Fridge & Foods | ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 4 സാധാരണ ഭക്ഷണങ്ങൾ; കാരണമുണ്ട്!

 


ന്യൂഡെൽഹി: (KVARTHA) സാങ്കേതിക ഉപകരണങ്ങൾ അടുക്കള കൈയടക്കിയതോടെ പാചകം വളരെ എളുപ്പമായി. മൈക്രോവേവ്, ഫ്രിഡ്‌ജ്‌, എയർ ഫ്രയറുകൾ തുടങ്ങിയ ഉപകരണങ്ങൾ വളര്‍ന്നുകൊണ്ടിരിക്കുന്ന സാങ്കേതികവിദ്യയുടെ ഉദാഹരണങ്ങളാണ്. ഇവ പൊതുജീവിതത്തെ ലളിതവും സുന്ദരവുമാക്കി. ഫ്രിഡ്‌ജില്ലാത്ത ഒരു ജീവിതം ഇന്ന് സങ്കൽപ്പിക്കാൻ കഴിയില്ല. ഭക്ഷണം കേടുകൂടാതെയിരിക്കാനും പാകം ചെയ്ത വിഭവങ്ങള്‍ സൂക്ഷിച്ച് വയ്ക്കാനും ഇന്ന് വളരെ എളുപ്പമായിരിക്കുന്നു.

Fridge & Foods | ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത 4 സാധാരണ ഭക്ഷണങ്ങൾ; കാരണമുണ്ട്!

ഭക്ഷണം ചീത്തയാകുമെന്നോ ദുർഗന്ധം വരുമെന്നോ ആശങ്കപ്പെടാതെ ഭക്ഷണം സൂക്ഷിച്ച് വയ്ക്കാമെന്നത് തന്നെയാണ് ഫ്രിഡ്‌ജുകളെ പ്രിയപ്പെട്ടതാക്കുന്ന ഘടകം. മിക്ക ഭക്ഷ്യ വസ്തുക്കളും ഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് സുരക്ഷിതമാണെങ്കിലും, ചില ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നത് അപകടമാണ്. ഒരുപാട് നാളുകളായി തണുപ്പിച്ച് ഉപയോഗിക്കുമ്പോള്‍ ഇവ ഗുണത്തേക്കാളേറെ ദോഷം ചെയ്യുന്നു എന്നതാണ് കാരണം. അതുകൊണ്ട് ഇത്തരം ഭക്ഷ്യ വസ്തുക്കള്‍ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. ഫ്രിഡ്‌ജിൽ സൂക്ഷിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.

ഉള്ളി

ഉള്ളിയും തക്കാളിയും ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ശീലം മിക്കവർക്കും ഉണ്ട്. ഫ്രിഡ്ജിൽ ഉള്ള താഴ്ന്ന താപനിലയെ ഉള്ളി സ്വാഭാവികമായും പ്രതിരോധിക്കും. അതുവഴി ഉള്ളിയിൽ അടങ്ങിയിരിക്കുന്ന അന്നജം പഞ്ചസാരയായി മാറാൻ തുടങ്ങുകയും ചെയ്യും. ഇത് ഉള്ളിയില്‍ പൂപ്പൽ പിടിപെടാൻ ഉള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഉള്ളി പകുതിയായി മുറിച്ചശേഷം ബാക്കിയുള്ള ഭാഗങ്ങൾ ഒരു പാത്രത്തിൽ ഫ്രിഡ്ജിൽ സൂക്ഷിക്കുക എന്നതാണ് മറ്റൊരു പൊതുശീലം. ഫ്രിഡ്‌ജിൽ സൂക്ഷിച്ചിരിക്കുന്ന പകുതി മുറിച്ച ഉള്ളി ബാക്ടീരിയകളുടെയും പൂപ്പലുകളുടെയും പ്രജനന കേന്ദ്രമായി മാറുന്നു. കൂടാതെ ഇത് അസഹ്യമായ ദുര്‍ഗന്ധത്തിനും കാരണമാകുന്നു.

സംഭരിച്ചിരിക്കുന്ന മറ്റ് ഭക്ഷ്യവസ്തുക്കളെയും ഇവ ക്രമേണ ബാധിക്കാൻ തുടങ്ങുന്നു. ചുറ്റുപാടിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള അനാരോഗ്യകരമായ ബാക്ടീരിയകളെ ആകർഷിക്കാൻ ഉള്ളിക്ക് പ്രത്യേക കഴിവു തന്നെയുണ്ട്. അതിനാൽ അവ ശരിയായി സൂക്ഷിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒരുപാടു കാലം സൂക്ഷിച്ചു വയ്ക്കുന്നതിലും നല്ലത് കുറഞ്ഞ അളവില്‍ മാത്രം വാങ്ങിക്കുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്നതാണ്.

വെളുത്തുള്ളി

ചുവന്ന ഉള്ളിയെ പോലെ വെളുത്തുള്ളിയും ബാക്ടീരിയകളെയും പൂപ്പലിനെയും തൽക്ഷണം ആകർഷിക്കാൻ കഴിവുള്ള ഭക്ഷ്യവസ്തുവാണ്. തൊലികളഞ്ഞ വെളുത്തുള്ളിയില്‍ നിമിഷങ്ങൾക്കുള്ളിൽ പൂപ്പൽ പിടിപെടുന്നതിനാൽ റഫ്രിഡ്‌ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്. തണുപ്പിക്കുന്നതിലൂടെ വെളുത്തുള്ളിയുടെ സ്വാഭാവികമായ രുചി കുറയുകയും ചെയ്യുന്നു. സ്വാഭാവിക രുചിയും ഘടനയും നിലനിർത്താൻ, കാറ്റും വെളിച്ചവും കടക്കുന്ന രീതിയില്‍ പുറം തൊലിയോടുകൂടി സൂക്ഷിക്കുകയാവും നല്ലത്. വെളുത്തുള്ളി സൂക്ഷിക്കാൻ അനുയോജ്യമായ സ്ഥലം കണ്ടെത്താൻ എപ്പോഴും ശ്രദ്ധിക്കുക. കൂടാതെ, വെളുത്തുള്ളി ഉപയോഗിക്കുന്നതിന് തൊട്ടുമുമ്പ് മാത്രം തൊലികൾ നീക്കം ചെയ്യുക.

ഇഞ്ചി

വെളുത്തുള്ളിയെ പോലെ, ഇഞ്ചിയും വളരെ കുറഞ്ഞ താപനിലയിൽ പെട്ടെന്നു പൂപ്പൽ പിടിക്കുന്ന ഭക്ഷ്യവസ്തുവാണ്. ഇത് പലപ്പോഴും കരൾ, വൃക്ക എന്നിവയുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ധാരാളം ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അസുഖങ്ങളെ പ്രതിരോധിക്കാനുള്ള ശേഷിയും പോഷകങ്ങളുമുള്ള വസ്തുവാണ് ഇഞ്ചി. മിക്ക ഇന്ത്യൻ വിഭവങ്ങളിലും ഇഞ്ചി പ്രധാന ഘടകവുമാണ്. മാത്രമല്ല കറികള്‍ക്ക് മികച്ച രുചിയും മണവും നൽകുന്നു. മുറിയിലെ ഊഷ്മാവിൽ ഇഞ്ചി സൂക്ഷിക്കുന്നതാണ് ശരിയായ മാർഗം.

ഇഞ്ചി ശരിയായ രീതിയിൽ സൂക്ഷിച്ചുവെക്കുകയും ഭക്ഷണത്തില്‍ ഉപയോഗിക്കുകയും ചെയ്യുകയാണെങ്കില്‍, ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിച്ചു കൊണ്ട് ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കും. അമിതമായ ശരീരവണ്ണം, കുടൽ വാതക സംബന്ധമായ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം ലഭിക്കാനും ഇഞ്ചി സഹായിക്കും.

ചോറ് അല്ലെങ്കിൽ വേവിച്ച അരി

ചോറ് അല്ലെങ്കിൽ ഭക്ഷ്യ വസ്തുക്കൾ ഉണ്ടാക്കാനായി വേവിച്ച അരി (Cooked rice) ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് മിക്കവരും ചെയ്യുന്ന മറ്റൊരു തെറ്റ്. ഉള്ളി പോലെ അരിയിലും ധാരാളം അന്നജം അടങ്ങിയിരിക്കുന്നു. അടുക്കളയിൽ അടങ്ങിയിരിക്കുന്ന ഉയർന്ന ചൂടിനെ അന്നജം പ്രതിരോധിക്കും, മറ്റേതൊരു ചേരുവകളേയും അപേക്ഷിച്ച് ഏറ്റവും വേഗത്തിൽ ബാക്ടീരിയകളെ ആകര്‍ഷിക്കുന്ന പ്രവണത അരിക്കുമുണ്ട്. വേവിച്ച അരി 24 മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കുന്നില്ലെന്ന് ഉറപ്പാക്കണം.

24 മണിക്കൂറിൽ കൂടുതൽ ഫ്രിഡ്ജിൽ സൂക്ഷിക്കുന്ന ഏത് അരിവിഭവവും നമ്മെ ഭക്ഷ്യവിഷബാധയിലേക്ക് നയിച്ചേക്കാം. കൂടാതെ, ഫ്രിഡ്‌ജിൽ സൂക്ഷിച്ച ഇവ വീണ്ടും ചൂടാക്കിയ ശേഷം, ഉപയോഗിക്കുകയാണെങ്കില്‍ അരിയുടെ എല്ലാ കണികകളും ചൂടാകുന്നുവെന്ന് ഉറപ്പാക്കണം. അരി ഒന്നിലധികം തവണ ചൂടാക്കുന്നതു ശരിയായ രീതിയല്ല, കാരണം അതിൻ്റെ പോഷകമൂല്യം നഷ്ടപ്പെടും.

Keywords: News, National, New Delhi, Health, Lifestyle, Rice, Food, Fridge, Kitchen, Cooking,  4 Common Foods That Must Never Be Refrigerated.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia