Movie Review | ഭ്രമയുഗം: പ്രായം കൂടുന്തോറും വീര്യം കൂടുന്നു; മമ്മൂട്ടി എന്ന കൊടുമൺ പോറ്റി ഞെട്ടിച്ചു

 


/ സോണി കല്ലറയ്ക്കൽ

(KVARTHA) മമ്മൂക്കായെ പകരം വെയ്ക്കാൻ മലയാള സിനിമയിൽ ആരുമില്ല എന്ന് ഒരിക്കൽക്കുടി തെളിയിക്കുകയാണ് പുതിയതായി പുറത്തിറങ്ങിയ ഭ്രമയുഗം സിനിമ. അസാധ്യ പ്രകടനമാണ് മമ്മൂട്ടി ചിത്രത്തിൽ കാഴ്ചവെയ്ക്കുന്നത്. പേരിന് പോലും ഈ നടന് വട്ടം വെക്കാൻ നിലവിൽ മറ്റൊരു നടൻ ഉണ്ടോ എന്ന് സംശയിപ്പിക്കുന്ന രീതിയിലുള്ള പ്രകടനമാണ് ഇതിൽ മമ്മൂട്ടി എന്ന അതുല്യനടൻ്റേത്. ശരിക്കും പറഞ്ഞാൽ പ്രായം കൂടും തോറും വീര്യം കൂടുന്നു എന്ന് പറയുമ്പോലെ.

Movie Review | ഭ്രമയുഗം: പ്രായം കൂടുന്തോറും വീര്യം കൂടുന്നു; മമ്മൂട്ടി എന്ന കൊടുമൺ പോറ്റി ഞെട്ടിച്ചു

രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ്, അമൽഡാ ലിസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തന്നെ അർജുൻ അശോകും ചിത്രത്തിൽ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് പറയേണ്ടി വരും. രണ്ടാം പകുതിയിൽ രണ്ട് പേരും പെർഫോമൻസ് ഹൈ ആക്കിയെന്ന് വേണം പറയാൻ. ചിത്രത്തിൽ കൊടുമൺ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വരുന്നത്. ഒരു ആയിരം ഭാവങ്ങളാണ് ആ മുഖത്ത് മിന്നിമറയുന്നത്. അത് കണ്ടിരിക്കാൻ രസകരമാണ്. സിനിമയെ കുറിച്ച് ചുരുക്കി പറഞ്ഞാൽ ഇതുവരെ കാണാത്ത പോലെയുള്ള മേക്കിങ്. ബ്ലാക്ക് ആൻഡ് വൈറ്റ് തീം ഈ സിനിമക്കു ശരിക്കും ചേരുന്നതാണ്.

അർജുൻ അശോകന്റെ ഇതുവരെ ഉള്ള ഏറ്റവും മികച്ച കഥാപാത്രം എന്ന് വേണമെങ്കിൽ പറയാം. ഡയലോഗ് ഡെലിവറി അദ്ദേഹത്തിന് കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നുന്നു. പക്ഷെ, അഭിനയം തകർത്തു എന്നതിൽ സംശയമില്ല. സിധാർഥ് ഭരതനും നല്ല ഒരു റോളിൽ ഉണ്ട്, നന്നായി ചെയ്തിട്ടുണ്ട്. ആകെ 4 -5 ആളുകൾ മാത്രമേ മൂവിയിൽ ഉള്ളൂ.

17-ാം നൂറ്റാണ്ടിന്റെ കാലത്ത് വഴി തെറ്റി കാട്ടിൽ പെട്ട് പോയ രണ്ട് പേരും, പിന്നീട് മനയിലേക്ക് വരുന്നതും, ആ മനയിൽ നിന്ന് പുറത്തേക്ക് വരുന്നതിനുള്ള തടസങ്ങളും, അതിനെ അതിജീവിച്ചു വരുന്നതിന്റെ കാഴ്ചകളുമാണ് സിനിമ നമ്മോട് പറയുന്നത്. ഒരുപാട് നിഗൂഢതകൾ നിറഞ്ഞ സിനിമ ഓരോ നിമിഷം കഴിയും തോറും കഥയിലേക്കും കഥാപാത്രങ്ങളിലേക്കും നമ്മെ അടുപ്പിക്കുന്നു. അതുകൊണ്ട് തന്നെ നമ്മൾ ഈ സിനിമയിലേയ്ക്ക് ഇറങ്ങി ചെല്ലുകയും മുഴുകി ചേരുകയും ചെയ്യും എന്നുറപ്പാണ്. ദൈവത്തിനും വിശ്വാസത്തിനും അപ്പുറം വിധി എന്ന സത്യവും മരണം എന്ന അന്ത്യാവസാനവും എന്ന സന്ദേശവും ചിത്രത്തിൽ പ്രതിഫലിക്കുന്നു.

സിനിമ കണ്ടിറങ്ങുന്നവർക്ക് ഒരു നല്ലൊരു തീയേറ്റർ എക്സ് പീരിയൻ കിട്ടിയിട്ട് തന്നെയാണ് ഇറങ്ങുന്നതെന്ന് ഉറപ്പിക്കാം. ബ്ലാക്ക് ആൻഡ് വൈറ്റ് ആണെന്ന് കരുതി സിനിമ ഉൾക്കൊള്ളുമോ എന്നും, കുറച്ചു കഥാപാത്രങ്ങളെ വെച്ച് 2 മണിക്കൂറിലധികം പിടിച്ചിരുത്തുമോ എന്നൊക്കെ സംശയിച്ചിരുന്നു. എന്നാൽ എല്ലാത്തിനെയും മറികടത്തി സൂപ്പർ ആയി സിനിമ എടുത്ത് വെച്ചിട്ടുണ്ട് എന്ന് നിസംശയം പറയാൻ സാധിക്കും. ബാക്ക്ഗ്രൗണ്ട്, മ്യൂസിക് സൂപ്പർ ആയിരുന്നു. ഹൊറർ നമ്മിലേക്ക്‌ കൂടുതൽ എത്തിക്കാനും, കഥാപാത്രങ്ങളുടെ തീവ്രത കൂടുതൽ എടുത്ത് കാണിക്കാനും, ഓരോ സിറ്റുവേഷൻ ബാക്ക്ഗ്രൗണ്ടും കൊള്ളാമായിരുന്നു.

വി എഫ് എക്സും ആർട്ടും ക്യാമറയും ലൈറ്റും ഒക്കെ കിടിലൻ ആയിരുന്നു. ഇനി മമ്മൂക്കയെ കുറിച്ച് പറയുകയാണെങ്കിൽ സ്റ്റാർഡം മാറ്റി വെച്ച് അഭിനയിക്കാൻ ഭ്രാന്തു പിടിച്ചു നടക്കുന്ന ഒരാളുടെ പരാകയ പ്രവേശം ആണ് ഈ സിനിമ. ഇതുവരെ കണ്ട അദ്ദേഹത്തിന്റെ ഒരു കഥാപത്രമായും ഇതിന് ഒരു സാമ്യവും ഇല്ല എന്ന് വേണം പറയാൻ. എങ്ങിനെയാണ് അദ്ദേഹം ഇതൊക്കെ ചെയ്യുന്നത് എന്നുള്ളത് സിനിമ പഠിക്കുന്നവർക്കുള്ള ഒരു റഫറൻസ് മെറ്റീരിയൽ ആവും. ഒട്ടും ലാഗ് ഇല്ലാതെ മടുപ്പില്ലാതെ ത്രില്ലോട് കൂടി തന്നെ സിനിമ അവസാനം വരെ കണ്ടിരിക്കാം.

പേടിപ്പിക്കുന്ന ഒന്നിലധികം സീനുകൾ, ഒരുപാട് നല്ല രംഗങ്ങൾ, കഥയും തിരക്കഥയും സംവിധാനവും എല്ലാം നന്നായിരുന്നു. ഡയലോഗുകളും, ഡയലോഗ് ഡെലിവറിയും നന്നായിരുന്നു. എടുത്ത് പറയേണ്ടത് പ്രകടനങ്ങൾ തന്നെയാണ്. എല്ലാവരും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. അവരുടെ പ്രകടനങ്ങൾ കണ്ട് നമുക്ക് തന്നെ കണ്ണ് നിറയും, അതിശയിച്ചു പോകും. വളരെ കുറച്ചു കഥാപാത്രങ്ങളെവെച്ച് ഏറെക്കുറെ 2 മണിക്കൂർ 20 മിനിറ്റിൽ ബ്ലാക്ക് ആൻ്റ് വൈറ്റ് കാഴ്ചകൾ കൊണ്ട് ഇംപ്രസീവ് ആയ നല്ലൊരു സിനിമാ അനുഭവം നൽകാൻ ഡയറക്ടർക്ക് കഴിഞ്ഞിട്ടുണ്ട്. മമ്മൂട്ടിയുടെ എന്ന മഹാനടൻ്റെ 2000 ത്തിന് ശേഷമുള്ള മികച്ച വേഷം എന്ന് വേണമെങ്കിൽ പറയാം.

ആർക്കുവേണമെങ്കിലും ഈ സിനിമ തിയേറ്ററിൽ പോയി കാണാം. പേടിപ്പിച്ചു വിറപ്പിക്കുന്ന രംഗങ്ങളോന്നും സിനിമയിൽ ഇല്ല എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ശരിക്കും, തീയേറ്ററിൽ പോയി തന്നെ കണ്ട് ആസ്വദിക്കേണ്ട സിനിമയാണ് ഭ്രമംയുഗം. ടെക്നിക്കൽ സൈഡ് ഒക്കെ ടോപ് നോച്ച് ആയിരുന്നു. തിയേറ്റർ എക്സ്പീരിയൻസ് അനുഭവിച്ചു അറിയണം. ടിവി യിൽ ഒന്നും അതിനു ഒരു എഫക്ട് കിട്ടില്ല. തീർച്ചയായും തിയേറ്ററിൽ പോയി തന്നെ ഈ സിനിമ കാണുക. അത് മികച്ച ഒരു അനുഭവം ആകും.

Movie Review | ഭ്രമയുഗം: പ്രായം കൂടുന്തോറും വീര്യം കൂടുന്നു; മമ്മൂട്ടി എന്ന കൊടുമൺ പോറ്റി ഞെട്ടിച്ചു

Keywords: Movies, Entertainment, Cinema, Mammootty, Bramayugam, Review, Rahul Sadasivan, Arjun Ashokan, Siddharth, Amalda Liz, Black and White, Dialogue, 17th Century, Mystery, VFX, Art, Camera, Movie Review: Bramayugam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia