Follow KVARTHA on Google news Follow Us!
ad

Children's Umrah | കുട്ടികൾക്കൊപ്പം ഉംറ നിർവഹിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ! രക്ഷിതാക്കൾക്ക് മാർഗ നിർദേശങ്ങളുമായി സഊദി മന്ത്രാലയം

അറിയിപ്പ് റമദാനിൽ കൂടുതൽ വിശ്വാസികൾ എത്തുന്ന സാഹചര്യത്തിൽ, Umrah, Saudi Arabia, ഗൾഫ് വാർത്തകൾ, Makkah News
മക്ക: (KVARTHA) കുട്ടികൾക്കൊപ്പം ഉംറ നിർവഹിക്കുന്ന രക്ഷിതാക്കൾക്ക് സഊദി അധികൃതർ ഒരു കൂട്ടം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. കുട്ടികളുടെ സുരക്ഷയ്‌ക്കായി, എസ്‌കലേറ്ററുകൾ ഉപയോഗിക്കുമ്പോൾ മുതിർന്നവർ അവർക്കൊപ്പം ഉണ്ടായിരിക്കണമെന്നും ആവശ്യം വരുമ്പോൾ സ്ഥലത്തുടനീളം ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ സഹായം തേടണമെന്നും ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ നിർദേശങ്ങളിൽ പറയുന്നു.

News, News-Malayalam-News, Kerala, Politics, Election-News, Was it double standard shown to PJ who competed in Vadakara in 2019?

ഇസ്‌ലാമിൻ്റെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിനോട് ബഹുമാനം കാണിക്കാൻ കുട്ടികളെ പഠിപ്പിക്കണമെന്ന് അറിയിപ്പിൽ പറയുന്നുണ്ട്. ഖുർആൻ പതിപ്പുകൾ മസ്ജിദുൽ ഹറമിൽ എളുപ്പത്തിൽ ലഭ്യമാണ്. നിശബ്ദത പാലിക്കാൻ ചെറിയ കുട്ടികളെ പഠിപ്പിക്കാൻ മുതിർന്ന വിശ്വാസികളോടും മന്ത്രാലയം ആഹ്വാനം ചെയ്തു. ഇസ്ലാമിക പുണ്യ മാസമായ റമദാനിൽ ഉംറ നിർവഹിക്കുന്നതിനായി കൂടുതൽ വിശ്വാസികൾ എത്തുന്നതിന് മുന്നോടിയായാണ് മാർഗനിർദേശങ്ങൾ വരുന്നത്.


ഉംറ നിർവഹിക്കാൻ നിരവധി സൗകര്യങ്ങൾ

കഴിഞ്ഞ മാസങ്ങളിൽ, സഊദി അറേബ്യ വിദേശ മുസ്ലീങ്ങൾക്ക് ഉംറ നിർവഹിക്കാൻ രാജ്യത്തേക്ക് വരാൻ നിരവധി സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്യക്തിഗത, സന്ദർശന, ടൂറിസ്റ്റ് വിസകൾ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള വിസകൾ കൈവശമുള്ള മുസ്ലീങ്ങൾക്ക് ഉംറ നിർവഹിക്കാനും മദീനയിൽ മസ്ജിദുന്നബവി സന്ദർശിക്കാനും അനുമതിയുണ്ട്.

ഉംറ വിസയുടെ കാലാവധി 30 ദിവസത്തിൽ നിന്ന് 90 ദിവസമാക്കി നീട്ടിയിട്ടുണ്ട്. എല്ലാ കര, വ്യോമ, കടൽ മാർഗങ്ങൾ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തിൽ നിന്നും പുറപ്പെടാനും അനുമതി നൽകിയിട്ടുണ്ട്. വനിതാ തീർഥാടകർക്ക് ഇനി പുരുഷ രക്ഷകർത്താക്കളുടെ അകമ്പടി ആവശ്യമില്ല. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് അവരുടെ തൊഴിൽ പരിഗണിക്കാതെ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അർഹതയുണ്ടെന്നും ഉംറ നിർവഹിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Saudi Arabia: Ministry offers tips for parents performing Umrah with children.

Post a Comment