Arrested | ഷെയര്‍ ട്രേഡിങ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതി കര്‍ണാടകയില്‍ അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) ഷെയര്‍ ട്രേഡിങ് ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ ലക്ഷങ്ങള്‍ കവര്‍ന്നുവെന്ന കേസിലെ മുഖ്യപ്രതിയെ കര്‍ണാടകയിലെ ചിന്താമണിയില്‍ നിന്ന് കണ്ണൂര്‍ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ മുണ്ടയാട് സ്വദേശിയില്‍ നിന്നും വാട്സ് ആപ് വഴി ബന്ധപ്പെട്ട് ഷെയര്‍ ട്രേഡിങ് എന്ന വ്യാജേന 26,65,963 രൂപ ഓണ്‍ലൈന്‍ വഴി തട്ടിയെടുത്തുവെന്ന കേസില്‍ ഉള്‍പെട്ട പ്രതിയെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് കമിഷറുടെ ഉത്തരവനുസരിച്ചു സൈബര്‍ പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

Arrested | ഷെയര്‍ ട്രേഡിങ് ഓണ്‍ലൈന്‍ തട്ടിപ്പ്; കണ്ണൂര്‍ സ്വദേശിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന കേസിലെ മുഖ്യപ്രതി കര്‍ണാടകയില്‍ അറസ്റ്റില്‍
 

കര്‍ണാടക- ആന്ധ്ര അതിര്‍ത്തിയിലുള്ള ചിക്ക ബല്ലാപൂര്‍ ജില്ലയിലെ ചിന്താമണി എന്ന സ്ഥലത്ത് വെച്ച് ശ്രീകാന്ത് റെഡ്ഡി(39) എന്നയാളാണ് അറസ്റ്റിലായത്. പരാതിക്കാരന്റെ അകൗണ്ടില്‍ നിന്നും ഷെയര്‍ ട്രേഡിങ് നടത്തുന്നതിനായി പ്രതികള്‍ അവശ്യപ്പെട്ടതനുസരിച്ച് അയച്ചുകൊടുത്ത 4,99,760 രൂപയാണ് അറസ്റ്റിലായ ശ്രീകാന്ത് റെഡ്ഡി എന്നയാളുടെ ബംഗ്ലൂരു ഐ സി ഐ സി ബാങ്ക് അകൗണ്ടില്‍ എത്തിയത്.

പ്രതി വളരെ വിദഗ്ധമായി, ഇല്ലാത്ത സ്ഥാപനത്തിന്റെ പേരില്‍ വ്യാജ രേഖകള്‍ ഉപയോഗിച്ച് ഐ സി ഐ സി ബാങ്കില്‍ എടുത്ത അകൗണ്ടാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. നഷ്ടപ്പെട്ട തുക ട്രാന്‍സ്ഫര്‍ ആയ അകൗണ്ടുകളുടെയും ബന്ധപ്പെട്ട ഫോണ്‍ നമ്പരുകളെയും കേന്ദ്രീകരിച്ചു കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്താന്‍ സാധിച്ചത്.

സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷന്‍ എസ് എച് ഒ ഷാജു ജോസഫിന്റെ നേതൃത്വത്തില്‍ എ എസ് ഐ പ്രകാശന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുനില്‍, ജിത്തു അബ്രഹാം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇയാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പഞ്ചാബ്, കൊല്‍കട്ട എന്നിവിടങ്ങളിലുള്ള കൂട്ടുപ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം വ്യാപിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമിഷണര്‍ ആര്‍ അജിത് കുമാര്‍ അറിയിച്ചു.

Keywords: Online fraud case; Accused arrested in Karnataka, Kannur, News, Fraud Case, Police, Arrested, Cheating, Court, Remanded, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia