KSTA Conference | കെ എസ് ടി എ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴിന് കണ്ണൂരില്‍ തുടങ്ങും; പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും

 


കണ്ണൂര്‍: (KVARTHA) കേരള സ്‌കൂള്‍ ടീചേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ഫെബ്രുവരി ഏഴുമുതല്‍ പത്തുവരെ ഇ കെ നായനാര്‍ അകാഡമിയില്‍ പ്രത്യേകം സജ്ജമാക്കിയ ആനത്തലവട്ടം ആനന്ദന്‍ നഗറില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയര്‍മാന്‍ എം വി ജയരാജന്‍ കണ്ണൂര്‍ എന്‍ ജി ഒ യൂനിയന്‍ ഹാളില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തിന്റെ ഭാഗമായി വിപുലമായ ഒരുക്കങ്ങളും അനുബന്ധപരിപാടികളും നടത്തിക്കഴിഞ്ഞിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ ഒന്‍പതരയ്ക്ക് കൂത്തുപറമ്പ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്നും പതാക ജാഥ പ്രയാണമാരംഭിക്കും. കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിന് സമീപം പതാക, കൊടിമര, ദീപശിഖാ ജാഥാ സംഗമം നടക്കും. തുടര്‍ന്ന് പൊതുസമ്മേളന നഗരിയായ കലക്ടറേറ്റ് മൈതാനത്തിലെ കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വി ജയരാജന്‍ പതാക ഉയര്‍ത്തും.

KSTA Conference | കെ എസ് ടി എ സംസ്ഥാന സമ്മേളനം ഫെബ്രുവരി ഏഴിന് കണ്ണൂരില്‍ തുടങ്ങും; പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും
 
ഫെബ്രുവരി ഏഴിന് രാവിലെ ഒന്‍പതരയ്ക്ക് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. എട്ടിന് നടക്കുന്ന ട്രേഡ് യൂനിയന്‍ സൗഹൃദ് സമ്മേളനം സി ഐ ടി യു സംസ്ഥാന വൈസ് പ്രസി. സി എസ് സുജാത ഉദ്ഘാടനം ചെയ്യും. ഒന്‍പതിന് രാവിലെ ഒന്‍പതരയ്ക്കു നടക്കുന്ന വിദ്യാഭ്യാസ സാംസ്‌കാരിക സമ്മേളനം മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

ഒന്‍പതിന് വൈകുന്നേരം മൂന്ന് മണിക്ക് കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ പരിസരത്തു നിന്നും പ്രകടനമാരംഭിക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യം. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി അധ്യക്ഷനാകും. പന്ന്യന്‍ രവീന്ദ്രന്‍, സി എന്‍ ഭാര്‍തി എന്നിവര്‍ പ്രസംഗിക്കും. പത്തിന് രാവിലെ പത്തുമണിക്ക് അട്ടിമറിക്കപ്പെടുന്ന ഇന്ത്യന്‍ ഭരണഘടനയെന്ന വിഷയത്തില്‍ എം സ്വരാജ് പ്രഭാഷണം നടത്തും.

രണ്ടുമണിക്ക് നടക്കുന്ന യാത്രയയപ്പ് സ്മരണികാ പ്രകാശനം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി കുട്ടിക്കൊരുവീട്, പൂര്‍വാധ്യാപക സംഗമം, വനിതാസമ്മേളനം, ആയിരം വിദ്യാഭ്യാസ സദസുകള്‍, പതിനഞ്ച് മെഗാ സെമിനാറുകള്‍, വിളംബര ജാഥ തുടങ്ങിയ പരിപാടികള്‍ നടത്തിയതായി സംഘാടകര്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസി. ഡി സുധീഷ്, എന്‍ ടി ശിവരാജന്‍, കെ ശശീന്ദ്രന്‍, കെ സി മഹേഷ് എന്നിവര്‍ പങ്കെടുത്തു.

Keywords:  Kannur: KSTA state conference will begin on February 7th; Chief Minister to attend the public meeting, Kannur, News, KSTA State Conference, Chief Minister, Pinarayi Vijayan, Inauguration, Press Meet, V Sivan Kutty, Collectorate, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia