Arvind Kejriwal | ഇഡി കസ്റ്റഡിയിൽ നിന്നും ഭരണം തുടർന്ന് അരവിന്ദ് കേജ്‌രിവാൾ; ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത് ഈ വിഷയത്തെ കുറിച്ച്

 


ന്യൂഡെൽഹി: (KVARTHA) മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ ഡെൽഹി മുഖ്യമന്ത്രി ഇഡി കസ്റ്റഡിയിൽ നിന്നും ഭരണം തുടരുന്നു. ഇ ഡി കസ്റ്റഡിയിൽ കഴിയുന്നതിനിടെ മുഖ്യമന്ത്രിയെന്ന നിലയിൽ ആദ്യ ഉത്തരവ് അദ്ദേഹം പുറപ്പെടുവിച്ചു. ഡൽഹി സർക്കാരിൻ്റെ ജലമന്ത്രാലയവുമായി ബന്ധപ്പെട്ടതാണ് മുഖ്യമന്ത്രിയുടെ ഈ ഉത്തരവെന്നാണ് സൂചന. ഡൽഹി ജലമന്ത്രി അതിഷി ഞായറാഴ്ച രാവിലെ നടത്തുന്ന വാർത്താസമ്മേളനത്തിൽ ഈ ഉത്തരവിനെക്കുറിച്ചുള്ള വിവരങ്ങൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Arvind Kejriwal | ഇഡി കസ്റ്റഡിയിൽ നിന്നും ഭരണം തുടർന്ന് അരവിന്ദ് കേജ്‌രിവാൾ; ആദ്യ ഉത്തരവ് പുറപ്പെടുവിച്ചത് ഈ വിഷയത്തെ കുറിച്ച്

മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വ്യാഴാഴ്ച രാത്രി ഇഡി അറസ്റ്റ് ചെയ്ത കെജ്‌രിവാളിനെ കേന്ദ്ര ഏജൻസിയുടെ കസ്റ്റഡിയിൽ ഒരാഴ്ചത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. അറസ്റ്റിന് ശേഷവും അരവിന്ദ് കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ചിട്ടില്ല. അദ്ദേഹം ഡൽഹി മുഖ്യമന്ത്രിയായി തുടരുമെന്നും ആവശ്യമെങ്കിൽ സർക്കാരിനെ ജയിലിൽ നിന്ന് നയിക്കുമെന്നും ആം ആദ്‌മി പാർട്ടി നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ജയിലിൽ നിന്ന് സർക്കാരിനെ നയിക്കുന്നത് എളുപ്പമുള്ള കാര്യമല്ലെന്ന് തിഹാർ ജയിലിലെ മുൻ നിയമ ഓഫീസർ പറയുന്നു. ജയിൽ മാനുവൽ അനുസരിച്ച്, ഒരാൾക്ക് ആഴ്ചയിൽ രണ്ടുതവണ മാത്രമേ കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ മറ്റാരെയെങ്കിലുമോ കാണാൻ കഴിയൂ. ജയിൽ ചട്ടങ്ങൾ അനുസരിച്ച് ഏത് സ്ഥലവും ജയിലായി പ്രഖ്യാപിക്കാം. അതായത് വീടുപോലും ജയിലായി പ്രഖ്യാപിക്കാൻ കഴിയും. വീട്ടുതടങ്കലിലാക്കിയാൽ കെജ്‌രിവാളിന് മുഖ്യമന്ത്രിയായി ഭരണം നടത്താനാവും. എന്നിരുന്നാലും, ഇതിന് ലഫ്റ്റനൻ്റ് ഗവർണർ വിനയ് കുമാർ സക്‌സേനയുടെ അനുമതി ആവശ്യമാണ്.

വീഡിയോ കോൺഫറൻസിംഗിലൂടെ മുഖ്യമന്ത്രിക്ക് മന്ത്രിസഭാ യോഗം ചേരാമെന്ന് മറ്റൊരു സുപ്രീം കോടതി അഭിഭാഷകൻ പറഞ്ഞു. എന്നാൽ അതിന് ജയിൽ അധികൃതരുടെ അനുമതി വേണം. കേജ്‌രിവാൾ രാജിവെക്കാത്തതിൻ്റെ അനന്തരഫലങ്ങൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നുണ്ടെന്നാണ് വിവരം. കേന്ദ്രത്തിന് സസ്‌പെൻഡ് ചെയ്യുകയോ സ്ഥാനത്ത് നിന്ന് നീക്കുകയോ ചെയ്യേണ്ടി വന്നേക്കുമെന്ന് നിയമവിദഗ്ധർ പറഞ്ഞു. എഎപിയുടെ ഉന്നത നേതാക്കളായ മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിത എന്നിവർക്ക് ശേഷം മദ്യനയ കേസിൽ അറസ്റ്റിലാകുന്ന
നാലാമത്തെ ഉന്നതനാണ് കേജ്‌രിവാൾ.

Keywords: Arvind Kejriwal, Delhi liquor policy case, Politics, National, Corruption, Case, New Delhi, Chief Minister, ED, Custody,  Administration, Order, Arrest, Jail, Tihar, Arvind Kejriwal Issues His 1st Order From Enforcement Directorate Lock-Up.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia