Follow KVARTHA on Google news Follow Us!
ad

Success Story | ഈ ഇന്ത്യക്കാരൻ ഓരോ മണിക്കൂറിലും 21 ലക്ഷം രൂപ സമ്പാദിക്കുന്നു; വെറും തറയിൽ കിടന്ന് സിംഹാസനത്തിൽ എത്തിയ വിജയത്തിൻ്റെയും പോരാട്ടത്തിൻ്റെയും കഥ അത്ഭുതപ്പെടുത്തും

പ്രതിദിന വരുമാനം 5.16 കോടി രൂപ Sundar Pichai, Success Story, ദേശീയ വാർത്തകൾ
ന്യൂഡെൽഹി: (KVARTHA) ഗൂഗിളിൻ്റെ മാതൃ കമ്പനിയായ ആൽഫബെറ്റ് ഇങ്കിൻ്റെ ഇന്ത്യൻ വംശജനായ സിഇഒ സുന്ദർ പിച്ചൈ കോർപ്പറേറ്റ് ലോകത്തെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന എക്‌സിക്യൂട്ടീവാണ്. ഒരു മണിക്കൂർ വരുമാനം ഏകദേശം 21 ലക്ഷം രൂപയാണെന്നതിൽ നിന്ന് അദ്ദേഹത്തിൻ്റെ വരുമാനവും വിജയവും കണക്കാക്കാം. ഈ സ്ഥാനത്ത് എത്താൻ പിച്ചൈ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. വളരെ സാധാരണ കുടുംബത്തിൽ പെട്ട പിച്ചൈയുടെ ബാല്യം പോരാട്ടങ്ങളിലൂടെയായിരുന്നു. പഠനത്തിന് പ്രത്യേക മുറി ഉണ്ടായിരുന്നില്ല. വെറും തറയിൽ കിടന്ന് സിംഹാസനത്തിൽ എത്തിയ പിച്ചൈയുടെ ജീവിത കഥ അത്ഭുതപ്പെടുത്തുന്നതാണ്.

Success Story: Sundar Pichai, From Chennai to Silicon Valley

അടുത്തിടെ, ഒരു പരിപാടിക്കിടെ, തൻ്റെ ദിവസം ആരംഭിക്കുന്നത് ഒരു ടെക് വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. വിവിധ ആവശ്യങ്ങൾക്കായി ഒരേസമയം 20 സ്മാർട്‌ഫോണുകളാണ് പിച്ചൈ ഉപയോഗിക്കുന്നത്. ടെക്‌നോളജിയുടെ ലോകത്ത് അപ്‌ഡേറ്റ് ആയി തുടരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ജോലിയെന്നും ഇതിനായി 20 സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നത് അധികമല്ലെന്നും അദ്ദേഹം തന്നെ പറയുന്നു. വ്യത്യസ്‌ത തരത്തിലുള്ള ഉപകരണങ്ങളിൽ ഒരു സാങ്കേതികവിദ്യ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് മനസിലാക്കാനാണ് നിരവധി സ്‌മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്നതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

ചെന്നൈയിൽ ജനിച്ചു

1972 ജൂലൈ 12ന് ചെന്നൈയിലാണ് പിച്ചൈ ജനിച്ചത്. ഇടത്തരം കുടുംബത്തിൽ ജനിച്ച സുന്ദർ പിച്ചൈയുടെ പിതാവ് ഒരു ഇലക്ട്രിക് എൻജിനീയറായിരുന്നു, എന്നാൽ സാമ്പത്തികമായി ദുർബലമായിരുന്നു കുടുംബം. രണ്ട് മുറികളുള്ള വീട്ടിലാണ് എല്ലാവരും താമസിച്ചിരുന്നത്. പിച്ചൈക്ക് പഠനത്തിന് പ്രത്യേക മുറി ഉണ്ടായിരുന്നില്ല. അനുജനോടൊപ്പം ഡ്രോയിംഗ് റൂം തറയിലാണ് അദ്ദേഹം ഉറങ്ങിയിരുന്നത്. വീട്ടിൽ ടിവിയോ കാറോ ഇല്ലായിരുന്നു. എന്നാൽ ഈ പോരായ്മകൾ പിച്ചൈക്ക് പ്രചോദനമായി മാറി, വെറും 17-ാം വയസിൽ ഐഐടി പ്രവേശന പരീക്ഷ പാസായി ഖരഗ്പൂരിൽ പ്രവേശനം നേടി. എൻജിനിയറിങ്ങിന് പഠിക്കുമ്പോൾ എന്നും ബാച്ചിലെ ടോപ്പറായിരുന്നു. സ്കോളർഷിപ്പ് ലഭിച്ചതിന് ശേഷം ഉപരിപഠനത്തിനായി അമേരിക്കയിലെ സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയിൽ പോയി.

