Toxic Relationship | വിഷലിപ്തമായ ബന്ധങ്ങള്‍ ശരീരത്തിനെ മാത്രമല്ല, ആരോഗ്യകരമായ മനസിനെയും തളര്‍ത്തും; പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ശ്രദ്ധിക്കണം; തിരിച്ചറിയാം ടോക്‌സിക് റിലേഷനുകള്‍!

 


കൊച്ചി: (KVARTHA) ആദ്യമേ തന്നെ ടോക്സിക് റിലേഷന്‍ഷിപുകള്‍ (വിഷലിപ്തമായ ബന്ധങ്ങള്‍) തിരിച്ചറിഞ്ഞ് അവ കൃത്യ സമയത്ത് അവസാനിപ്പിക്കേണ്ടത് ഓരോരുത്തരുടെയും ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ക്ഷേമത്തിനുമൊക്കെ വളരെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ ഇത്തരം വിഷമയമായ റിലേഷന്‍ഷിപുകളാണ് പിന്നീടൊരു ആസിഡ് ആക്രമണമോ സൈബര്‍ അപകീര്‍ത്തിയോ ഒക്കെയായി പരിണമിക്കുന്നത്.

പൊതുവില്‍ പെണ്‍കുട്ടികളാണ് ടോക്സിക് റിലേഷന്‍ഷിപില്‍ അധികവും പെടുന്നതെന്നാണ് ധാരണ. എന്നാല്‍ ആണ്‍കുട്ടികളും ടോക്സിക് റിലേഷന്‍ഷന്‍ഷിപില്‍ പെടുന്നുണ്ട്. പക്ഷേ, പലരും തുറന്ന് പറയില്ല. പല ഇണകളും തങ്ങളുടെ പ്രിയപ്പെട്ടവര്‍ അല്ലെങ്കില്‍ പങ്കാളി മറ്റ് എതിര്‍ലിംഗത്തിലുള്ളവരോട് സംസാരിക്കുകയോ, അല്ലെങ്കില്‍ സുഹൃത്തുക്കളോടോ സംസാരിക്കുന്നതോ കണ്ടാല്‍ അതില്‍ അസൂയ പ്രകടിപ്പിക്കാറുണ്ട്. അത് പക്ഷേ, ചില പരിഭവപറച്ചിലുകളില്‍ നില്‍ക്കുകയും ചെയ്യും. എന്നാല്‍, ഈ പൊസസീവ്നസ്, ഭീഷണയിലേക്ക് പതിയെ മാറുകയാണെങ്കില്‍ ഉറപ്പിച്ചോളൂ അത് ടോക്സിസിറ്റിയാണ്.

ഉദാഹരണത്തിന്, നിങ്ങള്‍ അവരോട് സംസാരിച്ചാല്‍ വഴക്കിടുകയും, എല്ലായ്പ്പോഴും ചാവും എന്ന് പറയുക. കൈ മുറിക്കുക, അല്ലെങ്കില്‍ ചുമരില്‍ തലയിടിക്കുക. വളരെ ഭ്രാന്തമായി പെരുമാറുകയും നിങ്ങളെ പേടിപ്പിച്ച് നിര്‍ത്തുന്ന വിധത്തില്‍ പെരുമാറുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ടോക്സിക്കാണെന്ന് മനസിലാക്കി വളരെ പെട്ടെന്ന് അവരെ ഒഴിവാക്കുന്നതാണ് നല്ലത്.

പെട്ടെന്ന് ഒരു ബന്ധത്തിലേയ്ക്ക് എടുത്ത് ചാടുന്നതിന് മുന്‍പ് കൃത്യമായി പങ്കാളിയെ മനസിലാക്കി മാത്രം തീരുമാനങ്ങള്‍ എടുക്കുക. അതുപോലെ, തന്നെ, പങ്കാളി പ്രകടിപ്പിക്കുന്നത് പൊസസീവ്നസ് ആണോ അതോ ടോക്സിസിറ്റിയാണോയെന്ന് മനസിലാക്കേണ്ടത് അനിവാര്യമാണ്. തുടക്കത്തില്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങള്‍ അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രദ്ധിക്കണം. എത്ര പറഞ്ഞിട്ടും അവര്‍ അതേ കാര്യങ്ങള്‍ വീണ്ടും ചെയ്യുകയും നിങ്ങളുടെ മേല്‍ ടെന്‍ഷനും പ്രഷറും ചെലുത്തിയാല്‍ ആ ബന്ധം നിങ്ങള്‍ക്ക് ചേരില്ലെന്ന് മനസിലാക്കണം. വീട്ടില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് പോയെന്ന കാരണത്താല്‍ ഒരു ബന്ധത്തില്‍ കടിച്ച് തൂങ്ങരുത്. പറ്റില്ലെങ്കില്‍ മുന്‍കൂട്ടി തന്നെ വീട്ടുകാരോട് പറഞ്ഞ് കാര്യങ്ങള്‍ അവതരിപ്പിച്ച് ബന്ധത്തില്‍ നിന്നും ഒഴിവാക്കുന്നതാണ.് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്ലത്.

ഫോണ്‍ വിളിച്ചാല്‍ എടുത്തില്ലെങ്കില്‍, അല്ലെങ്കില്‍ എല്ലാത്തിനും സമയപരിധി നിശ്ചയിക്കുന്നത്, സുഹൃത്തുക്കളുടെ കൂടെ നടക്കാന്‍ സാധിക്കാതിരിക്കുക, സ്വാതന്ത്രത്തില്‍ കൈകടത്തുകയും ആഗ്രഹിച്ച ഒന്നും ചെയ്യാന്‍ അനുവദിക്കാതിരിക്കുകയും കുറ്റപ്പെടുത്തുകയും മാനസികമായി തളര്‍ത്താനും ശ്രമിക്കുന്ന ഒരു വ്യക്തിയാണെങ്കില്‍ അത് ടോക്സിക് തന്നെയാണ്. പാസ്റ്റ് പറഞ്ഞ് വേദനിപ്പിക്കുന്ന വ്യക്തിയാണെങ്കില്‍ അത് ടോക്സിക് തന്നെയാണ്. ഇതെല്ലാം ഇഷ്ടംകൊണ്ട് പറയുന്നതാണെന്നും ജീവന്‍ ആണെന്നും നീ ഇല്ലാതെ പറ്റില്ലെന്നുമൊക്കെ സ്നേഹത്തിന്റെ പേരും പറഞ്ഞ് സമര്‍ദം നല്‍കി നിങ്ങളെ നിയന്ത്രിക്കുന്ന വ്യക്തിയാണെങ്കില്‍ അതില്‍ നിന്നും രക്ഷപ്പെടുന്നതാണ് നല്ലത്.

Toxic Relationship | വിഷലിപ്തമായ ബന്ധങ്ങള്‍ ശരീരത്തിനെ മാത്രമല്ല, ആരോഗ്യകരമായ മനസിനെയും തളര്‍ത്തും; പെണ്‍കുട്ടികള്‍ മാത്രമല്ല, ആണ്‍കുട്ടികളും ശ്രദ്ധിക്കണം; തിരിച്ചറിയാം ടോക്‌സിക് റിലേഷനുകള്‍!

കുറ്റപ്പെടുത്തല്‍

എന്തൊക്കെ ചെയ്താലും അവസാനം കുറ്റം പറയുന്ന മനോഭാവക്കാരുടെ ഒപ്പം ഒരു ആരോഗ്യകരമായ പ്രണയബന്ധം സാധ്യമല്ല. അവരുമായി നിരന്തരം കലഹത്തില്‍ ഏര്‍പെടേണ്ടി വരും. എന്നിട്ടോ, അതും നിങ്ങളുടെ കുറ്റമാണെന്ന് നിങ്ങളെ കൊണ്ട് തോന്നിപ്പിക്കാന്‍ അവര്‍ക്ക് സാധിക്കും. ഇക്കൂട്ടരും നിര്‍വികാരത മുഖമുദ്രയാക്കിയിരിക്കുന്നതിനാല്‍ ഇവരും നിങ്ങളുടെ മനോവികാരങ്ങളെ ആദരിക്കില്ല.

ദേഷ്യം

ദേഷ്യം നിയന്ത്രിക്കാന്‍ അറിയാത്ത പങ്കാളികള്‍ ജീവിതം നരകമാക്കുമെന്നതിന് യാതൊരു സംശയവും വേണ്ട. അവരുടെ കോപത്താല്‍ ഇടയ്ക്കിടെ ഭയപ്പെടുത്തുന്നുണ്ടെങ്കില്‍ ആ ബന്ധത്തിന് ഫുള്‍സ്റ്റോപിടാന്‍ സമയമായെന്നാണ് അര്‍ഥം. എത്രയും വേഗം അത്തരം ബന്ധങ്ങളില്‍ നിന്ന് പുറത്ത് കടക്കണം.

നിന്ദിക്കുന്ന സ്വഭാവം

പങ്കാളിയോട് സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസം നഷ്ടപ്പെടാറുണ്ടോ? അങ്ങനെയാണെങ്കില്‍ ഏത് തരത്തിലാണ് അവര്‍ നിങ്ങളോട് സംസാരിക്കുന്നതെന്ന് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കണം. നിങ്ങളെ എപ്പോഴും നിന്ദിച്ചും ആദരവില്ലാതെയുമാണ് അവരുടെ സംസാരമെങ്കില്‍ ആ ബന്ധം വിഷമയമായതാണെന്ന് മനസിലാക്കുക.

പരിധിക്കപ്പുറമുള്ള വിധേയത്വം

ഒരു പരിധിയില്‍ കൂടുതല്‍ ഏത് കാര്യത്തിനും പങ്കാളി നിങ്ങളെ ആശ്രയിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ കുറഞ്ഞ ആത്മവിശ്വാസം മൂലമാണ്. ഇത്തരക്കാര്‍ ശ്വാസം മുട്ടിക്കുമെന്ന് ഉറപ്പ്. സ്വാതന്ത്ര്യത്തോടെ ഒരു നിമിഷം ഇരിക്കാന്‍ സാധിച്ചെന്ന് വരില്ല. ചെറിയ കാര്യങ്ങള്‍ക്ക് പോലും പങ്കാളിക്ക് നിങ്ങള്‍ വേണമെന്ന അവസ്ഥ തീര്‍ച്ചയായും പ്രോത്സാഹനജനകമല്ല.

ഇര വാദം

എപ്പോഴും ഇരയായി മാറുന്നുവെന്ന തരത്തില്‍ പെരുമാറുന്ന പങ്കാളിയെയും കരുതിയിരിക്കുക. എപ്പോഴും താന്‍ എന്തിന്റെയൊക്കെയോ ഇരയായതിനാല്‍ ഇങ്ങനെയായെന്ന് കരുതുന്നവര്‍ തങ്ങളുടെ കുറവ് കണ്ടെത്താനോ അത് നികത്താനോ തയ്യാറല്ലാത്തവരാണ്. സ്വയം പഴിക്കുന്നവര്‍ സ്വന്തം വിനാശത്തിന്റെ കുഴി തോണ്ടും. അവരുടെ പങ്കാളികളെ കൂടി വലിച്ച് ഈ കുഴിയിലേക്ക് ഇടാന്‍ ശ്രമിക്കുകയും ചെയ്യും.

ഊര്‍ജനഷ്ടം

ചിലയാളുകള്‍ ഊര്‍ജവും സമയവുമെല്ലാം സദാസമയവും അവരിലേക്ക് വലിച്ചെടുത്ത് കൊണ്ടിരിക്കും. അവരുമായി ചെലവഴിക്കുമ്പോള്‍ സന്തോഷം തോന്നേണ്ടതിന് പകരം നിങ്ങളുടെ ഊര്‍ജമെല്ലാം നഷ്ടപ്പെട്ടതായി തോന്നും. ഇത് റിലേഷന്‍ഷിപില്‍ നല്ലൊരു സൂചനയല്ല.

നിയന്ത്രണ സ്വഭാവം

എല്ലാ കാര്യങ്ങളും കയറി അങ്ങ് നിയന്ത്രിക്കുക. ഇതെല്ലാം എനിക്ക് നിന്നോടുള്ള കരുതല്‍ കൊണ്ടാണ് എന്ന് പറയുക. ഇത്തരക്കാര്‍ തീര്‍ച്ചയായും വിഷലിപ്തമായ ബന്ധങ്ങളുണ്ടാക്കും. കരുതല്‍ വേറെ. നിയന്ത്രണം വേറെ. ഇത് തിരിച്ചറിഞ്ഞ് അമിതമായി നിയന്ത്രിക്കുന്ന ബന്ധങ്ങളില്‍ നിന്ന് വേഗം പുറത്ത് കടക്കുക.

Keywords: News, Kerala, Kerala-News, Top-Headlines, Lifestyle, Lifestyle-News, Tips, Avoid, Toxic Relationships, Signs, Love, Failure, Acid Attack, Cyber Attack, Mind, Tips to avoid toxic relationships.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia