Movie Review | എന്തുകൊണ്ട് 'മലൈക്കോട്ടൈ വാലിബൻ' ശ്രദ്ധേയമാകുന്നു?

 


/ ഡോ. എസ് അബ്ദുൽ ഖാദർ

(KVARTHA) മോഹൻലാലിന്റെ ബാല്യകാല സുഹൃത്തും ആർ എസ് പി മുൻ എം.എൽ.എയും സിനിമയുടെ നിർമ്മാതാവുമായ ഷിബു ബേബി ജോണിന്റെ ഒരു ഇന്റർവ്യൂ ടി വിയിൽ കണ്ടതാണ് ഈ സിനിമ കാണാനുള്ള പ്രധാന കാരണം. ഇതിൽ അഭിനയിച്ച മോഹൻലാലിനെ ഒരു ലോബിയാണ് വെറുതെ വിമർശനം നടത്തുന്നതെന്നും സിനിമയിൽ മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും എല്ലാവരും മുൻ വിധി ഇല്ലാതെ സിനിമ കണ്ടതിന് ശേഷമേ അഭിപ്രായം പറയാവു എന്നും അദ്ദേഹം ഇന്റർവ്യൂവിൽ അപേഷിക്കുന്നുണ്ട്.

Movie Review | എന്തുകൊണ്ട് 'മലൈക്കോട്ടൈ വാലിബൻ' ശ്രദ്ധേയമാകുന്നു?

അതോടൊപ്പം തന്നെ സിനിമ എടുത്തസമയം താൻ അനുഭവിച്ച ശാരീരിക വെല്ലുവിളികൾ മനോരമ സൺ‌ഡേ സപ്ലിമെന്റിൽ സിനിമയിലെ നായക കഥാപാത്രമായി അഭിനയിച്ച മോഹൻലാൽ വിശദമായി വിവരിക്കുന്നുണ്ട്. അത് വായിച്ചതും സിനിമ കാണാൻ പോയതിന്റെ ഒരു കാരണമാണ്. എടുത്തു പറയേണ്ട ഒരു കാര്യം ജയ്സാൽമാർ മരുഭൂമിയിൽ വച്ച് ചിത്രീകരിച്ച സിനിമയുടെ ആദ്യ ഭാഗം വളരെ നന്നായിട്ടുണ്ട് എന്നതാണ്. ആ തുടക്ക ഭാഗങ്ങളിൽ ഒരു ക്ലാസ് സിനിമയുടെ എല്ലാ പ്രതീതിയും വലിബാന് ഉണ്ടായിരുന്നു.

നല്ല ചിത്രീകരണം. യഥാതധമായ ബാക്ക്ഗ്രൗണ്ട് മ്യൂസിക്. ഭംഗിയുള്ള ലോങ് ഷോട്ടുകൾ. വ്യക്തതയുള്ള ക്ലോസ് ഷോട്ടുകൾ. എല്ലാം നന്നായിരുന്നു. നല്ല സ്ക്രിപ്റ്റിന്റെ പിൻബലമുണ്ടായിരുന്നതു കൊണ്ടു എല്ലാം നന്നായിരുന്നു. പഴയ ഭരതൻ ചിത്രം 'വൈശാലി'യുടെ ഓർമ്മകൾ ചിലപ്പോൾ നമുക്ക് ഉണ്ടാവും. സുന്ദരമായ കഥ പറച്ചിൽ, ചിത്രീകരണം, എന്തോ വലിയ സംഭവം വരാൻ പോവുന്നു എന്ന തോന്നൽ ഉണ്ടായി. പകുതി കഴിഞ്ഞു എല്ലാം താളം തെറ്റുമ്പോൾ നമുക്ക് ഒരു സങ്കടം തോന്നും. ഏതൊരു മസാല ചിത്രം പോലെ തരംതാണ് ഒട്ടും യോജിക്കാത്ത ഒരു അവസാനം.

വാലിബന്റെ രണ്ടാം ഭാഗം ഉണ്ട് എന്ന് പറയുന്നു. അതിനു വേണ്ടിയുള്ള ശ്രമത്തിൽ കഥ മാറ്റി മറിച്ചു വല്ലാണ്ട് ആക്കി. മോഹൻലാലിന്റെ അഭിനയ മികവൊന്നും ഉപയോഗിക്കാൻ പറ്റിയ ഒരു നായക കഥാപത്രമല്ല ഇതിലുള്ളത്. അടിയും തടിയും ഗുസ്തിയുമൊക്കെ അറിയാവുന്ന ഫൈറ്റ് രംഗം നല്ലതു പോലെ കൈകാര്യം ചെയ്യാൻ അറിയാവുന്ന ഒരാൾ ആയിരുന്നു അതിലെ നായകൻ. മോഹൻലാലിന്റെ അഭിനയവും തമാശയുമൊക്കെ പ്രതീക്ഷിക്കുന്ന ചെറുപ്പക്കാർ തീർത്തും നിരാശപ്പെടും. വൈശാലിയിലെപ്പോലെ ഒരു പുതുമുഖ കഥാപാത്രം മതിയായിരുന്നു. ഈ സിനിമയിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് കാര്യമായി ഒന്നും ചെയ്യാനില്ല.

പ്രകൃതിയും പരിസരവും ആണ് കൂടുതൽ പ്രസക്തമായിട്ടുള്ളത്. അതു ജോസ് പെല്ലിശ്ശേരി വേണ്ടു വോളം നന്നായി ഉപയോഗിച്ചിട്ടുണ്ട്. പുതിയ രീതിയിലാണ് സിനിമ പല സ്ഥലത്തും ചിത്രീകരിച്ചിട്ടുള്ളത്. അതിന്റെ ഒരു നവ്യ അനുഭൂതി ദൃശ്യമാകുന്ന ഒട്ടനവധി രംഗങ്ങൾ സിനിമയിൽ പല അവസരങ്ങളിലും നമുക്ക് കാണാം. ജോസ് പെല്ലിശ്ശേരിയുടെ ഭാവനയും ചിത്രങ്ങൾ മെനഞ്ഞെടുത്തു അവതരിപ്പിക്കാനുള്ള വൈഭവവും പല ഘട്ടങ്ങളിലും നമ്മെ അത്ഭുതപ്പെടുത്തുന്നുണ്ട്. എങ്കിലും ചിത്രം കണ്ടിറങ്ങുമ്പോൾ നമുക്ക് തോന്നുന്ന സ്ഥായിയായ ഒരു വിചാരം ഇത് കുറച്ചു കൂടി മെച്ചമാക്കാമായിരുന്നു എന്നെതു തന്നെയാണ്. ആവശ്യമില്ലാത്ത കുറേ അധികം വലിച്ചു നീട്ടൽ ഒഴിവാക്കാമായിരുന്നു.

Movie Review | എന്തുകൊണ്ട് 'മലൈക്കോട്ടൈ വാലിബൻ' ശ്രദ്ധേയമാകുന്നു?

ഇടക്ക് വച്ചു നിർത്താൻ പറ്റിയ നല്ലകഥാ രംഗങ്ങൾ ഉണ്ടായിരുന്നു. എന്തോ അതൊന്നും ഉപയോഗിച്ചില്ല. സിനിമയുടെ സ്ക്രിപ്റ്റ് ഈ രംഗത്തുള്ള കുറച്ചു പേരെ കൂടി കാണിച്ചു കുറ്റമറ്റതാക്കാമായിരുന്നു. നല്ല പശ്ചാത്തല ശബ്ദം, നല്ല ഫോട്ടോഗ്രാഫി, ചില സംഭവങ്ങളുടെ ചിത്രീകരണത്തിലെ അസാമാന്യമായ മെയ് വഴക്കം, പ്രകൃതിയെയും മനുഷ്യരെയും കഥാ പാത്രങ്ങളാക്കി മാറ്റുന്നതിൽ കാണിച്ച മുന്നൊരുക്കം ഒന്നും മറ്റു സിനിമകളിൽ കാണാൻ കഴിയാത്ത പ്രത്യേകൾ തന്നെയാണ്. ആവർത്തന വിരസതയും നിലവാരമില്ലായ്മയും കൊടി കുത്തി വാഴുന്ന മലയാളം സിനിമയിൽ കുറച്ചെങ്കിലും ആശ്വാസം പകരുന്നതു തന്നെയാണ് ഷിബു ബേബി ജോണിന്റെയും മോഹൻലാലിന്റെയും പെല്ലിശ്ശേരിയുടെയും ഈ സിനിമ.

(പ്രമുഖ കാർഡിയോളജിസ്റ്റ് ആണ് ലേഖകൻ)

Keywords: Article, Editor’s-Pick, Movies, Entertainment, Cinema, Movie Review, Interview, Story, Malaikottai Vaaliban Movie Review.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia