NK Premachandran | പ്രധാനമന്ത്രി സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തതിൻ്റെ പേരിൽ എൻ കെ പ്രേമചന്ദ്രനെതിരെ സിപിഎമ്മിന്റെ സംഘടിത ആക്രമണമെന്ന് ആരോപണം

 


/ അജോ കുറ്റിക്കൻ

കൊല്ലം: (KVARTHA) എംപിയും ആർഎസ്‌പി നേതാവുമായ എൻ കെ പ്രേമചന്ദ്രനെതിരെ സിപിഎമ്മിന്റെ സഘടിത ആക്രമണമെന്ന് പാർട്ടി ആരോപണം. മുൻകാലങ്ങളിൽ പ്രേമചന്ദ്രനെ 'സംഘി'യാക്കി നടത്തിയ പ്രചാരണം സിപിഎം തുടരുകയാണെന്നാണ് വിമർശനം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തതിൻ്റെ പേരിൽ പ്രേമചന്ദ്രനെതിരെ ഇല്ലാത്ത ആരോപണങ്ങളുമായാണ് എളമരം കരീമും എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും ധനമന്ത്രി കെ എൻ ബാലഗോപാലും രംഗത്തെത്തിയതെന്നാണ് നേതാക്കൾ പറയുന്നത്. തുടർച്ചയായി രണ്ടുതവണ കൊല്ലത്തുനിന്നും ലോക്സഭയിലേക്ക് വിജയിച്ച പ്രേമചന്ദ്രനെ താഴെയിറക്കാൻ സിപിഎം പഠിച്ച പണി പതിനെട്ടും നോക്കുകയാണ്.


NK Premachandran | പ്രധാനമന്ത്രി സംഘടിപ്പിച്ച വിരുന്നിൽ പങ്കെടുത്തതിൻ്റെ പേരിൽ എൻ കെ പ്രേമചന്ദ്രനെതിരെ സിപിഎമ്മിന്റെ സംഘടിത ആക്രമണമെന്ന് ആരോപണം

ഇതിന്റെ ഭാഗമായിയാണ് വിണ്ടും സിപിഎം നേതാക്കൾ പ്രേമചന്ദ്രനെതിരെ സംഘി പ്രചാരണവുമായി എത്തിയിരിക്കുന്നതെന്നാണ് ആരോപണം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ സീറ്റ്തർക്കത്തെ തുടർന്ന് എൽഡിഎഫ് വിട്ടാണ് ആർഎസ്‌പി യുഡിഎഫിലേക്ക് എത്തിയത്. അന്ന് പ്രചാരണത്തിൽ ഇടത് നേതാക്കൾ പ്രേമചന്ദ്രനെ കടന്നാക്രമിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയൻ കൊല്ലത്തെ പ്രചാരണ യോഗത്തിൽ പ്രേമചന്ദ്രനെ 'പര നാറി'യെന്ന് വിശേഷിപ്പിച്ചു. ഒടുവിൽ ഫലം വന്നപ്പോൾ എം എ ബേബിയെ 37000ലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി.

2019ൽ രാജ്യസഭാ എംപിയായിരുന്ന കെ എൻ ബാലഗോപാലനെയായിരുന്നു സിപിഎം രംഗത്തിറക്കിയത്. ബിജെപിയുമായി അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണമാണ് സിപിഎം നേതാക്കൾ തുടക്കം മുതൽ പ്രേമചന്ദ്രനെതിരെ ഉന്നയിച്ചത്. സംഘിയാണെന്നും വിജയിച്ചാൽ ബിജെപിക്കൊപ്പം പോകുമെന്നും പ്രചരിപ്പിച്ചതായി പറയുന്നു. ഒടുവിൽ ഒന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ഇന്നത്തെ ധനമന്ത്രി കെ എൻ ബാലഗോപാലനെ പരാജയപ്പെടുത്തുകയായിരുന്നു.

വർഗീയ വിഷം ചീറ്റിവിട്ടും വീട് വിടാന്തരവും ജമാഅത്തുകൾ കേന്ദ്രീകരിച്ചും വിലകുറഞ്ഞ പ്രചാരണമാണ് സിപിഎം അന്ന് കൊല്ലത്ത് നടത്തിയതെന്നാണ് ആർഎസ്പി വിമർശിച്ചത്. രാഷ്ട്രീയ പിതൃത്വത്തെ ചോദ്യംചെയ്ത്‌ പ്രേമചന്ദ്രനെ തിരെ വീണ്ടും സംഘടിതാക്രമണത്തിലേക്കാണ് സിപിഎം പോകുന്നത്. ജനകീയതയുള്ള യുഡിഎഫ് നേതാക്കളെ ബിജെപിയാക്കി ന്യൂനപക്ഷത്തിനിടയിൽ ആശങ്കയുണ്ടാക്കി അവർക്കിടയിൽ വിഭാഗിയതയും വിദ്വേഷവും ഉണ്ടാക്കുകയാണ് സിപിഎം ലക്ഷ്യമെന്നും നേതാക്കൾ ആക്ഷേപിച്ചു.

പോളിറ്റ് ബ്യൂറോ അംഗങ്ങളും മന്ത്രിമാരും എം എൽഎമാരും തുടങ്ങി ബ്രാഞ്ച് കമ്മിറ്റിയംഗങ്ങൾ വരെ പ്രചാരണം ഏറ്റുപിടിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കൊല്ലത്ത് യുഡിഎഫ് സ്ഥാനാർത്ഥിയായി എൻ കെ പ്രേമചന്ദ്രൻ തന്നെ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പാണ്. പ്രേമചന്ദ്രനോട് ഏറ്റുമുട്ടാൻ ജില്ലയിൽ സ്ഥാനാർത്ഥികളില്ലെന്നാണ് സിപിഎമ്മിന്റെ പൊതുവിലയിരുത്തൽ. ഈ സാചര്യത്തിൽ ജില്ലയ്ക്ക് പുറത്തുള്ള സിപിഎം നേതാക്കളെയും മത്സരിപ്പിക്കാൻ ആലോചിക്കുന്നുണ്ട്.

Keywords: NK Premachandran, PM Modi, Kollam, Politics, MP, RSP, CPM, Elamaram Kareem, LDF, Convenor, E P Jayarajan, K. N. Balagopal, Lok Sabah, Pinarayi Vijayan, M A Baby, BJP, UDF, Politburo, MLA, NK Premachandran's lunch with PM Modi triggers a row.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia