Osteoporosis | ഓസ്റ്റിയോ പെറോസിസ് എന്ന് കേട്ടിട്ടുണ്ടോ? അസ്ഥികള്‍ക്ക് സംഭവിക്കുന്ന ഈ ക്ഷയം ഗര്‍ഭിണികളില്‍ വന്നാല്‍ നിസ്സാരമാക്കരുത്; ചികിത്സ അത്യാവശ്യം!

 


കൊച്ചി: (KVARTHA) അസ്ഥികള്‍ക്ക് സംഭവിക്കുന്ന ക്ഷയമാണ് ഓസ്റ്റിയോ പൊറോസിസ്. ഈ അവസ്ഥയില്‍ അസ്ഥികളുടെ സാന്ദ്രത നശിക്കുകയും ഇവ പെട്ടെന്ന് പൊട്ടുകയും ചെയ്യുന്നു. ഈ അസുഖം വന്നവരില്‍ പലപ്പോഴും പെട്ടെന്നാണ് ഒടിവ് സംഭവിക്കുന്നത്. അതുപോലെ തന്നെ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയിലാണ് ഇത്തരം രോഗാവസ്ഥ ബാധിക്കുന്നതെങ്കില്‍ അത് ഗുരുതരമായ ഭവിഷ്യത്തുകള്‍ക്ക് കാരണമാകുന്നു.

ചലിക്കാനും നടക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടായിരിക്കും. അസ്ഥി ക്ഷയം സംഭവിച്ച് കഴിഞ്ഞാല്‍ ആര്‍ക്കായാലും അത് ഗുരുതരം തന്നെയാണ്. ഗര്‍ഭകാലത്ത് പ്രത്യേകിച്ച് ഇത്തരം അവസ്ഥകള്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.
 
Osteoporosis | ഓസ്റ്റിയോ പെറോസിസ് എന്ന് കേട്ടിട്ടുണ്ടോ? അസ്ഥികള്‍ക്ക് സംഭവിക്കുന്ന ഈ ക്ഷയം ഗര്‍ഭിണികളില്‍ വന്നാല്‍ നിസ്സാരമാക്കരുത്; ചികിത്സ അത്യാവശ്യം!

എന്തുകൊണ്ട് ഗര്‍ഭിണികളില്‍ ഇത് സംഭവിക്കുന്നു എന്നറിയാം


എന്തുകൊണ്ടാണ് ഗര്‍ഭകാലത്ത് ഓസ്റ്റിയോ പൊറോസിസ് ഉണ്ടാകുന്നത് എന്നതിന്റെ യഥാര്‍ഥ കാരണം ഇപ്പോഴും അഞ്ജാതമാണ്. ഗര്‍ഭകാലം എന്നത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ വളരെ തീവ്രമായി നടക്കുന്ന ഒരു കാലഘട്ടമാണ്. ഇത് അസ്ഥികളുടെ സാന്ദ്രതയില്‍ പ്രശ്ങ്ങള്‍ ഉണ്ടാക്കുന്നു. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ചക്ക് അനുസരിച്ച് കാല്‍സ്യത്തിന്റെ അളവും വ്യത്യാസപ്പെടുന്നു. ഇത് അമ്മയുടെ ശരീരത്തില്‍ നിന്നാണ് സ്വാംശീകരിക്കപ്പെടുന്നത്.

വിറ്റാമിന്‍ ഡി കുറവെങ്കില്‍


ഗര്‍ഭിണികളില്‍ വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമുള്ള ഘടകമാണ്. ഇത് ശരീരത്തിലേക്ക് മറ്റ് ഘടകങ്ങളെ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. വിറ്റാമിന്‍ ഡി കുറവെങ്കില്‍ അത് പലപ്പോഴും കാല്‍സ്യത്തിന്റെ ആഗിരണത്തിന് തടസം സൃഷ്ടിക്കുന്നു. ഇതിന്റെ ഫലമായി ഗര്‍ഭിണികളില്‍ അസ്ഥിക്ഷയം പോലുള്ള അവസ്ഥകള്‍ വന്നുചേരുന്നു. ഇത് കൂടാതെ പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങള്‍ ഉള്ളവരിലും ഈ പ്രശ്നം ഉണ്ടായേക്കാം.

എങ്ങനെ പരിഹരിക്കാം ?

ഗര്‍ഭകാലത്തെ ഓസ്റ്റിയോ പെറോസിസ് തടയാനായി അസ്ഥികളുടെ ഘടന മെച്ചപ്പെടുത്തുന്ന തരത്തിലുള്ള വിറ്റാമിനുകളും പോഷകങ്ങളും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ജീവിത ശൈലിയിലും ഭക്ഷണ രീതിയിലും മാറ്റം വരുത്താന്‍ ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ പ്രധാനമായും ശ്രദ്ധിച്ചാല്‍ രോഗാവസ്ഥ ഒരു പരിധി വരെ തടയാം.

കൂടുതല്‍ പ്രോട്ടീന്‍ കഴിക്കുക


കൂടുതല്‍ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. എല്ലുകളുടെ വളര്‍ചക്കും ആരോഗ്യത്തിനും പ്രോട്ടീന്‍ അനിവാര്യമാണ്. ഇത് ഓസ്റ്റിയോ പെറോസിസ് നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു. മാത്രല്ല പയര്‍, മത്സ്യം, ബീന്‍സ്, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. അതോടൊപ്പം കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളും ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. ഇതെല്ലാം അസ്ഥികളുടെ ആരോഗ്യവും സാന്ദ്രതയും വര്‍ധിപ്പിക്കുന്നു.

കൂടുതല്‍ വിറ്റാമിന്‍ ഡി ചേര്‍ക്കുക


ഗര്‍ഭകാലത്ത് ഡോക്ടര്‍മാര്‍ വിറ്റാമിന്‍ ഡി നിര്‍ദേശിക്കുന്നു. ഇത് പതിവായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. മത്സ്യം, മുട്ട തുടങ്ങിയ വിറ്റാമിന്‍ ഡി കൂടുതലുള്ള ഭക്ഷണങ്ങള്‍ പതിവാക്കാനും മതിയായ സൂര്യപ്രകാശം കൊള്ളുന്നതിനും ശ്രദ്ധിക്കണം. ഇത് അസ്ഥികളുടെ ആരോഗ്യം വര്‍ധിപ്പിക്കുന്നു. ഇതോടൊപ്പം ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ശീലമാക്കുന്നതും നല്ലതാണ്. മത്സ്യം, വാള്‍നട്ട് എന്നിവ കഴിക്കുന്നതും ശീലമാക്കുക.

വ്യായാമം ശീലമാക്കുക


വ്യായാമം ശീലമാക്കുകയാണ് മറ്റൊരു പ്രധാന കാര്യം. അതുകൊണ്ടുതന്നെ യോഗ പോലുള്ള വ്യായാമങ്ങള്‍ ശീലമാക്കുക. നീന്തുന്നത് അസ്ഥികളുടെ ആരോഗ്യത്തിന് സഹായിക്കുമെങ്കിലും ഗര്‍ഭകാലത്ത് ഇത്തരം വ്യായാമങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് ഡോക്ടറെ കാണുന്നത് നല്ലതാണ്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കാന്‍ ശ്രദ്ധിക്കണം.

ഡോക്ടറെ കാണുന്നത്

ഇത്തരം അവസ്ഥ വന്നാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. കാരണം ഗര്‍ഭധാരണത്തിന് മുന്‍പും ശേഷവും എല്ലാം ഈ അവസ്ഥകളെ പ്രതിരോധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ ഓസ്റ്റിയോ പൊറോസിസ് തടയാനും നിയന്ത്രിക്കാനും കഴിയും. ചിലരില്‍ ഈ അവസ്ഥ അതികഠിനമായ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തണം.

Keywords: Pregnancy-Induced Osteoporosis: Causes and Recovery, Kochi, News, Pregnancy-Induced Osteoporosis, Treatment, Health, Health Tips, Doctor, Treatment, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia