Follow KVARTHA on Google news Follow Us!
ad

Budget | ആയുഷ്മാൻ ഭാരതിന് കീഴിൽ കേരളത്തിൽ പുതിയ പദ്ധതി; ബജറ്റിൽ പ്രഖ്യാപനം; ഒന്ന് മുതൽ 12 വരെ ക്ലാസിലെ കുട്ടികൾക്ക് പ്രയോജനം; കൂടുതൽ അറിയാം

തുക വകയിരുത്തി Budget, കേരള വാർത്തകൾ, Health, Ayushman Bharat
തിരുവനന്തപുരം: (KVARTHA) ആയുഷ്മാൻ ഭാരതിന് കീഴിൽ കേരളത്തിൽ പുതിയ പദ്ധതി ആരംഭിക്കുമെന്ന് ബജറ്റിൽ പ്രഖ്യാപനം. 'സ്കൂൾ ഹെൽത് ആൻഡ് വെൽനസ് പ്രോഗ്രാം' എന്നാണ് പദ്ധതിയുടെ പേര്. കേരളത്തിലെ എൽ പി, യു പി, എച് എസ്, എച് എസ് എസ് വിഭാഗങ്ങളിലായി 16,240 സ്കൂളുകളിലെ 60 ലക്ഷത്തോളം കുട്ടികൾക്ക് പ്രയോജനം ലഭിക്കും.

News, Malaytalam News,  Kerala Budget, Health, Ayushman Bharat, National Health Mission,

പ്രദേശത്തെ പി എച് സി-കളുടെ ആഭിമുഖ്യത്തിൽ ആരോഗ്യ പരിശോധനയും ഇത് സംബന്ധിച്ച ഇലക്ട്രോണിക് ഡാറ്റാ ബേസ് തയ്യാറാക്കൽ, ഫസ്റ്റ് എയ്‌ഡ് പരിശീലനം എന്നിവയും പദ്ധതിയിൽ ലക്ഷ്യമിടുന്നതായി ധനമന്ത്രി കെ എൻ ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

50 ശതമാനം എൽ പി സ്കൂളുകളിൽ നാഷണൽ ഹെൽത് മിഷൻ്റെ ആഭിമുഖ്യത്തിലും 12-ാം ക്ലാസ് വരെയുള്ള മറ്റ് സ്കൂളുകളിൽ സംസ്ഥാന പദ്ധതി തുക വിനിയോഗിച്ചുമാണ് സ്കൂൾ ഹെൽത് ആൻഡ് വെൽനസ് പ്രോഗ്രാം നടപ്പിലാക്കുക. ഇതിനായി 3.10 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്.

Kerywords:  News, Malayalam News,  Kerala Budget, Health, Ayushman Bharat, National Health Mission, New project in Kerala under Ayushman Bharat
< !- START disable copy paste -->

Post a Comment