Movie Review | തുണ്ടിൽ 'തുണ്ട്' ഉണ്ടോ ഇല്ലയോ? ഇല്ലാ, ഇത് ആ തുണ്ട് അല്ല!

 


/ മിന്റാ മരിയ തോമസ്

(KVARTHA) കാണുമ്പോൾ ഒന്ന്, ചിന്തിക്കുമ്പോൾ പലത്, വായിക്കുമ്പോൾ ഒന്ന്. 'തുണ്ട്' എന്ന് കേൾക്കുമ്പോൾ നിങ്ങളുടെ മനസിലേക്ക് അദ്യം എത്തുന്നത് എന്താണ്?. ഒരുപാട് തുണ്ട് പലരും പണ്ട് വച്ചിട്ടുണ്ട്. പല സ്ഥലത്തും പല രീതിയിൽ. പല തവണ കൈയോടെ പൊക്കിട്ടും ഉണ്ടാവും. പക്ഷെ, ഒരു ഉളുപ്പും ഇല്ലാതെ വീണ്ടും വെക്കും. കുറ്റം പറയാൻ പറ്റുമോ. ജയിക്കണ്ടേ... വേറെ വഴി ഇല്ലെങ്കിൽ എന്ത് ചെയ്യും. ഇപ്പോൾ ഓർക്കുമ്പോൾ ചിരി വരും എല്ലെ. ഇങ്ങനെ ഓർമ്മകൾ നിങ്ങൾക്കും കാണും. ഒറ്റ തവണ പോലും തുണ്ട് വെക്കാത്ത ആരും കാണില്ല. അങ്ങനെ ഉള്ളവർ തുണ്ട് കണ്ടിട്ടെങ്കിലും ഉണ്ടാകും. അത്തരത്തിൽ ചിരിച്ചു രസിക്കാവുന്ന ഒരു സിനിമയാണ് ബിജു മേനോൻ നായകനായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തുണ്ട്. റിയാസ് ശരീഫ് സംവിധാനം ചെയ്ത് ബിജു മേനോനെ നായകനാക്കി ആഷിഖ് ഉസ്മാൻ നിർമ്മിച്ചിരിക്കുന്ന ഈ തുണ്ടിൻ്റെ കഥാതന്ദുവും അന്നും ഇന്നും പിള്ളേര് പയറ്റി തെളിഞ്ഞ തുണ്ട് വെപ്പ് തന്നെ.

Movie Review | തുണ്ടിൽ 'തുണ്ട്' ഉണ്ടോ ഇല്ലയോ? ഇല്ലാ, ഇത് ആ തുണ്ട് അല്ല!

തുണ്ട് പൊക്കിയാലും അടുത്ത പരീക്ഷക്ക് വീണ്ടും വെക്കും ....! പക്ഷെ പിള്ളേര് തുണ്ട് വച്ചതു നമ്മൾ കണ്ടിട്ടുണ്ട്. ഇത് പോലീസ് തുണ്ട് വച്ചാലോ... അത്, കൈയോടെ പൊക്കിയാലോ സംഗതി കളർ ആയില്ലേ. അതാണ് ഈ തുണ്ട്. ഒരു പോലീസ് സ്റ്റേഷനും അതിൽ രണ്ട് പോലീസുകാർ തമ്മിലുള്ള പാരവെപ്പും. തൊടുന്നിടത്തെല്ലാം നല്ല പണി വാങ്ങി കൂട്ടുന്ന നായകൻ. പിന്നെ മറുപണി. അങ്ങനെ എല്ലാം ചേർന്ന നല്ല ഫീൽ ഗുഡ് ഫാമിലി ചിത്രമാണ് തുണ്ട്. ബിജു മേനോൻ സിനിമകൾക്കു ഉള്ള പ്രത്യേകത എന്തെന്നാൽ ആൾക്കാരെ ചിരിപ്പിച്ചു കൊല്ലും. അമ്മാതിരി രീതിയിൽ ആവും സിനിമ ചെയ്തു വെയ്ക്കുക. അത് അടിവര ഇട്ടു ഉറപ്പിക്കുന്ന സിനിമ ആണ് തുണ്ട്. ഉദ്ദേശം 2 മണിക്കുർ മാത്രം ദൈർഘ്യം വരുന്ന കൊച്ചു ചിത്രമാണ് തുണ്ട്.

ഈ ചിത്രത്തിൽ ബിജു മേനോനെ കൂടാതെ ഉണ്ണി മായ പ്രസാദ്, ഷൈൻ ടോം ചാക്കോ, ഷാജു, കോട്ടയം നസീർ, ഷിൻസ്, ആനന്ദ് ബാൽ, ഗോകുലൻ, ബൈജു, റാഫി, ജോണി ആൻ്റണി തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പല അർത്ഥ വ്യാഖ്യാനങ്ങളുള്ള വാക്കാണ് തുണ്ട്. ഈ ചിത്രത്തിൻ്റെ ട്രെയിലറിൽ ഒക്കെ പറയുന്ന പോലെ തന്നെ പരീക്ഷകൾക്ക് പകർത്തിയെഴുതാൻ വേണ്ടി ഉപയോഗിക്കുന്ന പേപ്പർ കഷണങ്ങളെ തന്നെയാണ് പ്രധാനമായും ഇവിടെ തുണ്ട് എന്ന വാക്ക് അർത്ഥമാക്കിയിരിക്കുന്നത്. തുണ്ടിൻ്റെ കഥയുടെ 80 ശതമാനവും പോലീസ് ജീവിതങ്ങളിൽ നടക്കുന്ന സംഭവങ്ങളെ കോർത്തിണക്കിക്കൊണ്ടുള്ളതാണ്. അതിൽ തന്നെ ഒരു താഴ്ന്ന പോലീസ് ഉദ്യോഗസ്ഥൻ ഉയർന്ന ഒരു ഉദ്യോഗസ്ഥനിൽ നിന്ന് രക്ഷപ്പെടാനും തൻ്റെ സാമ്പത്തിക ഭദ്രതയ്ക്കും ഒക്കെ വേണ്ടിയും സ്ഥാനക്കയറ്റം ലഭിക്കുന്നതിനു വേണ്ടിയുള്ള പരീക്ഷ ജയിക്കാൻ കുറുക്കുവഴി നോക്കുന്നതുമെല്ലാമാണ് സിനിമയെ മുന്നോട്ട് നയിക്കുന്ന കഥാ സന്ദർഭങ്ങൾ.

ഭയവും ഉത്കണ്ഠയുമൊക്കെ നിറഞ്ഞ ബേബി എന്ന സദാ കോൺസ്റ്റബിൾ ആയി ബിജുമേനോൻ എത്തുന്ന തുണ്ടിൽ ഉണ്ണിമായ പ്രസാദ് ആണ് അദേഹത്തിൻ്റെ പെയർ ആയി അഭിനയിച്ചിരിക്കുന്നത്. ഗോകുലനും ഷൈൻ ടോം ചാക്കോയും റാഫിയും നല്ല വേഷങ്ങളിൽ തന്നെ മിന്നി. ഈ ചിത്രം ഒരു മുഴുനീള തമാശ ചിത്രം എന്ന് പറയാൻ സാധിക്കില്ല. പതിവ് ബിജുമേനോൻ സിനിമ കാണുന്നതുപോലെ ഈ ചിത്രം കാണരുത്. തമാശ അവിടെയും ഇവിടെയും ഒക്കെ ഉണ്ടായിരുന്നു എന്ന് വേണമെങ്കിൽ പറയാം. വെള്ളിമൂങ്ങ അനുഭവം ആയിരിക്കില്ല ഈ തുണ്ട് തരുന്നത് എന്ന് ഉറപ്പിച്ച് ഈ സിനിമ കണ്ടാൽ ഒരു നഷ്ടമായി തോന്നില്ല. രണ്ട് മണിക്കൂർ ബോറഡിക്കാതെ ഈ സിനിമ ഇരുന്ന് ആസ്വദിക്കുകയും ചെയ്യാം.

Movie Review | തുണ്ടിൽ 'തുണ്ട്' ഉണ്ടോ ഇല്ലയോ? ഇല്ലാ, ഇത് ആ തുണ്ട് അല്ല!

നല്ലൊരു ലൊക്കേഷൻ ആസ്വാദനം ഈ സിനിമയിൽ ചിന്തിക്കാവുന്നതല്ല. ലൊക്കേഷൻ അനുഭവം നന്നേ കുറവായാണ് ചിത്രത്തിൽ അനുഭവപ്പെടുക. മിക്കതും ഇൻഡോർ സെറ്റപ്പിൽ ഉള്ളതായിരുന്നു. പശ്ചാത്തല സംഗീതവും സിനിമ ഉണ്ടാക്കിയ രീതിയും ഒക്കെ നോക്കിയാൽ നിറയെ തിയേറ്റർ എക്സ്പിരിയൻ ഉള്ളതായും അനുഭവപ്പെടില്ല. വലിയ കഥാതന്തുവൊന്നും ഇല്ലാതെ ചെറിയ രീതിയിൽ ബോറഡിപ്പിക്കാതെ ഒരു കൊച്ചു സിനിമ എന്ന് ഈ തുണ്ടിനെ വിശേഷിപ്പിക്കാം. ഉറപ്പായും ഇത് മറ്റൊരു തുണ്ട് അല്ല. ഈ തുണ്ട് കാണാൻ കുട്ടികളെയും മാതാപിതാക്കളെയും കൂട്ടി പോകാം. കാരണം ഈ തുണ്ട് കൊള്ളാം. ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു അച്ഛനും മോനും ഒരുമിച്ചു തുണ്ട് വച്ചാൽ എങ്ങനെയിരിക്കും. അങ്ങനെതന്നെയാണ് ഈ തുണ്ട്.

Keywords: Article, Editor’s-Pick, Movies, Entertainment, Cinema, Theater, Police, Police Station, Thundu Movie Review. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia