Follow KVARTHA on Google news Follow Us!
ad

Lost phone? | യുഎഇയിൽ നിങ്ങളുടെ ഫോൺ നഷ്ടപ്പെട്ടോ? പരിഭ്രാന്തി വേണ്ട! ഉടൻ ഇത്രമാത്രം ചെയ്‌താൽ മതി; ഡാറ്റ സുരക്ഷിതമാക്കുന്നതിനും മാർഗമുണ്ട്

സഹായത്തിന് പൊലീസുണ്ട്, Mobile Phone, Dubai, ഗൾഫ് വാർത്തകൾ, UAE News
ദുബൈ: (KVARTHA) നിങ്ങളുടെ ഫോണിൽ മിക്കവാറും എല്ലാ കാര്യങ്ങളും അടങ്ങിയിരിക്കുന്നു. ക്രെഡിറ്റ് കാർഡ്, എമിറേറ്റ്സ് ഐഡി, ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും കോൺടാക്റ്റുകളും കുടുംബ ഫോട്ടോകളുമൊക്കെ ഇവയിൽ പെടാം. നിങ്ങളുടെ ഫോൺ യാദൃശ്ചികമായി നഷ്ടപ്പെട്ടാലോ അല്ലെങ്കിൽ മോഷ്ടിച്ചാലോ ഈ ഡാറ്റകൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത ഏറെയാണ്. എന്നാൽ നിങ്ങളുടെ ഡാറ്റ സുരക്ഷിതമാക്കുന്നതിനും ഫോൺ കണ്ടെത്തുന്നതിനും യുഎഇയിൽ നിങ്ങൾക്ക് സ്വീകരിക്കാവുന്ന ചില കാര്യങ്ങളുണ്ട്.
  
News, Malayalam-News, World, World-News, Gulf, Gulf-News, Lost your phone in UAE? Don't panic! Essential steps to recover and secure data.

നിങ്ങളുടെ മൊബൈൽ ഫോൺ നമ്പർ ഉടൻ ബ്ലോക്ക് ചെയ്യുക

ഇത്തരം ഘട്ടങ്ങളിൽ അവരുടെ ടെലികോം സേവന ദാതാവിനെ ബന്ധപ്പെട്ട് ആളുകൾ മൊബൈൽ നമ്പർ ഉടൻ തന്നെ ബ്ലോക്ക് ചെയ്യണമെന്ന് യുഎഇയുടെ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെൻ്റ് റെഗുലേറ്ററി അതോറിറ്റി (TDRA) നിർദേശിച്ചിട്ടുണ്ട്.

* ഇത്തിസലാത് ഉപഭോക്താക്കൾ 101 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ അടുത്തുള്ള സേവന കേന്ദ്രം സന്ദർശിക്കുക.
* ഡു ഉപഭോക്താക്കൾക്ക് 155 എന്ന നമ്പറിൽ വിളിക്കുക അല്ലെങ്കിൽ അടുത്തുള്ള സേവന കേന്ദ്രം സന്ദർശിക്കുക.
* വിർജിൻ മൊബൈൽ ഉപയോക്താക്കൾ 'വിർജിൻ മൊബൈൽ' ആപ്പ് തുറക്കുക. മുകളിൽ വലത് കോണിൽ ഒരു ചോദ്യചിഹ്നമുള്ള ഐക്കൺ കാണാം. ഇതിൽ ടാപ്പുചെയ്‌ത് 'Send us a message' തിരഞ്ഞെടുക്കുക. ഇത് ആപ്പിൻ്റെ പതിവ് ചോദ്യങ്ങൾ (FAQ) പേജിലേക്ക് നയിക്കുന്നു. നിങ്ങൾക്ക് ഒരു നിർദിഷ്ട ചോദ്യത്തിന് ഉത്തരം വേണമെങ്കിൽ, ചാറ്റ് ഫംഗ്‌ഷനിലൂടെ സന്ദേശം അയയ്‌ക്കാൻ കഴിയും.

നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ ഫോൺ റിപ്പോർട്ടുചെയ്യുമ്പോൾ, നിങ്ങളുടെ വിശദാംശങ്ങൾ, ഫോൺ നഷ്‌ടമായ സ്ഥലത്തിൻ്റെ സമയവും ലൊക്കേഷനും, ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ എന്നിവ നൽകുക.
ഇത് നിങ്ങളുടെ മൊബൈൽ ഫോൺ നമ്പറും സിം കാർഡും ബ്ലോക്ക് ചെയ്‌തിട്ടുണ്ടെന്ന് ഉറപ്പാക്കും. ഇത് അനധികൃത കോളുകൾ, സന്ദേശങ്ങൾ, ഡാറ്റ ഉപയോഗം എന്നിവ തടയും. ഫോൺ കണ്ടെത്തിക്കഴിഞ്ഞാൽ, അത് വീണ്ടും ഉപയോഗിക്കുന്നതിന് നിങ്ങളുടെ ഫോൺ അൺലോക്ക് ചെയ്യാൻ 24 മണിക്കൂർ എടുക്കും.


പൊലീസിനെ അറിയിക്കുക

നിങ്ങളുടെ സ്‌മാർട്ട്‌ഫോൺ, വാച്ച്, വാലറ്റ് അല്ലെങ്കിൽ പാസ്‌പോർട്ട് പോലുള്ള വിലപിടിപ്പുള്ള എന്തെങ്കിലും സാധനങ്ങൾ യുഎഇയിൽ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾ അത് പൊലീസിൽ അറിയിക്കണം. ഓരോ എമിറേറ്റിലും ഇത് എങ്ങനെ ചെയ്യാമെന്നത് ഇതാ:


* ദുബൈ പൊലീസ്:

ദുബൈ പൊലീസിന്റെ 'Dubai Police' ആപ്പ് വഴി നിങ്ങൾ 'Lost Certificate'ൽ അപേക്ഷിക്കുക. അല്ലെങ്കിൽ നിങ്ങൾക്ക് സ്‌മാർട്ട് പൊലീസ് സ്റ്റേഷൻ (SPS) സന്ദർശിക്കാം അല്ലെങ്കിൽ ദുബൈ പൊലീസ് വെബ്‌സൈറ്റിൽ dubaipolice(dot)gov(dot)ae പരാതിപ്പെടാം. 901 എന്ന ഹെൽപ് ലൈൻ നമ്പറിലും വിളിക്കാം.


* അബുദബി പൊലീസ്:

നഷ്ടപ്പെട്ട ഒരു സാധനം റിപ്പോർട്ട് ചെയ്യാൻ, 'TAMM' ആപ്പ് ഡൗൺലോഡ് ചെയ്യണം, ഇത് സർക്കാർ സേവനങ്ങൾക്കായുള്ള അബുദബി സർക്കാരിൻ്റെ ഔദ്യോഗിക ഓൺലൈൻ പോർട്ടലാണ്. 'Request to Report Lost Items' തിരഞ്ഞെടുത്ത് വിശദാംശങ്ങൾ നൽകുക. അബുദബി പൊലീസ് കസ്റ്റമർ സെൻ്ററുമായും ബന്ധപ്പെടാം. നമ്പർ: 8003333.


* ഷാർജ പൊലീസ്:

ഷാർജയിൽ, നഷ്‌ടപ്പെട്ടതോ മോഷ്‌ടിക്കപ്പെട്ടതോ ആയ സാധനങ്ങൾ റിപ്പോർട്ടുചെയ്യുന്നതിന് അടുത്തുള്ള പൊലീസ് സ്‌റ്റേഷൻ സന്ദർശിക്കാം. അല്ലെങ്കിൽ നിങ്ങൾക്ക് ഷാർജ പൊലീസിൻ്റെ നോൺ-എമർജൻസി നമ്പറിൽ ബന്ധപ്പെടാം (901). ആഭ്യന്തര മന്ത്രാലയത്തിന്റെ 'MOI UAE' ആപ്പ് വഴിയും റിപ്പോർട്ട് ചെയ്യാം.


* അജ്മാൻ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ഫുജൈറ

നിങ്ങൾക്ക് 'MOI UAE' ആപ്പ് വഴി ഓൺലൈനായി റിപ്പോർട്ട് ഫയൽ ചെയ്യാം, അല്ലെങ്കിൽ നിങ്ങൾക്ക് ഉപഭോക്തൃ സേവന കേന്ദ്രത്തിലേക്ക് വിളിക്കാം (800 5000). കൂടാതെ, റാസൽ ഖൈമ, അജ്മാൻ പൊലീസിന്റെ 901 എന്ന നമ്പറിലും ബന്ധപ്പെടാം.

പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ നിങ്ങളുടെ ഫോണോ ലാപ്‌ടോപ്പോ ഹാൻഡ്‌ബാഗോ മറന്നുപോയാൽ, നിങ്ങൾ വിളിക്കേണ്ട നമ്പരുകൾ ഇതാ:

• ദുബായ് മെട്രോ / ബസ് – 800 9090
• ഷാർജ ടാക്‌സി / ബസ് – 600 525252
• അജ്മാൻ ടാക്സി / ബസ് – 600 599997
• അബുദബി ടാക്സ – 600 535353
• അബുദബി ബസ് – 800850
• റാസൽ ഖൈമ ടാക്സി / ബസ് - 800 1700

Keywords: News, Malayalam-News, World, World-News, Gulf, Gulf-News, Lost your phone in UAE? Don't panic! Essential steps to recover and secure data.

Post a Comment