Sourav Ganguly | സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം; വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പരാതി

 


കൊല്‍കത്ത: (KVARTHA) മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റനും ബി സി സി ഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ കൊല്‍കത്തയിലെ ബെഹാലയിലെ വീട്ടില്‍ മോഷണം. വ്യക്തിഗത വിവരങ്ങളും സുപ്രധാന വിവരങ്ങളുമടങ്ങിയ 1.6 ലക്ഷം രൂപ വിലയുള്ള മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പരാതി.

സംഭവത്തില്‍ വ്യക്തിഗത വിവരങ്ങള്‍ ദുരുപയോഗം ചെയ്യാതിരിക്കാനായി ഗാംഗുലി താക്കൂര്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. ഗാംഗുലിയുടെ വിവിധ ബാങ്ക് അകൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള സിം കാര്‍ഡുള്ള മൊബൈല്‍ ഫോണാണ് വീട്ടില്‍ നിന്ന് മോഷ്ടിക്കപ്പെട്ടത്. തന്റെ ബാങ്ക് അകൗണ്ട് ആക്സസ്, വി ഐ പികളുടെ കോണ്‍ടാക്ട് നമ്പര്‍ എന്നിവ ഉള്‍പെടെ നിരവധി നിര്‍ണായക വിവരങ്ങളാണ് ഫോണില്‍ ഉള്ളതെന്ന് ഗാംഗുലി അറിയിച്ചു. അതിനാല്‍ ഫോണ്‍ എടുത്തവര്‍ അത് ദുരുപയോഗം ചെയ്യാനിടയുണ്ടോ എന്നാണ് പ്രധാന ആശങ്കയെന്ന് ഗാംഗുലി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Sourav Ganguly | സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം; വ്യക്തിഗത വിവരങ്ങളും നിര്‍ണായക സന്ദേശങ്ങളുമടങ്ങിയ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്ന് പരാതി

ജനുവരി 19ന് രാവിലെ 11.30നാണ് താന്‍ ഫോണ്‍ അവസാനം കണ്ടതെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും ഗാംഗുലി പറയുന്നു. ഒരുപാട് സ്ഥലത്ത് തിരഞ്ഞെങ്കിലും കണ്ടെത്താനാവാത്തതിനാലാണ് പരാതി നല്‍കുന്നതെന്നും നഷ്ടപ്പെട്ട ഫോണില്‍ നിര്‍ണായകമായ പല വിവരങ്ങളും ഉള്ളതിനാല്‍ കടുത്ത ആശങ്കയുണ്ടെന്നും ഗാംഗുലി പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്തു.

ഗാംഗുലിയുടെ കൊല്‍കത്തയിലെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്റിംഗ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഫോണ്‍ മോഷണം പോയത്. വീട്ടില്‍ പെയിന്റിംഗ് ജോലിക്കു വന്നവരുള്‍പെടെയുള്ളവരെ പൊലീസ് വിശദമായി ചോദ്യം ചെയ്യുന്നുണ്ട്.

Keywords: News, National, National-News, Malayalam-News, Sourav Ganguly, Mobile Phone, Worth, Rs 1.6 Lakh, Stolen, Police, Case Registered, Booked, VIP Contacts, Sim Card, Sourav Ganguly's phone worth Rs 1.6 lakh stolen, police case registered.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia