Follow KVARTHA on Google news Follow Us!
ad

Govt Employees | 4% ഡി എ വർധനയ്ക്ക് ശേഷം കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത!

49.18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും 7th Pay Commission, Pension, ദേശീയ വാർത്തകൾ, DA, DR
ന്യൂഡെൽഹി: (KVARTHA) നാല് ശതമാനം ക്ഷാമബത്ത (DA) വർധിപ്പിച്ചതിന് പിന്നാലെ മാർച്ച് 30 ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മറ്റൊരു സന്തോഷവാർത്ത ലഭിച്ചേക്കാം. ഏറ്റവും പുതിയ വർധനയ്ക്ക് ശേഷം, ഡിഎ 46 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്തി. 2024 ജനുവരി ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് വര്‍ധന. അതായത് ജീവനക്കാർക്ക് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ കുടിശ്ശികയ്ക്ക് അർഹതയുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്ക് രണ്ട് മാസത്തെ ശമ്പളവും കുടിശ്ശികയും മാർച്ച് 30 ന് ലഭിക്കുമെന്ന് ജാഗരൺ റിപ്പോർട്ട് ചെയ്തു.

7th Pay Commission: After 4% DA hike, another good news for central govt employees

2022-23 സാമ്പത്തിക വർഷത്തിൻ്റെ അവസാന ദിവസമായതിനാൽ ഞായറാഴ്ച (മാർച്ച് 31) ബാങ്കുകളോട് തുറന്ന് പ്രവർത്തിക്കാൻ റിസർവ് ബാങ്ക് (RBI) ആവശ്യപ്പെട്ടതിന് പിന്നാലെയാണ് റിപ്പോർട്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത വ്യാവസായിക തൊഴിലാളികൾക്കുള്ള ഏറ്റവും പുതിയ ഉപഭോക്തൃ വില സൂചിക (സിപിഐ-ഐഡബ്ല്യു) അടിസ്ഥാനമാക്കിയുള്ളതാണ്.

നിലവിലെ തീരുമാനം ഏകദേശം 49.18 ലക്ഷം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 67.95 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഗുണം ചെയ്യും. ഏഴാം കേന്ദ്ര ശമ്പള കമ്മിഷൻ്റെ ശുപാർശകളുടെ അടിസ്ഥാനത്തിൽ അംഗീകരിച്ച ഫോർമുല പ്രകാരമാണ് ഡിഎ വർധന. ഇതിന് മുമ്പ് ഒക്ടോബറിലാണ് ക്ഷാമബത്ത കൂട്ടിയത്. അന്ന് 46 ശതമാനമാക്കിയാണ് വര്‍ധിപ്പിച്ചത്. ഡിഎ 50 ശതമാനത്തിലെത്തിയതോടെ വീട്ടു വാടക അലവൻസിലും (HRA) വർധനയുണ്ടായി. നഗരത്തെ ആശ്രയിച്ച്, ജീവനക്കാർക്ക് 30 ശതമാനം വരെ എച്ച് ആർ എ ലഭിക്കും.

Keywords: News, National, New Delhi, 7th Pay Commission, Pension, DA, DR, Central Government, Employees, Pension, Report, Salary, 7th Pay Commission: After 4% DA hike, another good news for central govt employees.

Post a Comment