ഒരു വർഷത്തെ ശമ്പളത്തിൽ നിന്ന് ടിക്കറ്റ്

പഠനത്തിനായി അമേരിക്കയിലേക്ക് വരാൻ തീരുമാനിച്ചപ്പോൾ അത് എളുപ്പമായിരുന്നില്ല എന്ന് പിച്ചൈ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അക്കാലത്ത് പിതാവ് തൻ്റെ ഒരു വർഷത്തെ മുഴുവൻ ശമ്പളം ഉപയോഗിച്ചാണ് വിമാന ടിക്കറ്റ് എടുത്ത് തന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിൽ താമസിക്കുമ്പോൾ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. അമേരിക്കയിൽ ഐഎസ്‌ഡി കോളുകൾക്ക് മിനിറ്റിന് രണ്ട് ഡോളറായിരുന്നു നിരക്ക്. ഉയർന്ന ചാർജുകൾ കാരണം, വീട്ടിൽ സംസാരിക്കാൻ പോലും കഴിഞ്ഞില്ല. ജീവിതത്തിൽ ആദ്യമായി കമ്പ്യൂട്ടർ കാണുന്നത് അമേരിക്കയിൽ വച്ചാണ്.

എങ്കിലും കഠിനാധ്വാനത്തിലൂടെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംഎസും വാർട്ടൺ സ്കൂളിൽ നിന്ന് എംബിഎയും നേടി. വാർട്ടൺ സ്കൂളിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് രണ്ട് സ്കോളർഷിപ്പുകൾ ലഭിച്ചു. മെറ്റീരിയൽ എൻജിനീയറായി തുടങ്ങിയ സുന്ദർ പിച്ചൈ 2004ൽ ഗൂഗിളിൽ മാനേജ്‌മെൻ്റ് എക്‌സിക്യൂട്ടീവായി ചേർന്നു. ഗൂഗിൾ ടൂൾബാറും ക്രോമും വികസിപ്പിക്കുന്നതിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. ഏതാനും വർഷങ്ങൾക്കുള്ളിൽ, ഗൂഗിൾ ക്രോം ലോകത്തിലെ ഏറ്റവും ജനപ്രിയ ഇൻ്റർനെറ്റ് ബ്രൗസറായി മാറി. 2014-ൽ, ഗൂഗിളിൻ്റെ എല്ലാ ഉൽപ്പന്നങ്ങളുമായും പ്ലാറ്റ്‌ഫോമുകളുമായും ബന്ധപ്പെട്ട സുപ്രധാന ചുമതലകൾ അദ്ദേഹത്തിന് നൽകി.

പ്രതിദിന വരുമാനം 5.16 കോടി രൂപ

2019ലാണ് സുന്ദർ പിച്ചൈ ഗൂഗിൾ ആൻഡ് ആൽഫബെറ്റ് കമ്പനിയുടെ സിഇഒ ആയത്. ഇന്ന് ലോകത്തിലെ ഏറ്റവും വിലകൂടിയ സിഇഒ ആണ് പിച്ചൈ. 2022ൽ സുന്ദർ പിച്ചൈക്ക് 1,854 കോടി രൂപയാണ് കമ്പനി ശമ്പളമായി നൽകിയത്. അതായത് ഓരോ മണിക്കൂറിലും 20,83,333 രൂപയും ദിവസേന അഞ്ച് കോടിയിലധികം രൂപയുമാണ് അദ്ദേഹം സമ്പാദിക്കുന്നത്. ഈ കണക്ക് രണ്ട് വർഷം മുമ്പുള്ളതാണ് എന്ന് ഓർക്കുക. ഏകദേശം 5400 കോടി രൂപയാണ് അദ്ദേഹത്തിൻ്റെ ആസ്തിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Keywords: News, National, New Delhi, Sundar Pichai, Success Story, Ticket Website, Salary, Success Story: Sundar Pichai, From Chennai to Silicon Valley.
< !- START disable copy paste -->

Post a Comment