Arrested | തളിപ്പറമ്പില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വൃദ്ധയുടെ മൂന്നര പവന്‍ സ്വര്‍ണ മാല കവര്‍ന്നുവെന്ന കേസിലെ പ്രതി അറസ്റ്റില്‍

 


കണ്ണൂര്‍: (KVARTHA) റോഡരികിലൂടെ നടന്നുപോകുകയായിരുന്ന വയോധികയുടെ കഴുത്തില്‍ നിന്നും സ്‌കൂടറിലെത്തി മൂന്നരപവന്‍ മാല പിടിച്ചുപറിച്ചുവെന്ന കേസില്‍ പൊലീസ് പിടികൂടിയ പ്രതിയെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു. ലിജീഷ് നിരവധി മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു.

കണ്ണൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി എം ഹേമലത ഐ പി എസിന്റെ മേല്‍നോട്ടത്തില്‍ തളിപ്പറമ്പ് ഡെപ്യൂടി പൊലീസ് സൂപ്രണ്ട് പി ബാലകൃഷ്ണന്‍ നായര്‍, ഇന്‍സ്‌പെക്ടര്‍ കെ പി ഷൈന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രമോദ്, സിവില്‍ പൊലീസ് ഓഫീസര്‍ അരുണ്‍ കുമാര്‍ പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷിജോ അഗസ്റ്റിന്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്.

Arrested | തളിപ്പറമ്പില്‍ റോഡരികിലൂടെ നടന്നുപോവുകയായിരുന്ന വൃദ്ധയുടെ മൂന്നര പവന്‍ സ്വര്‍ണ മാല കവര്‍ന്നുവെന്ന കേസിലെ പ്രതി അറസ്റ്റില്‍


പ്രതിയെ പിടികൂടാനായി കഴിഞ്ഞ മൂന്നാഴ്ചയായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 250 ലധികം സി സി ടിവി കാമറകള്‍ ആണ് പൊലീസ് സംഘം പരിശോധിച്ചത്. പൊലീസിനെ വഴി തെറ്റിക്കാനായി സംഭവം കഴിഞ്ഞ ശേഷം പ്രതി നേരിട്ട് വീട്ടില്‍ പോകാതെ വിവിധ സ്ഥലങ്ങളില്‍ സഞ്ചരിച്ചാണ് തിരിച്ചു പോയത്. തുടര്‍ന്ന് സംഭവ സമയം പ്രതി ഉപയോഗിച്ച വ്യാജ നമ്പര്‍ പ്ലേറ്റ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

പ്രതിയെ ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തതില്‍ 2023 ഒക്ടോബര്‍ 20 ന് രാത്രി 7.30 മണിക്ക് പഴയങ്ങാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കുറുവങ്ങാട് എന്ന സ്ഥലത്തു വെച്ച് 75 വയസായ സ്ത്രീയുടെ മൂന്നു പവന്‍ മാല പൊട്ടിച്ചെടുത്തതും ഇയാളാണെന്നു തിരിച്ചറിഞ്ഞു.

ശ്രീകണ്ഠാപുരം, മട്ടന്നൂര്‍, ചൊക്ലി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ മാല പൊട്ടിച്ചതുമായി ബന്ധപ്പെട്ട് 2021 വര്‍ഷത്തില്‍ ലിജീഷിനെതിരെ ഓരോ കേസുകള്‍ നിലവിലുണ്ട്. കഴിഞ്ഞ മാസം 22-ന് രാവിലെ 9.30 മണിക്ക് പറശ്ശിനി അമ്പലത്തിനു സമീപമുള്ള വീട്ടിലേക്കു നടന്നു പോവുകയായിരുന്ന വയോധികയായ കെ കെ രാധയുടെ മൂന്നര പവന്റെ സ്വര്‍ണമാല പൊട്ടിച്ചു ബൈകില്‍ കടന്നു കളഞ്ഞ ലിജീഷിനെ ശനിയാഴ്ച ഉച്ചയോടെയാണ് പൊലീസ് പിടികൂടിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിനു ശേഷം തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords: Man arrested for snatching woman’s gold chain, Kannur, News, Gold Snatching, Court, Remanded, Robbery, CCTV, Police Station, Arrested, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia