Follow KVARTHA on Google news Follow Us!
ad

BJP | മഹാരാഷ്ട്രയില്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനെയും മാധുരി ദീക്ഷിതിനെയും മത്സരിപ്പിക്കാനുള്ള നീക്കവുമായി ബിജെ പി; തിരക്കിട്ട ചര്‍ചകള്‍

സഖ്യകക്ഷി ചര്‍ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ റിപോര്‍ടുകള്‍ Lok Sabha Election, Candidate, Bollywood Actors, Politics, National News
മുംബൈ: (KVARTHA) മഹാരാഷ്ട്രയില്‍ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാറിനെയും മാധുരി ദീക്ഷിതിനെയും ബി ജെ പി മത്സര രംഗത്തിറക്കിയേക്കുമെന്ന് അഭ്യൂഹം. ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്ന റിപോര്‍ടുകള്‍ക്കിടെയാണ് ഇതുസംബന്ധിച്ച വാര്‍ത്തകളും പുറത്തുവരുന്നത്.

യുവാക്കളുടെ വോട് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബിജെപി ബോളിവുഡ് താരങ്ങളെ രംഗത്തിറക്കാന്‍ തയാറെടുക്കുന്നത്. എന്നാല്‍ പാര്‍ടി വൃത്തങ്ങള്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനം അറിയിച്ചിട്ടില്ല. 

Akshay Kumar and Madhuri Dixit might be considered for BJP's Lok Sabha ticket, Mumbai, News, Lok Sabha Election, Candidate, Bollywood Actors, NCP, Shiv Sena, Politics, National News

സമാന രീതിയില്‍ ക്രികറ്റ് താരം യുവരാജ് സിങ്ങിനെ പഞ്ചാബില്‍ നിന്ന് പാര്‍ടി ടികറ്റില്‍ മത്സരിപ്പിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നിരുന്നുവെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പിന്നീട് യുവരാജ് വ്യക്തമാക്കിയിരുന്നു. മുംബൈയില്‍ സിറ്റിങ് എംപിമാരില്‍ പൂനം മഹാജന്‍ ഒഴികെയുള്ളവരെ ബിജെപി വീണ്ടും മത്സരിപ്പിച്ചേക്കുമെന്നുള്ള വിവരവും പുറത്തുവരുന്നുണ്ട്.

സംസ്ഥാനത്ത് എന്‍ഡിഎ സഖ്യകക്ഷി ചര്‍ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് പുതിയ റിപോര്‍ടുകള്‍ പുറത്തുവന്നിരിക്കുന്നത്. മുംബൈയിലെ ആറു സീറ്റുകളില്‍ അഞ്ചില്‍ ബിജെപിയും, ഒന്നില്‍ ശിവസേന ഷിന്‍ഡെ വിഭാഗവും മത്സരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.

കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ശിവസേനയ്ക്ക് അനുകൂല വിധിയെഴുതിയ സൗത് മുംബൈ മണ്ഡലത്തില്‍ ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കും. നിയമസഭാ സ്പീകര്‍ രാഹുല്‍ നര്‍വേക്കര്‍ ഇവിടെ സ്ഥാനാര്‍ഥിയാകുമെന്നാണ് വിവരം.

നോര്‍ത് ഈസ്റ്റ് മുംബൈയില്‍ മനോജ് കോട്ടക് ഇത്തവണയും മത്സരിക്കും. ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവരുന്നതോടെ ഏകദേശ ചിത്രം വ്യക്തമാകും. ആദ്യ ഘട്ടത്തില്‍ 195 പേരെയാണ് ബിജെപി പട്ടികയില്‍ ഉള്‍പെടുത്തിയത്.

പ്രതിപക്ഷ സഖ്യമായ മഹാവികാസ് അഘാഡിയിലും സീറ്റ് വിഭജന ചര്‍ചകള്‍ പുരോഗമിക്കുകയാണ്. ഉദ്ധവ് താക്കറെ വിഭാഗം ശിവസേന, ശരദ് പവാര്‍ വിഭാഗം എന്‍സിപി എന്നിവയാണ് പ്രതിപക്ഷ സഖ്യത്തിലെ പ്രധാന പാര്‍ടികള്‍. കോണ്‍ഗ്രസിനൊപ്പം 'ഇന്‍ഡ്യ' സഖ്യവുമായി സഹകരിക്കുമെന്ന് ഇരു നേതാക്കളും നേരത്തെ ധാരണയിലെത്തിയിരുന്നു.

Keywords: Akshay Kumar and Madhuri Dixit might be considered for BJP's Lok Sabha ticket, Mumbai, News, Lok Sabha Election, Candidate, Bollywood Actors, NCP, Shiv Sena, Politics, National News.

Post a Comment