LDF Candidates | കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥികളായി; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് അങ്കത്തട്ടിലിറങ്ങി എൽഡിഎഫ്

 


തിരുവനന്തപുരം: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് അങ്കത്തട്ടിലിറങ്ങി എൽഡിഎഫ്. കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്. വിജയം മാത്രം ലക്ഷ്യമിട്ട് ശക്തരായ സ്ഥാനാർഥികളെ തന്നെയാണ് എൽഡിഎഫ് രംഗത്തിറക്കിയിരിക്കുന്നത്. സിപിഎം 15 സീറ്റിലും സിപിഐ നാലിലും കേരള കോൺഗ്രസ് മാണി വിഭാഗം ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

LDF Candidates | കേരളത്തിലെ 20 മണ്ഡലങ്ങളിലും ഇടത് സ്ഥാനാർഥികളായി; ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് അങ്കത്തട്ടിലിറങ്ങി എൽഡിഎഫ്

എൽഡിഎഫിൽ ആദ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കേരള കോൺഗ്രസ് മാണി വിഭാഗമാണ്. കോട്ടയത്ത് സിറ്റിംഗ് എംപി തോമസ് ചാഴികാടനാണ് അവരുടെ സ്ഥാനാർഥി. തിങ്കളാഴ്ച സിപിഐയും ചൊവ്വാഴ്ച സിപിഎമും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. സിപിഐക്കായി ആനി രാജ വയനാട്ടിലും പന്ന്യൻ രവീന്ദ്രൻ തിരുവനന്തപുരത്തും സി എ അരുൺകുമാർ മാവേലിക്കരയിലും വി എസ് സുനിൽ കുമാർ തൃശൂരിലും മത്സരിക്കും.

ആറ്റിങ്ങൽ - വി ജോയ്, പത്തനംതിട്ട– ടി എം തോമസ് ഐസക്, കൊല്ലം – എം മുകേഷ്, ആലപ്പുഴ– എ എം ആരിഫ്, എറണാകുളം - കെ ജെ ഷൈൻ, ഇടുക്കി - ജോയ്സ് ജോർജ്, ചാലക്കുടി - സി രവീന്ദ്രനാഥ്, പാലക്കാട്– എ വിജയരാഘവൻ, ആലത്തൂർ - കെ രാധാകൃഷ്ണൻ, പൊന്നാനി – കെ എസ് ഹംസ, മലപ്പുറം – വി വസീഫ് കോഴിക്കോട് – എളമരം കരീം, കണ്ണൂർ– എം വി ജയരാജൻ വടകര– കെ.കെ.ശൈലജ, കാസർകോട്– എം.വി.ബാലകൃഷ്ണൻ മാസ്റ്റർ എന്നിവരാണ് സിപിഎമിനായി ജനവിധി തേടുക.

എൽഡിഎഫ് സ്ഥാനാർഥികൾ

കാസർകോട്- എം വി ബാലകൃഷ്ണൻ (സിപിഎം‍)
കണ്ണൂർ - എം വി ജയരാജൻ (സിപിഎം‍)
വടകര - കെ കെ ശെെലജ (സിപിഎം‍)
വയനാട് - ആനി രാജ (സിപിഐ)
കോഴിക്കോട് - എളമരം കരീം (സിപിഎം‍)
മലപ്പുറം - വി വസീഫ് (സിപിഎം‍)
പൊന്നാനി - കെ എസ് ഹംസ (സിപിഎം‍)
പാലക്കാട് - എ വിജയരാഘവൻ (സിപിഎം‍)
ആലത്തൂർ - കെ രാധാകൃഷ്ണൻ (സിപിഎം‍)
തൃശൂർ - വി എസ് സുനിൽകുമാർ (സിപിഐ)

ചാലക്കുടി - സി രവീന്ദ്രനാഥ് (സിപിഎം‍)
എറണാകുളം - കെ ജെ ഷെെൻ (സിപിഎം‍)
ഇടുക്കി - ജോയ്സ് ജോർജ് (സിപിഎം‍)
കോട്ടയം - തോമസ് ചാഴിക്കാടൻ (കേരള കോൺ​ഗ്രസ് എം)
ആലപ്പുഴ - എ എം ആരിഫ് (സിപിഎം‍)
മാവേലിക്കര - സി എ അരുൺകുമാർ (സിപിഐ )
പത്തനംതിട്ട - ഡോ. ടി എം തോമസ് ഐസക് (സിപിഎം‍)
കൊല്ലം - എം മുകേഷ് (സിപിഎം‍)
ആറ്റിങ്ങൽ - വി ജോയി (സിപിഎം‍)
തിരുവനന്തപുരം - പന്ന്യൻ രവീന്ദ്രൻ (സിപിഐ)

Keywords: News, Kerala, Thiruvananthapuram, Politics, Election, CPM, Lok Sabha Election, LDF, Congress, Candidates, Lok Sabha Election: LDF Announced All 20 Candidates.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia