Thinking Day | ഫെബ്രുവരി 22: ലോക ചിന്താ ദിനം: സ്കൗട്ട് പ്രസ്ഥാനത്തിന് ആദരവ്; ഈ ദിവസത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

 


ന്യൂഡെൽഹി: (KVARTHA) ഫെബ്രുവരി 22 ലോക ചിന്താദിനമായി ആചരിക്കുന്നു. 1932-ലാണ് ഈ ദിവസം ഔദ്യോഗികമായി ലോക ചിന്താ ദിനമായി ആചരിച്ച് തുടങ്ങിയത്. സ്‌കൗട്ടിങ് പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ലോർഡ് റോബർട്ട് ബേഡൻ-പവലിന്റെ ജന്മദിനത്തെ ആസ്പദമാക്കിയാണ് 1926-ൽ സ്ഥാപിതമായ ലോക ചിന്താ ദിനത്തിന്റെ ചരിത്രം ആരംഭിക്കുന്നത്.

Thinking Day | ഫെബ്രുവരി 22: ലോക ചിന്താ ദിനം: സ്കൗട്ട് പ്രസ്ഥാനത്തിന് ആദരവ്; ഈ ദിവസത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

ഈ ദിനം യഥാർത്ഥത്തിൽ 'ചിന്തിക്കുന്ന ദിനം' എന്നാണ് അറിയപ്പെട്ടിരുന്നത്. ഓരോ വർഷവും വ്യത്യസ്ത പ്രമേയത്തോടെയാണ് ദിനം ആചരിക്കുന്നത്. കുറെ വർഷങ്ങൾക്ക് മുമ്പ് സ്കൗട്ടിംഗിൽ അദ്ദേഹം നടപ്പിലാക്കിയ കളിയിലൂടെ പഠനം, വാതിൽപ്പുറപഠനം, സഹവാസ ക്യാമ്പുകൾ, ഹൈക്കുകൾ, ക്യാമ്പ് ഫയർ, ഗ്രൂപ്പ് തിരിക്കൽ എന്നിവ ഈയടുത്ത കാലത്താണ് നമ്മുടെ പാഠ്യപദ്ധതികളിൽ നിലവിൽ വന്നത്.

ദൈവത്തോടും എന്റെ രാജ്യത്തോടുമുള്ള എന്റെ കടമ നിർവ്വഹിക്കുന്നതിനും മറ്റുള്ളവരെ സഹായിക്കുന്നതിനും സ്കൗട്ട് / ഗൈഡ് നിയമമനുസരിക്കുന്നതിനും എന്റെ കഴിവിന്റെ പരമാവധി ചെയ്യുമെന്ന് എന്റെ മാന്യതയെ മുൻനിർത്തി ഞാൻ പ്രതിജ്ഞ ചെയ്യുന്നു. നൂറ്റാണ്ടിന് മുമ്പുണ്ടായ അദ്ദേഹത്തിന്റെ ഈ പ്രതിജ്ഞയും ഇന്നും പ്രശസ്തിയാർജിക്കുന്നതിന്റെ തെളിവാണ് ഫെബ്രുവരി 22 നാം ആഘോഷിക്കുന്ന ചിന്താദിനം.

ഇന്ത്യയിൽ ഓരോ വീടുകളിലും സ്കൗട്ടിംഗ് പരിശീലനം നേടിയ കുട്ടികൾ ഉണ്ടായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു എന്നാണ് നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി അഭിപ്രായപ്പെട്ടത്.
നിഷ്കളങ്കമായ മനസുകൾക്കുടമകളായ കുട്ടികളുടെ ഊർജത്തെ പരിശീലനത്തിലൂടെ കൃത്യമായ രീതിയിൽ മുന്നോട്ടു നയിച്ചാൽ രാജ്യത്തിന്റെ ഭാവി ശോഭനമായിരിക്കുമെന്ന് തന്റെ അനുഭവത്തിൽ നിന്നും അദ്ദേഹം മനസ്സിലാക്കുകയും ബേഡൻ പവ്വൽ തന്റെ പട്ടാള ജീവിതം അവസാനിപ്പിച്ച് പൂർണ സമയവും സ്കൗട്ടിംഗിനുവേണ്ടി മാറ്റിവെക്കുകയായിരുന്നുവെന്ന് ചരിത്രം പറയുന്നു.

സ്കൗട്ടിംഗ് പ്രസ്ഥാനം ലോകമെമ്പാടുമുള്ള പല രാജ്യങ്ങളിലും ഉണ്ട്. ദശലക്ഷക്കണക്കിന് യുവജനങ്ങൾ സ്കൗട്ടിംഗ് പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നു. വേൾഡ് ഓർഗനൈസേഷൻ ഓഫ് സ്കൗട്ട് മൂവ്‌മെന്റ് (WOSM), ഡബ്ല്യുഎജിജിജിഎസ് (WAGGGS) എന്നിവ ഏറ്റവും അറിയപ്പെടുന്ന അന്താരാഷ്ട്ര സ്കൗട്ടിംഗ് സംഘടനകളിൽ ചിലതാണ്.

പല രാജ്യങ്ങളിൽ ദേശീയ സ്കൗട്ടിംഗ് സംഘടനകൾ നിലവിലുണ്ട്. ബിഎസ്എ എന്ന ബോയ് സ്കൗട്ട്സ് ഓഫ് അമേരിക്ക, സ്കൗട്ട്സ് കാനഡ, ദി സ്കൗട്ട് അസോസിയേഷൻ (യുകെ), സ്കൗട്ടിംഗ് അയർലൻഡ് തുടങ്ങിയവയും ഉൾപ്പെടുന്നു . സ്കൗട്ടിംഗ് പ്രസ്ഥാനത്തിന്റെ നേട്ടങ്ങളെക്കുറിച്ചും അത് ലോകത്തിൽ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും ചിന്തിക്കാനുള്ള അവസരം കൂടിയായിട്ടാണ് ലോക ചിന്താദിനമായി ആഘോഷിക്കപ്പെടുന്നത്.

Thinking Day | ഫെബ്രുവരി 22: ലോക ചിന്താ ദിനം: സ്കൗട്ട് പ്രസ്ഥാനത്തിന് ആദരവ്; ഈ ദിവസത്തിൻ്റെ ചരിത്രവും പ്രാധാന്യവും അറിയാം

Keywords: News, National, New Delhi, World Thinking Day, Scout, Guides, History, History, Scouting, BSA, World Thinking Day: Date, history, theme and significance.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia