K Sudhakaran | അതിര്‍ത്തിയില്‍ കാട്ടാനശല്യം നേരിടാന്‍ കേരളം, കര്‍ണാടക സര്‍കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കെ സുധാകരന്‍

 


കണ്ണൂര്‍: (KVARTHA) വയനാട്ടില്‍ കാട്ടാനയുടെ ആക്രമണം തടയാന്‍ സര്‍കാരിനും വനംവകുപ്പിനും കഴിയാത്തതിനാലാണ് ഒരാള്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെടാന്‍ കാരണമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ കണ്ണൂര്‍ പയ്യാമ്പലത്തെ പാംഗ്രോം റിസോടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സമരാഗ്നി പ്രചാരണജാഥ കണ്ണൂരിലെത്തിയപ്പോള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിര്‍ത്തിയില്‍ പട്ടാളക്കാര്‍ ഇരിക്കുന്നത് പോലെ കേരളത്തിന്റെ വനാതിര്‍ത്തിയില്‍ വനപാലക സേന കാവലിരിക്കണം. എന്നാലെ വനത്തിനുളളിലെ വന്യമൃഗങ്ങളുടെ ചലനങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും കഴിയുകയുളളൂ. താന്‍ വനംവകുപ്പ് മന്ത്രിയായിരിക്കെയാണ് വനംവകുപ്പില്‍ ആദിവാസി യുവാക്കളെയെടുത്ത് സേനയുണ്ടാക്കിയതെന്നും കെ സുധാകരന്‍ ചൂണ്ടിക്കാട്ടി.

കര്‍ണാടക സര്‍കാരുമായി ചേര്‍ന്ന് കൊണ്ടുളള പ്രവര്‍ത്തനം സംസ്ഥാന സര്‍കാര്‍ നടത്താത്തിന്റെ ഫലമായാണ് വീട്ടില്‍ കയറി മാനന്തവാടിയില്‍ ഒരാളെ കൊല്ലാന്‍ കാരണമായത്. ഇക്കാര്യത്തില്‍ വനംവകുപ്പ് ജാഗ്രത പുലര്‍ത്തിയില്ല. ആന വനമേഖലയിലുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല, കര്‍ണാടക സര്‍കാരുമായി യോജിച്ച പ്രവര്‍ത്തനം നടത്തുന്നതില്‍ സര്‍കാര്‍ പരാജയപ്പെട്ടു.

K Sudhakaran | അതിര്‍ത്തിയില്‍ കാട്ടാനശല്യം നേരിടാന്‍ കേരളം, കര്‍ണാടക സര്‍കാരില്‍ സമ്മര്‍ദം ചെലുത്തണമെന്ന് കെ സുധാകരന്‍

രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിരന്തരമായ ജാഗ്രത പുലര്‍ത്തുന്ന സൈന്യത്തെപ്പോലെ വനംവകുപ്പ് സേനയും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കണമെന്നും സുധാകരന്‍ പറഞ്ഞു. അപകടകാരിയായ കാട്ടാന വനാതിര്‍ത്തിയിലുണ്ടെന്ന് തിരിച്ചറിയാന്‍ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. താന്‍ വനംവകുപ്പ് മന്ത്രിയായപ്പോള്‍ ഫെന്‍സിങും കിടങ്ങും ആനമതിലുമൊക്കെ നിര്‍മിച്ചുവെങ്കിലും കാട്ടാനകള്‍ അതിനെയൊക്കെ അതിജീവിച്ചു ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരുന്നു.

അതിബുദ്ധിയുളള കാട്ടനയെ നേരിടാന്‍ കൂടുതല്‍ ബുദ്ധിയും കഴിവും പ്രയോഗിക്കുന്നതില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി സുധാകരന്‍ പറഞ്ഞു. കര്‍ണാടകയില്‍ ആരും ഞങ്ങള്‍ക്ക് എതിരല്ല. ഇവരുടെ ഭാഗത്തുനിന്നും സമ്മര്‍ദം ഉണ്ടാകാത്തതാണ് അവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞു.

Keywords: News, Kerala, Kerala-News, Kannur-News, Politics-News, KPCC President, K Sudhakaran, Criticized, Kerala Government, Karnataka Govt, Wild Elephant, Attack, Border, Press Meet, Kannur News, Politics, Party, Cm ,Pinarayi Vijayan, KPCC President K Sudhakaran Criticized Kerala government for wild elephant attack in border.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia