KSTA | കെ എസ് ടി എ സംസ്ഥാന സമ്മേളനം: 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി തലശേരിയില്‍ നിര്‍മിച്ച വീട് കൈമാറി

 


കണ്ണൂര്‍: (KVARTHA) കണ്ണൂരില്‍ നടക്കുന്ന കെ എസ് ടി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കെ എസ് ടി എ തലശേരി നോര്‍ത് സബ് ജില്ല നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നടന്നു. കേരള സ്‌കൂള്‍ ടീചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ 'കുട്ടിക്കൊരു വീട്' പദ്ധതി പ്രകാരം പന്തക്കപ്പാറ - അറത്തില്‍ക്കാവ് റോഡിലാണ് വീട് നിര്‍മിച്ചു നല്‍കിയത്. സി പി എം ജില്ലാ സെക്രടറി എം വി ജയരാജന്‍ താക്കോല്‍ദാനം നിര്‍വഹിച്ചു.

KSTA | കെ എസ് ടി എ സംസ്ഥാന സമ്മേളനം: 'കുട്ടിക്കൊരു വീട്' പദ്ധതിയുടെ ഭാഗമായി തലശേരിയില്‍ നിര്‍മിച്ച വീട് കൈമാറി

തലശേരി നോര്‍ത് ഉപജില്ലയുടെ നേതൃത്വത്തിലാണ് വീട് നിര്‍മാണം. ചടങ്ങില്‍ കമിറ്റി ചെയര്‍മാന്‍ കോങ്കി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡന്റ് എ കെ ബീന, കെ ശശിധരന്‍, പിണറായി ഗ്രാമ പഞ്ചായത് പ്രസിഡന്റ് കെ കെ രാജീവന്‍, കെ സി മഹേഷ്, കെ സി സുധീര്‍ പി ബിന്ദു, മിഥുന്‍ മുകുന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് വീട് നിര്‍മിക്കുന്നതിന് സൗജന്യമായി സ്ഥലം നല്‍കിയ കെ പി ജ്യോതിയെ എം വി ജയരാജന്‍ ആദരിച്ചു.

Keywords: News, Kerala, Kannur, KSTA, House, Student, Chairman, Secretary  KSTA built house for student.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia