Follow KVARTHA on Google news Follow Us!
ad

Allegation | ഇടുക്കിയില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ചു; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍

'കുട്ടിയുടെ പക്കല്‍നിന്ന് ബീഡി കണ്ടെത്തിയതാണ് കാരണം' Accusations, Arise, Local School Authorities, 8th Grader, Death, Family, Student, Allegation, Co
ഇടുക്കി: (KVARTHA) ഉപ്പുതറയില്‍ വിഷം അകത്തുചെന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ഥി ചികിത്സയിലിരിക്കെ മരിച്ച സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ ബന്ധുക്കള്‍. അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതാണ് മരണകാരണമെന്നാണ് ആരോപണം.

മത്തായിപ്പാറ വട്ടപ്പാറ ജിജീഷിന്റെ എട്ടാംക്ലാസ് വിദ്യാര്‍ഥിയായ മകന്‍ അനക്സ് (14) ആണ് ശനിയാഴ്ച മരിച്ചത്. അനക്സിന്റെ സംസ്‌കാരം നടത്തി. അമ്മ: അമ്പിളി. ഏകസഹോദരി: അജീഷ.

പൊലീസ് പറയുന്നത്: ഫെബ്രുവരി 5ന് വൈകിട്ടാണ് കുട്ടിയെ വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ കണ്ടത്. ആദ്യം ഉപ്പുതറ സിഎച്സിയിലും പിന്നീട് കട്ടപ്പനയിലെ ആശുപത്രിയിലും എത്തിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച മരിച്ചു. സ്‌കൂള്‍ അധികൃതര്‍ ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്ന് കുട്ടി വിഷംകഴിച്ച് ജീവനൊടുക്കുകയായിരുന്നുവെന്നാണ് ബന്ധുക്കളുടെ പരാതി.


അതേസമയം, കുട്ടിയുടെ കൈവശം ബീഡി കണ്ടെത്തിയതിനെ തുടര്‍ന്ന് രക്ഷിതാക്കളെ വിളിച്ചുവരുത്തി അവര്‍ക്കൊപ്പം കുട്ടിയെ പറഞ്ഞയയ്ക്കുകയാണ് ചെയ്തതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. വിദ്യാര്‍ഥികളില്‍ ചിലര്‍ പുകയില ഉല്‍പന്നങ്ങള്‍ സ്‌കൂളില്‍ കൊണ്ടുവരുന്നതായി അധ്യാപകര്‍ക്ക് വിവരം ലഭിച്ചിരുന്നു.

കഴിഞ്ഞ അഞ്ചാം തീയതി ഈ കുട്ടി പുകയില ഉല്‍പന്നം കൊണ്ടു വന്നതായറിഞ്ഞു. അച്ചടക്ക സമിതിയുടെ ചുമതലയുള്ള അധ്യാപകന്‍ നടത്തിയ പരിശോധനയില്‍ ഇത് കണ്ടെടുക്കുകയും ചെയ്തു. സഹപാഠികളിലൊരാള്‍ ഏല്‍പിച്ചതാണെന്നാണ് കുട്ടി പറഞ്ഞത്. ഇതനുസരിച്ച് രണ്ടു പേരുടെയും രക്ഷകര്‍ത്താക്കളെ വിളിച്ചു വരുത്തി. കാര്യങ്ങള്‍ അറിയിച്ച ശേഷം വിട്ടയച്ചുവെന്നാണ് അധ്യാപകരുടെ മൊഴി.
മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kerala-News, Regional-News, Idukki-News, Accusations, Arise, Local School Authorities, 8th Grader, Death, Family, Student, Allegation, Complaint, Police, Poison, Accusations Arise Against Local School Authorities in 8th Grader Death.

Post a Comment