Investigation | ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കുരുക്കോ? വീണാ വിജയനെതിരെയുള്ള അന്വേഷണം മുറുക്കാൻ കേന്ദ്ര ഏജൻസി എസ് എഫ് ഐ ഒ!

 


/ ഭാമനാവത്ത്

കണ്ണൂർ: (KVARTHA) ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്ര ഏജൻസികൾ കളി തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ തായ്കണ്ടിക്കും വീണയുടെ കടലാസ് ഐ ടി കമ്പനിയായ എക്സാലോജിക്കുമെതിരായ സാമ്പത്തിക കേസ് അന്വേഷണം ശക്തമാക്കി. ബെംഗ്ളൂരു കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എക്സാലോജിക്കിനെതിരായ നിലവിലെ ആർ ഒ സി അന്വേഷണം സിരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസിന് (SFIO) കൈമാറിയാണ് കേന്ദ്ര കോർപറേറ്റ് മന്ത്രാലയം പുതിയ ഉത്തരവിറക്കിയത്.
 
Investigation | ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കുരുക്കോ? വീണാ വിജയനെതിരെയുള്ള അന്വേഷണം മുറുക്കാൻ കേന്ദ്ര ഏജൻസി എസ് എഫ് ഐ ഒ!

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്നതടക്കമുള്ള കാര്യങ്ങളാണ് എസ് എഫ് ഐ ഒ അന്വേഷിക്കുക. വലിയ സാമ്പത്തിക കുറ്റങ്ങൾ അന്വേഷണങ്ങളാണ് എസ് എഫ് ഐ ഒക്ക് സാധാരണ ഗതിയിൽ കോർപ്പറേറ്റ് മന്ത്രാലയം നൽകാറുള്ളത്. കോർപ്പറേറ്റ് മന്ത്രാലയത്തിന് കീഴിലെ ഏറ്റവും ഉയർന്ന അന്വേഷണമാണ് എസ് എഫ് ഐ ഒ നടത്തുക. എക്സാലോജിക്കിന് എതിരായ എസ് എഫ് ഐ ഒ അന്വേഷണ പരിധിയിൽ കെ എസ് ഐ ഡി സിയും ഉൾപ്പെടുമെന്നതാണ് മറ്റൊരു കാര്യം. എക്സാലോജിക്ക് - സി എം ആർ എൽ ഇടപാട് അന്വേഷണവും എസ് എഫ് ഐ ഒയുടെ പരിധിയിലായിരിക്കും.

അന്വേഷണം കോർപറേറ്റ് ലോ സർവീസിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമായിരിക്കും നടത്തുക. നിൽവിലെ ആർ ഒ സി അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും എസ് എഫ് ഐ ഒ അന്വേഷണ സംഘത്തിലുണ്ടാകും. അറസ്റ്റിന് അധികാരമുള്ള അന്വേഷണ എജൻസി കൂടിയാണ് എസ് എഫ് ഐ ഒയെന്നത് സി.പി.എമ്മിനെയും മുഖ്യമന്ത്രിയെയും വിഷമവൃത്തത്തിലാക്കുന്ന കാര്യങ്ങളിലൊന്നാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കി നിൽക്കവെ അവശേഷിച്ച സംസ്ഥാന ഭരണങ്ങളിലൊന്നായ കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയുടെ മകൾ സാമ്പത്തികക്രമക്കേടിൻ്റെ പേരിൽ അറസ്റ്റിലാവുകയാണെങ്കിൽ സി.പി.എമ്മിനെ അതു നിലയില്ല പ്രതിസന്ധിയുടെ കയത്തിലാഴ്ത്തിയേക്കാം.
  
Investigation | ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപായി കുരുക്കോ? വീണാ വിജയനെതിരെയുള്ള അന്വേഷണം മുറുക്കാൻ കേന്ദ്ര ഏജൻസി എസ് എഫ് ഐ ഒ!

Keywords:  Veena Vijayan, CPM, BJP, Pinarayi Vijayan, Kannur, Exalogic, SFIO, Bengaluru, Lok Sabha Election, Case, SFIO to investigate a case against Veena Vijayan's firm Exalogic.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia