ന് അറിയിച്ചു. സഹോദരങ്ങളായ മിതേഷ് ഭട്ടും ശൈലേഷ് ഭട്ടും 'നവചന്ദി, വാസ്തു പൂജ'യില്‍ പങ്കെടുക്കാനാണ് പരോള്‍ ആവശ്യപ്പെട്ടതെന്ന് അഭിഭാഷകന്‍ ഖുശ്ബു വ്യാസ് പറഞ്ഞു. ഇതാദ്യമായാണ് ബില്‍ഖീസ് കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ നിഷേധിക്കുന്നത്. നേരത്തെ 2022 ആഗസ്റ്റില്‍ ബില്‍ഖീസ് ബാനു കേസിലെ 11 കുറ്റവാളികളേയും ഗുജറാത് സര്‍കാര്‍ ജയില്‍ മോചിതരാക്കിയിരുന്നു.

Parole | ബില്‍ഖീസ് ബാനു കേസിലെ കുറ്റവാളികള്‍ക്ക് പരോള്‍ അനുവദിക്കാതെ കോടതി; ഹര്‍ജി നല്‍കിയത് പൂജയില്‍ പങ്കെടുക്കാന്‍
 
തടവുകാലത്തെ നല്ല നടപ്പ് പരിഗണിച്ചായിരുന്നു മോചനമെന്നായിരുന്നു ഗുജറാത് സര്‍കാരിന്റെ വാദം. എന്നാല്‍, ഗുജറാത് സര്‍കാരിന്റെ നടപടി റദ്ദാക്കിയ സുപ്രീംകോടതി പ്രതികളോട് എത്രയും പെട്ടെന്ന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇവര്‍ വീണ്ടും ജയിലിലായത്.

ജനുവരി 21 ന് ഗോധ്ര സബ് ജയിലില്‍ കീഴടങ്ങിയതിന് ശേഷം കേസിലെ മറ്റ് രണ്ട് പ്രതികള്‍ക്ക് ഹൈകോടതി നേരത്തെ പരോള്‍ അനുവദിച്ചിരുന്നു. രമേഷ് ചന്ദനയ്ക്കും പ്രദീപ് മോഡിയയ്ക്കുമായിരുന്നു പരോള്‍ അനുവദിച്ചത്. ഫെബ്രുവരി 23 ന് മരുമകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ രമേഷ് ചന്ദനയ്ക്ക് 10 ദിവസത്തെ പരോള്‍ അനുവദിച്ചപ്പോള്‍, പ്രദീപ് മോഡിയയ്ക്ക് ഫെബ്രുവരി അഞ്ചിന് ഭാര്യാപിതാവിന്റെ മരണത്തെ തുടര്‍ന്ന് അഞ്ച് ദിവസത്തേക്ക് പരോള്‍ അനുവദിച്ചു. ജസ്റ്റിസ് ജോഷിയാണ് ചന്ദനയ്ക്ക് പരോള്‍ അനുവദിച്ചത്.

Keywords: Bilkis Bano molest case: 2 convicts withdraw plea after HC indicates it is not inclined to grant parole, Ahmedabad, News, Gujrat HC, Bilkis Bano molest case, Parole, High Court, Judge, Lawyer, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia