Follow KVARTHA on Google news Follow Us!
ad

Hospitalized | എല്‍ എസ് എസ് സ്‌കോളര്‍ഷിപ് പരീക്ഷ എഴുതാനെത്തിയ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധയേറ്റു

സ്‌കൂളില്‍നിന്ന് നല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് അധികൃതര്‍ Food Poisoning, Hospitalized, Students, Teacher, Kerala News
വേങ്ങര: (KVARTHA) എല്‍ എസ് എസ് സ്‌കോളര്‍ഷിപ് പരീക്ഷ എഴുതാനെത്തിയ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കും അധ്യാപികയ്ക്കും ഭക്ഷ്യവിഷബാധയേറ്റു. കണ്ണമംഗലം ഗ്രാമപഞ്ചായതിലെ എല്‍ എസ് എസ് പരീക്ഷാ കേന്ദ്രമായ കണ്ണമംഗലം അച്ചനമ്പലം ഗവ. യു പി സ്‌കൂളില്‍ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥികള്‍ക്കും എടക്കാപ്പറമ്പ് ജി എല്‍ പി സ്‌കൂളിലെ ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഒന്‍പത് വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ പരീക്ഷയെഴുതാന്‍ എത്തിയത്. എടക്കാപറമ്പ് എല്‍ പി സ്‌കൂളിലേയും തോട്ടശ്ശേരിയറ എല്‍ പി സ്‌കൂളിലേയും വിദ്യാര്‍ഥികളാണ് ഭക്ഷ്യവിഷബാധയേറ്റവരില്‍ അധികവും.

ഭക്ഷ്യവിഷബാധയേറ്റവരെ തിരൂരങ്ങാടി ഗവ. താലൂക് ആശുപത്രിയിലും കുന്നുംപുറത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
സ്‌കൂളില്‍നിന്ന് നല്‍കിയ ഉച്ചഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതയുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. 

Malappuram: Several students, teacher hospitalized due to suspected food poisoning, Malappuram, News, Food Poisoning, Hospitalized, Students, LSS Scholarship Exam, Complaint, Food, Teacher, Kerala News.

ഉച്ചയ്ക്ക് ചോറിനൊപ്പം കോഴിക്കറിയാണ് നല്‍കിയിരുന്നത്. ഇതുകഴിച്ച പല വിദ്യാര്‍ഥികള്‍ക്കും അസ്വസ്ഥതയും ഛര്‍ദിയും അനുഭവപ്പെട്ടതായി ചികിത്സയില്‍ കഴിയുന്നവര്‍ പറയുന്നു. ഉച്ചഭക്ഷണത്തില്‍ നല്‍കിയ തൈരില്‍നിന്നോ കോഴിക്കറിയില്‍നിന്നോ ആകാം വിഷബാധ ഏറ്റതെന്ന നിഗമനത്തിലാണ് അധികൃതര്‍.

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഉച്ചയ്ക്കുശേഷമുള്ള രണ്ടാം പേപര്‍ പരീക്ഷ പല വിദ്യാര്‍ഥികള്‍ക്കും എഴുതാന്‍ കഴിഞ്ഞില്ലെന്ന പരാതിയുമുണ്ട്. കണ്ണമംഗലം പഞ്ചായതിലെ പരീക്ഷാ കേന്ദ്രമായ അച്ചനമ്പലം യുപി സ്‌കൂളില്‍ 195 വിദ്യാര്‍ഥികളാണ് പരീക്ഷ എഴുതിയത്. 

Keywords: Malappuram: Several students, teacher hospitalized due to suspected food poisoning, Malappuram, News, Food Poisoning, Hospitalized, Students, LSS Scholarship Exam, Complaint, Food, Teacher, Kerala News.

Post a Comment