Movie Review | അഞ്ചക്കള്ളകോക്കാന്‍: അതെ, ശരിക്കും മലയാളം സിനിമ തന്നെ

 


/ ഏദൻ ജോൺ

(KVARTHA)
ഉല്ലാസ് ചെമ്പന്റെ തിരക്കഥയിൽ പിറന്ന അഞ്ചക്കള്ളകോക്കാൻ റിലീസ് ആയിരിക്കുകയാണ്. ശരിക്കും പേരുകേട്ടാൽ ഇത് മലയാള സിനിമ തന്നെയാണോ എന്ന് സംശയം ജനിച്ചേക്കാം. എന്നാൽ ശരിക്കും ഇത് ഒരു മലയാള സിനിമ തന്നെയാണ്. കേരള - കർണ്ണാടക അതിർത്തിയിലുള്ള ഒരു പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് 80കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവങ്ങളാണ് സിനിമയിൽ. ആ രീതിയിൽ തന്നെ കന്നഡ ഗ്രാമങ്ങളിലെ പാട്ടുകളും, വിന്റേജ് വിഷ്വൽസുമായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.
80 കളുടെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയിൽ ആ കാലഘട്ടം അടയാളപ്പെടുത്തുന്നതിൽ സംവിധായകനും സിനിമയുടെ ആർട്ട് ഡയറക്‌റും വളരെയധികം ശ്രദ്ധിച്ചിട്ടുണ്ട്. അതിന്റെ ഔട്ട്പുട്ടും സിനിമയിൽ കാണാനുണ്ട്.
  
Movie Review | അഞ്ചക്കള്ളകോക്കാന്‍: അതെ, ശരിക്കും മലയാളം സിനിമ തന്നെ

സിനിമയുടെ കളർ ഗ്രേഡിങ് മുതൽ സൗണ്ട് എഫ്ഫക്റ്റ്സ്, മ്യൂസിക്ക് തുടങ്ങി എല്ലാ ടെക്നിക്കൽ മേഖലയിലും പടം കസറുന്നുണ്ട്. ചെമ്പൻ വിനോദ് ആണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പൻ വിനോദിന്റെ ഗംഭീര പെർഫോമൻസ് തന്നെയാണ് ഈ സിനിമയുടെ പ്രധാന ഹൈലൈറ്റ്. പടം തുടങ്ങി നിമിഷങ്ങൾ കൊണ്ടുതന്നെ പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് പിടിച്ചിടുന്ന ഒരു ഉല്ലാസ് ചെമ്പൻ മാജിക് ഈ സിനിമയിൽ കാണാം. പിന്നെ അങ്ങോട്ട് പ്രേക്ഷകരും സിനിമയ്ക്കൊപ്പം ചേർന്നുള്ളൊരു ഒഴുക്കാണ് പടം അവസാനിക്കുന്നത് വരെ.

ഉല്ലാസ് ചെമ്പന്റെ മാരക തിരക്കഥയും അതിന്റെ പെർഫെക്റ്റായ എക്സിക്യൂഷനുമാണ് അഞ്ചരകള്ളകോക്കാൻ. സിനിമയെ ഗംഭീരമാക്കുന്നതിൽ സംവിധായകനും, തിരക്കഥയും, അഭിനേതാക്കളും വഹിച്ച പങ്കു പോലെ തന്നെ അതിന്റെ പശ്ചാത്തല സംഗീതം, സംഗീത സംവിധാനം എന്നീ രണ്ടു ഡിപ്പാർട്‌മെന്റുകളും വഹിച്ച പങ്ക് പറയാതെ വയ്യ. 80കളുടെ പശ്ചാത്തലത്തിൽ കേരള കർണാടക അതിർത്തിയിലുള്ള ഒരു ഗ്രാമത്തിൽ ഒരു കൊലപാതകം നടക്കുകയും അതിനെ ചുറ്റിപറ്റിയുള്ള അന്വേഷണവുമാണ് സിനിമ പറയുന്നത്. ഗംഭീര വിഷ്വൽസും ഉഗ്രൻ മ്യൂസിക്കും ഉഗ്രൻ സംവിധാനവും നിറഞ്ഞ ഒരു കിടിലൻ പീരിയഡ് ഡ്രാമയാണ് അഞ്ചക്കള്ളകോക്കാൻ.

പെർഫോമൻസ് വൈസ് അഭിനയിച്ച എല്ലാവരും നന്നായി തന്നെ ചെയ്തു. എടുത്ത് പറയേണ്ടത് ചെമ്പൻ വിനോദ്, ലുഖ്‌മാൻ എന്നിവരുടേത് ആണ്. രണ്ട് പേരും സിനിമയിൽ അഴിഞ്ഞാടുകയായിരുന്നു. എഡിറ്റിംഗ്, സംഗീതം, ബിജിഎം, ശബ്ദം, സ്കോർ, ഡി ഒ പി എല്ലാം പടത്തെ പിടിച്ചിരുത്തുന്നു. ആക്ഷൻ എല്ലാം കിടിലൻ എന്ന് വിശേഷിപ്പിക്കണം. ഷാപ്പിലെ സ്റ്റണ്ടും ഡാൻസുമെല്ലാം പൊളി. ക്ലൈമാക്സിനോട് അടുത്ത് നിൽക്കുന്ന സമയങ്ങളിൽ ചെയ്തു വെച്ച ബിജിഎം ഒരു രക്ഷയും ഉണ്ടായില്ല. ക്യാമറ വർക്ക്, എഡിറ്റിങ്, ആക്ഷൻ ഒക്കെ തീ ലെവൽ. ചെമ്പൻ വിനോദിനൊപ്പം ശ്രീജിത്ത് രവി, ലുഖ്‌മാൻ തുടങ്ങിയവരൊക്കെ തങ്ങളുടെ കഥാപാത്രങ്ങളെ അടിപൊളിയാക്കിയിട്ടുണ്ട്.

ബാക്കിയുള്ളവരുടെയും അഭിനയം സിനിമയിൽ മികച്ചു തന്നെ നിൽക്കുന്നു. മണികണ്ഠൻ ആചാരിയും തൻ്റെ ഭാഗം ഗംഭീരമാക്കിയെന്ന് വേണം പറയാൻ. സിനിമയുടെ ആദ്യ പാതി ഗംഭീരമാണെങ്കിൽ ശേഷം അതിഗംഭീരം എന്ന് തന്നെ വിശേഷിപ്പിക്കാം. അഞ്ചക്കള്ളകോക്കാൻ ഒരു രക്ഷയുമില്ല, ഒരു കിടിലോസ്‌കി പടം തന്നെ. പറയാതെ വയ്യ, ഒരു അസ്സൽ അടിമുടി നാടൻ അടിപ്പടം വിത്ത് ക്ലാസ്.

തീർച്ചയായും കണ്ടിരിക്കേണ്ട ഒരു ആക്ഷൻ സിനിമ തന്നെയാണ് 'അഞ്ചക്കള്ളകോക്കാൻ. വലിയൊരു ഹിറ്റാവാനുള്ള എല്ലാ അർഹതയും അഞ്ചരക്കള്ളകോക്കാനുണ്ട്. എടുത്ത് പറയേണ്ട ഒരു കാര്യം ഫ്ലാഷ്ബാക്ക് സീനുകൾ കാണിക്കുമ്പോഴുള്ള രംഗങ്ങൾ. മിത്തും ഫിക്ഷനും എല്ലാം ചേർന്ന ഒരു കിടിലൻ തിയ്യേറ്റർ എക്സ്പീരിയൻസ് കാണാൻ താല്പര്യമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാം. തീർച്ചയായും, അഞ്ചക്കള്ളകോക്കാൻ ഒരു കിടിലൻ തീയറ്റർ എക്സ്പീരിയൻസ് ആസ്വദിക്കാൻ ഇഷ്ടപ്പെടുന്നവരെ നിരാശപ്പെടുത്തില്ല.
  
Movie Review | അഞ്ചക്കള്ളകോക്കാന്‍: അതെ, ശരിക്കും മലയാളം സിനിമ തന്നെ

Anchakkallakokkan: A true Malayalam movie.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia