Toddler Injured | ഏഴംകുളം ദേവീ ക്ഷേത്രത്തിലെ 'ഗരുഡന്‍ തൂക്ക്' വഴിപാടിനിടെ അപകടം; എട്ട് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; നടപടിയെടുക്കാന്‍ ഉത്തരവിട്ട് ബാലവകാശ കമീഷന്‍

 


പത്തനംതിട്ട: (KVARTHA) ഏഴംകുളം ദേവീ ക്ഷേത്രത്തിലെ പ്രധാന വഴിപാടായ 'ഗരുഡന്‍ തൂക്കി'നിടെ പിഞ്ചുകുഞ്ഞ് താഴെ വീണു. എട്ടുമാസം പ്രായമുള്ള കുഞ്ഞാണ് തൂക്കുകാരന്റെ കയ്യില്‍ നിന്നും കെട്ടഴിഞ്ഞ് വഴുതി വീണത്. സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍മാന്‍ നടപടിയെടുക്കാന്‍ ഉത്തരവിട്ടു. ജില്ലാ ശിശു സംരക്ഷണ സമിതിയോടാണ് നടപടിയെടുക്കാന്‍ നിര്‍ദേശിച്ചത്.

മുകളില്‍നിന്ന് താഴേക്ക് വീണ് പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായാണ് വിവരം. ഏഴംകുളം ദേവീക്ഷത്തില്‍ ശനിയാഴ്ച രാത്രിയില്‍ നടന്ന തൂക്കത്തിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Toddler Injured | ഏഴംകുളം ദേവീ ക്ഷേത്രത്തിലെ 'ഗരുഡന്‍ തൂക്ക്' വഴിപാടിനിടെ അപകടം; എട്ട് മാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു; നടപടിയെടുക്കാന്‍ ഉത്തരവിട്ട് ബാലവകാശ കമീഷന്‍

ജില്ലയില്‍ ഏഴംകുളം പഞ്ചായതിലാണ് ഏഴംകുളം ദേവീക്ഷേത്രം. തെക്കന്‍ കേരളത്തില്‍ തൂക്കത്തിലൂടെ പ്രസിദ്ധമായ ക്ഷേത്രമാണ് ഏഴംകുളത്തേത്. ഇത്തവണ 624 തൂക്കങ്ങളാണ് നടന്നത്. ഇതില്‍, 124 കുട്ടികളാണുള്ളത്. ആറ് മാസം പ്രായമുളള കുട്ടികളുള്‍പെടെ ഈ ആചാരത്തിന്റെ ഭാഗമാകാറുണ്ട്. ഇഷ്ട സന്താനലബ്ധിക്കും ആഗ്രഹപൂര്‍ത്തീകരണത്തിനുമായാണ് തൂക്ക വഴിപാട് നടത്തുന്നതെന്ന് പറയുന്നു.

എന്നാല്‍, വേണ്ടത്ര സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കാതെയാണ് ഈ ആചാരം നടത്തുന്നതെന്ന വിമര്‍ശനം ശക്തമാണ്. അതേസമയം, സംഭവത്തില്‍ ആര്‍ക്കും പരാതി ഇല്ലാത്തതിനാല്‍ പൊലീസ് ഇതുവരെ കേസെടുത്തിട്ടില്ല.

Keywords:
News, Kerala, Kerala-News, Accident-News, Regional-News, Pathanamthitta News, Toddler, Child, Injured, Ezhamkulam News, Ezhamkulam Devi Temple, Garudan Thookkam, Festival, Accident, Child Rights Commission, Pathanamthitta: Toddler injured in Ezhamkulam Devi Temple Garudan Thookkam festival accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia