Tata Car Price | ടാറ്റയുടെ 2 കാറുകളുടെ വിലയിൽ ബംപർ കുറവ്; വില നേരിട്ട് 1.20 ലക്ഷം രൂപ കുറച്ചു; ഇലക്ട്രിക് വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത

 


ന്യൂഡെൽഹി: (KVARTHA) ഇലക്ട്രിക് വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത. ടാറ്റ മോട്ടോഴ്‌സ് തങ്ങളുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറുകളായ നെക്‌സൺ, ടിയാഗോ ഇ വി മോഡലുകളുടെ വില 1.20 ലക്ഷം രൂപ രൂപ വരെ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചു. ഈ കാറുകളുടെ നിർമാണത്തിൽ ഉപയോഗിക്കുന്ന ബാറ്ററിയുടെ വിലയിൽ ഇടിവുണ്ടായതാണ് വില കുറയാൻ കാരണം. നെക്‌സണിൻ്റെയും ടിയാഗോ ഇവിയുടെയും വിലക്കുറവ് ടാറ്റ പ്രഖ്യാപിച്ചപ്പോൾ, അടുത്തിടെ പുറത്തിറക്കിയ പഞ്ച് ഇവിയുടെ വിലയിൽ മാറ്റമില്ല.

Tata Car Price | ടാറ്റയുടെ 2 കാറുകളുടെ വിലയിൽ ബംപർ കുറവ്; വില നേരിട്ട് 1.20 ലക്ഷം രൂപ കുറച്ചു; ഇലക്ട്രിക് വാഹന പ്രേമികൾക്ക് സന്തോഷ വാർത്ത

പുതിയ വില

നെക്സോൺ ഇവിയുടെ വില 1.2 ലക്ഷം രൂപ വരെയാണ് കുറച്ചിട്ടുള്ളത്, ഇപ്പോൾ ഈ മോഡലിന്റെ വില 14.49 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്. ടിയാഗോ ഇ വി യുടെ വില 70,000 രൂപ വരെ കുറച്ചിട്ടുണ്ട്. അടിസ്ഥാന മോഡലിൻ്റെ വില ഇപ്പോൾ 7.99 ലക്ഷം രൂപ മുതലാണ്.

ഇവിയുടെ മൊത്തം വിലയുടെ ഒരു പ്രധാന ഭാഗമാണ് ബാറ്ററിയുടെ വിലയെന്ന് ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി (ടിപിഇഎം) ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ വിവേക് ​​ശ്രീവത്സ പറഞ്ഞു. സമീപഭാവിയിൽ ബാറ്ററിയുടെ വില ഇനിയും കുറയാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിൽ നിന്നുള്ള നേട്ടങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് കൈമാറാനാണ് തങ്ങൾ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords: News, National, New Delhi, EV, Automobile, Vehicle, Lifestyle, Tata Motors, Tata Cars, Tata Motors cuts EV prices by up to Rs. 1.2 lakh; Check new prices here.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia