Follow KVARTHA on Google news Follow Us!
ad

Vijay & Party | നടൻ വിജയിയുടെ പാർട്ടി എങ്ങനെ അധികാരം പിടിക്കും, രജനീകാന്തിന് പറ്റാത്തത് ഇളയ ദളപതിക്ക് പറ്റുമോ?

നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുകയാണ് ലക്ഷ്യം Politics, Tamil Nadu, Vijay, Election
/ സോണി കല്ലറയ്ക്കൽ 

(KVARTHA)  തമിഴ് നാട്ടിൽ തന്റെ സ്വന്തം  രാഷ്ട്രീയ പാർട്ടി  പ്രഖ്യാപിച്ചിരിക്കുകയാണ് നടൻ  വിജയ്. 'തമിഴ് വെട്രി കഴകം' എന്നാണ് വിജയിയുടെ പാർട്ടിയുടെ പേര്. കുറച്ചു വർഷങ്ങളായി  വിജയ് രാഷ്ട്രീയത്തിലേക്ക്  വരുന്നു എന്നൊരു സൂചന തമിഴ് നാട്ടിൽ ശക്തമായിരുന്നു. കഴിഞ്ഞ ഏതാനും ദിവസ്സങ്ങളായി ആ  അഭ്യൂഹത്തിന്  കൂടുതൽ ശക്തി പകരുന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു . ഇപ്പോൾ അത്തരം ചർച്ചകൾക്ക് വിരാമമിട്ടു കൊണ്ടാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശനം. വരുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും 2026 -ലെ തമിഴ് നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ എത്തുകയാണ് തൻ്റെ ലക്ഷ്യമെന്നും നടൻ വ്യക്തമാക്കുകയുണ്ടായി. 

rticle, Malayalam, Politics, Tamil Nadu, Vijay, Election, Jayalalitha, Tamil actor Vijay's entry into politics through new party

ഇളയ ദളപതി വിജയ് യുടെ പുതിയ പാർട്ടി തമിഴ്‌നാട്ടിൽ ക്ലെച്ച് പിടിക്കുമോ എന്നതാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തമിഴിലെ എക്കാലത്തെയും സൂപ്പർ സ്റ്റാറുകളായിരുന്ന കമൽഹാസനും രജനികാന്തും വിജയകാന്തുമൊക്കെ പുതിയ പാർട്ടി ഉണ്ടാക്കി പരാജയപ്പെട്ടിടത്താണ് വിജയ് യുടെ പുതിയ പരീക്ഷണം എന്നോർക്കണം. തമിഴ്‌നാട്ടിൽ രജനികാന്തും കമൽഹാസനും കഴിഞ്ഞാൽ ആരാധകർ ഏറെയുള്ളത് ഇളയദളപതി വിജയ്ക്ക് തന്നെയാണ് എന്നതിൽ സംശയമില്ല. ഈ ആരാധകർ മുഴുവൻ വിജയ് യുടെ പാർട്ടിക്ക് വോട്ടായി മാറുമോ എന്നതാണ് നോക്കേണ്ടത്. അതുപോലെ തന്നെ തമിഴ് നാടും അവിടുത്തെ ജനങ്ങളും ഒരുപാട് മാറിയിട്ടുണ്ട്. പണ്ട് സിനിമ നടൻമാരെ തമിഴ് നാട്ടുകാർ ദൈവമായി കണ്ട് ആരാധിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്താണ് എം.ജി.ആറും ജയലളിതയും എല്ലാം പുതിയ പാർട്ടി ഉണ്ടാക്കി രാഷ്ട്രീയത്തിൽ ഉദിച്ചുയർന്നത്. അവരൊക്കെ തമിഴ് നാട്ടിൽ കിരീടം വെയ്ക്കാത്ത രാജാക്കന്മാരായി വാഴുകയും ചെയ്തു. 

പക്ഷേ, പിന്നീട് ഇങ്ങോട്ട് നോക്കിയാൽ താരാധിപത്യത്തെ തമിഴ്‌നാട്ടുകാർ അത്ര കണ്ട് അംഗീകരിക്കുന്നതായി കാണുന്നില്ല. എം.ജി.ആർ മരിച്ചപ്പോൾ തമിഴ്‌നാട്ടിൽ ഒരുപാട് പേർ ആത്മഹത്യ ചെയ്തുവെങ്കിൽ ജയലളിത മരിച്ചപ്പോൾ ഒരാൾ പോലും ആത്മഹത്യ ചെയ്തതായി കണ്ടില്ല. ഇതാണ് തമിഴ്‌നാട്ടിൽ ഉണ്ടായ മാറ്റം. മുൻപ് അണ്ണാ. ഡി.എം.കെ ജാനകി വിഭാഗത്തിൻ്റെ പാർട്ടി സ്ഥാനാർത്ഥിയായി മത്സരിച്ച നടികൾ തിലകം സാക്ഷാൽ ശിവാജി ഗണേശൻ പോലും നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽക്കുന്നത് നാം കണ്ടതാണ്. പിന്നീട് തമിഴ് നാട്ടിൽ കോൺഗ്രസ് പിളർന്ന് തമിഴ് മാനില കോൺഗ്രസ് രൂപീകരിക്കപ്പെട്ടപ്പോൾ അതിൻ്റെ ചുക്കാൻ പിടിച്ചത് സാക്ഷാൽ രജനികാന്ത് ആയിരുന്നു. അതിൽ അദേഹം വിജയിക്കുകയും ചെയ്തു. അന്ന് ആ പാർട്ടി യുടെ നേതൃത്വം ഏറ്റെടുത്ത് തമിഴ് സ്റ്റൈൽ മന്നൻ രജനികാന്ത് മുഖ്യമന്ത്രിയാകുമെന്ന് വരെ കരുതിയവർ ഉണ്ട്. പക്ഷേ, പിന്നീട് അദേഹം തമിഴ് മാനില കോൺഗ്രസിനെ വിജയിപ്പിച്ചിട്ട് രാഷ്ട്രീയത്തിൽ നിന്ന് പതിയെ പിൻവലിയുന്നതാണ് കണ്ടത്. ശേഷം പിന്നീട് തമിഴ് മാനില കോൺഗ്രസ് മാതൃപാർട്ടിയായ കോൺഗ്രസിൽ ലയിക്കുകയും ചെയ്തു.  

കഴിഞ്ഞ നാളിൽ രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപിച്ച് രാഷ്ട്രീയത്തിൽ സജീവമാകുന്നത് കണ്ടെങ്കിലും അത് ജനം കാര്യമായി ഏറ്റെടുക്കാതെ വന്നപ്പോൾ ഇനി താൻ രാഷ്ട്രീയത്തിൽ ഇല്ലെന്ന് പ്രഖ്യാപിക്കുന്ന രജനിയെയാണ് കാണാൻ കഴിഞ്ഞത്. ഇതുപോലെയാണ് കമൽഹാസൻ്റെ കാര്യവും. അദേഹവും പുതിയ പാർട്ടി രൂപീകരിച്ച് രംഗത്ത് എത്തിയെങ്കിലും ഉദ്ദേശിച്ച ഫലം തമിഴ് നാട്ടിൽ ഉണ്ടാക്കാൻ കഴിഞ്ഞില്ലെന്നതാണ് വാസ്തവം. കമൽ ഹാസൻ്റെ പാർട്ടി ആദ്യം സ്വന്തം നിലയിൽ തെരഞ്ഞെടുപ്പിനെ നേരിട്ടെങ്കിലും കുറച്ച് വോട്ടുകൾ കരസ്ഥമാക്കാൻ കഴിഞ്ഞത് അല്ലാതെ ഒരു എം.എൽ.എ യെ യോ എം.പിയെയോ പോലും സൃഷ്ടിക്കാനായില്ല. പിന്നീട് നടന്ന തെരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ പാർട്ടിയുടെ പ്രകടനം തമിഴ് നാട്ടിൽ വളരെ ദയനീയമാകുകയായിരുന്നു. രജനീകാന്തും കമൽഹാസനും കൈകോർത്ത് നീങ്ങാൻ നീക്കമുണ്ടായെങ്കിലും അതിനും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. 

ഇനി നടൻ വിജയകാന്തിൻ്റെ കാര്യം എന്താണെന്ന് നോക്കാം. അദ്ദേഹം അവിടെ ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു. ശേഷം ഒറ്റയ്ക്ക് അല്ല മത്സരിച്ചത്. ജയലളിതയുടെ അണ്ണാ ഡി.എം.കെ യുമായി ചേർന്നായിരുന്നു.  ജയലളിതയും വിജയകാന്തും ചേർന്നുള്ള സംഖ്യം കരുണാനിധിയുടെ നേതൃത്വത്തിലുള്ള ഡി.എം.കെ യെ പരാജയപ്പെടുത്തി. അധികാരത്തിൽ വന്നു. പിന്നീട് വിജയകാന്തിൻ്റെ പാർട്ടി ജയലളിതയുമായി തെറ്റിപ്പിരിഞ്ഞ് പ്രതിപക്ഷത്ത് എത്തുകയായിരുന്നു. ഡി.എം.കെ യ്ക്ക് സഭയിൽ അംഗങ്ങൾ ഇല്ലാതിരുന്നതിനാൽ വിജയകാന്ത് ആ സഭയിൽ പ്രതിപക്ഷ നേതാവ് ആകുകയും ചെയ്തു, തുടർന്ന് ഇങ്ങോട്ട് വിജയകാന്തിൻ്റെ പാർട്ടി തമിഴ് നാട്ടിൽ അസ്തമിക്കുന്നതാണ് കാണാൻ കഴിഞ്ഞത്. ഒപ്പം ജയലളിതയുടെ പാർട്ടിയായ അണ്ണാ ഡി.എം.കെ തമിഴ് നാട്ടിൽ പല കക്ഷണമാവുകയും ചെയ്തു. ഇപ്പോൾ ഡി.എം.കെ ആണ് ഭരിക്കുന്നത്. സ്റ്റാലിൻ മികച്ച മുഖ്യമന്ത്രിയെന്ന നിലയിൽ പേരെടുത്ത് മുന്നേറുകയും ചെയ്യുന്നു. 
  
Article, Malayalam, Politics, Tamil Nadu, Vijay, Election, Jayalalitha, Tamil actor Vijay's entry into politics through new party.

ജയലളിതയുടെ പാർട്ടിയുടെ നേതൃത്വം നടൻ അജിത് ഏറ്റെടുക്കുമെന്ന് മുൻപ് സൂചനയുണ്ടായിരുന്നു. എന്നാൽ അതുണ്ടായില്ല. ഇനി വിജയ് യുടെ പാർട്ടിക്ക് തമിഴ് നാട്ടിൽ ഡി.എം.കെ യ്ക്ക് എതിരെ ഒരു വെല്ലുവിളി ഉയർത്താൻ പറ്റുമോ എന്നതാണ് ചോദ്യം. ഈ കാലത്ത് അത് എത്രമാത്രം സാധ്യമാകും എന്നതാണ് ശ്രദ്ധിക്കേണ്ടത്. നടൻ എന്ന നിലയിൽ വിജയ് ഒരു വിജയം തന്നെയാണ്. അത് രാഷ്ട്രീയത്തിലും പ്രതിഫലിപ്പിക്കാനാവുമോ എന്നതാണ് കണ്ടറിയേണ്ടത്. കാരണം, മാറുന്ന തമിഴ് നാടിനെയും തമിഴ് മക്കളെയുമാണ് ഇപ്പോൾ മൊത്തത്തിൽ കാണാൻ കഴിയുന്നത്.

Keywords: Article, Malayalam, Politics, Tamil Nadu, Vijay, Election, Jayalalitha, Tamil actor Vijay's entry into politics through new party.

Post a Comment