Movie Review | 'മഞ്ഞുമ്മൽ ബോയ്‌സ്'; മലയാളികളുടെ സിനിമ കാഴ്ചപ്പാട് മാറ്റുന്നു

 


/ സോണൽ മൂവാറ്റുപുഴ

(KVARTHA) മഞ്ഞുമ്മൽ ബോയ്‌സ് എന്ന ഒരു കൊച്ചു മലയാള സിനിമ ഇപ്പോൾ തരംഗമാവുകയാണ്. കൂട്ടുകാരനെ രക്ഷിക്കുന്ന ഒരു കുഞ്ഞു പ്ലോട്ട് ആണ് സിനിമയുടെ ഇതിവൃത്തം. ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണിത്. ഈ പടത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ്, ഇമോഷണലി നമ്മൾ കണക്ട് ആവുന്നുണ്ട് എന്നതാണ്. ആവശ്യമായില്ലാത്ത സെന്റി സീൻ ഒന്നും കുത്തി കേറ്റിയിട്ടില്ല എന്നത് മെയിൻ പോസിറ്റീവ് ആയിതോന്നി. ചില സിനിമകളില്ലേ..സിനിമ തുടങ്ങി കഴിഞ്ഞ് അതിലെ കഥാപാത്രങ്ങളുടെ ഒപ്പം നമ്മളും യാത്ര ചെയ്യുന്ന ഒരു ഫീൽ ക്രിയേറ്റ് ചെയ്യപ്പെടുന്ന സിനിമകൾ, അവരുടെ സന്തോഷത്തിലും വിഷമത്തിലും നമ്മളും ഒരു ഭാഗം ആയി പോകുന്ന പടങ്ങൾ, അതിൻ്റെ ഒരു പീക്ക് ലെവൽ അനുഭവം ആയിരുന്നു ഈ പടം സമ്മാനിച്ചത്.

Movie Review | 'മഞ്ഞുമ്മൽ ബോയ്‌സ്'; മലയാളികളുടെ സിനിമ കാഴ്ചപ്പാട് മാറ്റുന്നു

ആദ്യ പകുതി നല്ല റിലേറ്റബിൾ ആയിരുന്നു ഒരു ട്രിപ്പ് പദ്ധതിയിടുന്നു കൂട്ടുകാരുടെ ഗാങ്. അവരുടെ ട്രിപ്പിനു പോകുമ്പോൾ ഉള്ള എൻജോയ്മെന്റ്, ട്രിപ്പിന് ഇടയിലുള്ള വൈബ്, എല്ലാം പക്കാ റിലേറ്റബിൾ ആയിരുന്നു. ശേഷം രണ്ടാം പകുതിയിൽ സംഭവിക്കുന്ന സർവൈവൽ എലെമെന്റ്സ്, ക്ലൈമാക്സ് എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് അറിയാമായിരുന്നിട്ടു കൂടെ ആ ഒരു ടെൻഷൻ ക്രിയേറ്റ് ചെയ്ത മൊമെന്റ്‌സ്‌, എല്ലാറ്റിലും ഉപരി, ഓരോ സീനുകളുടേയും സോൾ പ്രേക്ഷകരിലേക്ക് എത്തിച്ച നല്ലൊരു വർക്കും. ആദ്യത്തെ മുക്കാൽ മണിക്കൂർ ടൂർ ആൻഡ് ഫ്രണ്ട്സ് വൈബ്ന് ശേഷം പടം ഔട്ട് ആൻഡ് ഔട്ട് ത്രില്ലർ മൂടിലേക്കു കയറിയതിന് ശേഷം നമ്മളും വല്ലാത്ത ഒരു അവസ്ഥയിലേക്ക് എത്തും.

ഒരു ഗുഹയുടെ ഭീകരത നമ്മളിലേക്കും കൊണ്ടുവരാൻ സംവിധായകന് കഴിഞ്ഞത് തന്നെയാണ് സിനിമയുടെ വിജയം. രണ്ടാം പകുതി പൂർണമായും എല്ലാരും അത്രയും ഇൻവോൾ ആകുന്നുണ്ട് സിനിമയിൽ. ക്ലൈമാക്‌സ് തീയേറ്ററിൽ എക്സ്പീരിയൻസ് ചെയ്തു തന്നെ അറിയണം. മഞ്ഞുമ്മൽ ബോയ്‌സ് എന്നത് ഒരു റിയൽ അപകടം ബെയ്‌സ് ചെയ്ത് എടുത്ത ഒരു സിനിമയാണ്. സൗഹൃദത്തിന്റെ, സ്നേഹത്തിന്റെ, അതിജീവനത്തിന്റെ കഥ പറയുന്ന ത്രില്ലർ സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. 2006ൽ ഗുണകേവിൽ നടന്ന യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ചിത്രം. ജാനേ മന്നിന് ശേഷം വീണ്ടും ഒരു മികച്ച ചിത്രം സമ്മാനിച്ച സംവിധായകൻ ചിദമ്പരത്തിന് ആണ് ആദ്യ കയ്യടി കൊടുക്കേണ്ടത്.

ചിത്രത്തിന്റെ നിർമ്മാതാവും പ്രധാന വേഷവും കൈകാര്യം ചെയ്ത സൗബിൻ ഷാഹിർ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതിനൊപ്പം ശ്രീനാഥ് ഭാസി, ദീപക് പാരമ്പോൾ, ഗണപതി, ജീൻ പോൾ ലാൽ, ബാലു, അരുൺ കുര്യൻ, സലീം കുമാറിന്റെ മകൻ തുടങ്ങി എല്ലാവരും അവരുടെ കഥാപാത്രങ്ങൾ മികച്ചതാക്കി. മനോഹരമായ ത്രില്ലടിപ്പിക്കുന്ന ഫ്രെയ്മുകൾ ഒരുക്കിയ ഷൈജു ഖാലിദ്, ത്രസിപ്പിക്കുന്ന ബിജിഎം നൽകിയ സുഷിൻ ശ്യാം, അതിലുപരി ഒരു തരത്തിലും സെറ്റ് ആണെന്ന് തോന്നിക്കാത്ത വിധം ആർട്ട് ചെയ്ത അജയൻ ചാലിശ്ശേരി തുടങ്ങി ചിത്രത്തിന്റെ ഓരോ ക്രൂവും കയ്യടി അർഹിക്കുന്നു. എല്ലായിടത്തും നിന്നും മികച്ച റിപ്പോർട്ട് ആണ് സിനിമയ്ക്ക് വരുന്നത്.

പലയിടങ്ങളിലും ആദ്യ ദിനത്തിൽ തന്നെ രാത്രി 12 മണിക്കും അധിക ഷോകൾ ഒരുക്കിയിട്ടുണ്ട്. ഹൗസ് ഫുള്ളായി ഓടുന്ന സിനിമ ബോക്സ് ഓഫീസ് ഹിറ്റ്‌ അടിക്കും എന്നു തീർച്ചയാണ്. എറണാകുളം ജില്ലയിൽ ഉണ്ടായിരുന്ന ദർശന മഞ്ഞുമ്മൽ എന്ന വടംവലി ടീമിലെ 11 പേരുടെ ആത്മകഥയാണ് സിനിമ പറയുന്നത്. വടംവലിയുടെ ശക്തിയും അത്മബന്ധങ്ങളും എത്ര ഘടകമാണെന്ന് കാണിച്ചു തരുന്ന ഒരു കിടിലൻ സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. വടംവലിയെ സ്നേഹിക്കുന്നവരും വടംവലിക്കാരുമായ നമ്മൾ കാണാതെ പോവരുത് ഈ സിനിമ. സർവൈവർ ത്രില്ലർ എന്നോ ഫ്രണ്ട്ഷിപ്പ് പടമെന്നോ, പേരെന്തിട്ടു വിളിച്ചാലും, മലയാളത്തിന് അഭിമാനത്തോടെ ഉയർത്തിക്കാണിക്കാവുന്ന ഹൃദയഹാരിയായ ത്രില്ലർ ചിത്രമാണ് ഈ സിനിമ. അതായത് മഞ്ഞുമ്മൽ ബോയ്‌സ് ഒരു കിടിലൻ മൂവി തന്നെ.

Movie Review | 'മഞ്ഞുമ്മൽ ബോയ്‌സ്'; മലയാളികളുടെ സിനിമ കാഴ്ചപ്പാട് മാറ്റുന്നു

Keywords: Movies, Entertainment, Cinema, Manjummel Boys, Malayalam, Trending, Plot, Chidambaram, Script, Direction, Emotional, Characters, Peak, Relatable, Trip, Friends, Gang, Vibe, Guna Cave, Jan. E. Man, Triller, BGM, Sushin Shyam, Box Office, ‘Manjummel Boys’ Movie Review.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia