Follow KVARTHA on Google news Follow Us!
ad

Attack | റമദാന്‍ മാസാരംഭത്തിലും ഗസയില്‍ അഭയാര്‍ഥി കാംപിനുനേരെ ആക്രമണം; 15 പേര്‍ക്ക് ദാരുണാന്ത്യം; ഇസ്രാഈല്‍ അതിര് കടക്കരുതെന്ന് ബൈഡന്‍, 'നിരപരാധികളായ ജനങ്ങളുടെ സുരക്ഷയില്‍ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണം'

മരിച്ചവരില്‍ അതികവും സ്ത്രീകളും കുട്ടികളും Biden, Warns, Red Line, Israel, Rafah, Israeli Strike, Nuseirat Camp, Gaza, Joe Biden, Food
ഗസ: (KVARTHA) റമദാന്‍ മാസാരംഭത്തിലും ഗസയില്‍ അഭയാര്‍ഥി കാംപിനുനേരെയുണ്ടായ ഷെല്‍ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പെടുന്നുണ്ട്. നസേറത്ത് അഭയാര്‍ഥി കാംപിലാണ് ഇസ്രാഈയേലിന്റെ ആക്രമണം ഉണ്ടായത്.

സംഭവത്തെ അമേരികന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അപലപിച്ചു. നെതന്യാഹുവിന്റെ നടപടികള്‍ ഇസ്രാഈലിനെ സഹായിക്കുകയല്ല മറിച്ച് ദ്രോഹമാവുകയാണ്. ഇസ്രാഈല്‍ യുദ്ധരംഗത്ത് അതിരുകടക്കരുതെന്ന് ജോ ബൈഡന്‍ ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രതികരിച്ചു. നിരപരാധികളായ ജനങ്ങളുടെ സുരക്ഷയില്‍ നെതന്യാഹുവിന് ശ്രദ്ധയുണ്ടാകണമെന്നും ജോ ബൈഡന്‍ ആവശ്യപ്പെട്ടു.

അതേസമയം, കഴിഞ്ഞ ദിവസം ഗസയില്‍ ആകാശ മാര്‍ഗം ആഹാരവും മറ്റ് അവശ്യ വസ്തുക്കളും വിതരണം ചെയ്യുന്നതിനിടെയുണ്ടായ അപകടത്തില്‍ അഞ്ച് പേര്‍ മരിച്ചിരുന്നു. വെള്ളിയാഴ്ച പ്രാദേശിക സമയം 9.30ഓടെയാണ് അപകടമുണ്ടായത്. വിമാനത്തില്‍ നിന്ന് വിതരണം ചെയ്ത വലിയ പെട്ടികള്‍ ഘടിപ്പിച്ച പാരച്യൂടുകളിലൊന്ന് വിടരാതെ സഹായം കാത്ത് താഴെ നിന്നവര്‍ക്ക് മേല്‍ പതിക്കുകയായിരുന്നു. ഏത് രാജ്യം ആഹാര സാധാനങ്ങള്‍ വിതരണം ചെയ്യുമ്പോഴാണ് അപകടം ഉണ്ടായതെന്ന് വ്യക്തമല്ല.

നേരത്തെ ഗസയില്‍ ഭക്ഷണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് നേരെയുണ്ടായ ഇസ്രയേല്‍ വെടിവയ്പ്പില്‍ 112 പേര്‍ കൊല്ലപ്പെടുകയും 760 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഗസയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് സംഭവമുണ്ടായത്.


അതിനിടെ ഭക്ഷ്യസാധനങ്ങള്‍ അടക്കമുള്ള സഹായങ്ങള്‍ എത്തിക്കാനായി യുഎസ് കപ്പല്‍ ഗാസയിലേക്ക് തിരിച്ചു. ജോര്‍ദനും ഈജിപ്തും ഫ്രാന്‍സും നെതര്‍ലാന്‍ഡും ബെല്‍ജിയവും ഉള്‍പെടെയുള്ള രാജ്യങ്ങള്‍ ഗസയില്‍ ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്നുണ്ട്. നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോയാല്‍ ഗാസയിലെ ജനങ്ങള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ നേരത്തെ മുന്നറിയിപ്പ് നല്‍കി.

Keywords: News, World, World-News, Biden, Warns, Red Line, Israel, Rafah, Israeli Strike, Nuseirat Camp, Gaza, Joe Biden, Food, Biden warns of ‘red line’ for Israel over Rafah.

Post a Comment