High Court | 'ഈ റിപ്പോർട്ട് ഭയാനകം'! ഗുജറാത്ത് നിയമ സർവകലാശാലയിലെ ബലാത്സംഗവും പീഡനവും സംബന്ധിച്ച സംഭവങ്ങൾ വെളിപ്പെടുത്തിയപ്പോൾ അമ്പരന്ന് ഹൈകോടതി!

 


ഗാന്ധിനഗർ: (KVARTHA) ഗാന്ധിനഗറിലെ ഗുജറാത്ത് നാഷണൽ ലോ യൂണിവേഴ്സിറ്റി (GNLU) അഡ്മിനിസ്ട്രേഷനെയും അധ്യാപകരെയും ശാസിച്ച് ഗുജറാത്ത് ഹൈകോടതി. ബലാത്സംഗം, പീഡനം, സ്വവർഗരതി, വിവേചനം തുടങ്ങിയ സംഭവങ്ങൾ മറച്ചുവെക്കാൻ സർവകലാശാല അധികൃതർ ശ്രമിച്ചതായി ആരോപണമുണ്ട്. ഇതുസംബന്ധിച്ച് വിരമിച്ച ജസ്റ്റിസ് ഹർഷ ദേവാനിയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ട് പരാമർശിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ് സുനിത അഗർവാൾ അടങ്ങിയ ഡിവിഷൻ ബെഞ്ച്.

High Court | 'ഈ റിപ്പോർട്ട് ഭയാനകം'! ഗുജറാത്ത് നിയമ സർവകലാശാലയിലെ ബലാത്സംഗവും പീഡനവും സംബന്ധിച്ച സംഭവങ്ങൾ വെളിപ്പെടുത്തിയപ്പോൾ അമ്പരന്ന് ഹൈകോടതി!

മുദ്രവച്ച കവറിൽ സമർപ്പിച്ച റിപ്പോർട്ടിൻ്റെ ഉള്ളടക്കം പരിശോധിച്ച ശേഷം, ‘ഈ റിപ്പോർട്ട് ശരിക്കും ഭയാനകമാണ്’ എന്നാണ് ചീഫ് ജസ്റ്റിസ് വിശേഷിപ്പിച്ചത്. കഴിഞ്ഞ വർഷം ജിഎൻഎൽയുവിലെ വിദ്യാർത്ഥിനിയെ ബലാത്സംഗം ചെയ്തുവെന്നും മറ്റൊരു ലെസ്ബിയൻ വിദ്യാർത്ഥിനിയെ ഉപദ്രവിച്ചുവെന്നുമുള്ള ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ കോടതി സ്വമേധയാ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

മുൻ ഗുജറാത്ത് ഡിജിപി കേശവ് കുമാർ തയ്യാറാക്കിയ റിപ്പോർട്ട്, വിദ്യാർത്ഥികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ സർവകലാശാലാ ഭരണകൂടവും ജിഎൻഎൽയു രജിസ്ട്രാറും ഡയറക്ടറും എങ്ങനെ ഒതുക്കിയെന്ന് വിശദമാക്കുന്നു. പീഡനം, ബലാത്സംഗം, വിവേചനം, സ്വവർഗരതി, പക്ഷപാതം, വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്തൽ, ആഭ്യന്തര പരാതി പരിഹാര കമ്മിറ്റി രൂപീകരിക്കാത്തത് എന്നിവയെക്കുറിച്ചും റിപ്പോർട്ട് പറയുന്നു. ലോ കോളേജിലെ സ്ഥിതി ഇതാണോയെന്ന് ജിഎൻഎൽയുവിൻ്റെ അവസ്ഥയിൽ ആശ്ചര്യം പ്രകടിപ്പിച്ച ബെഞ്ച്, രജിസ്ട്രാർക്കും ഡയറക്ടർക്കുമെതിരെ ആരോപണങ്ങളുള്ളതിനാൽ ഉന്നതതല അന്വേഷണത്തിന് നിർദേശിച്ചിട്ടുണ്ട്.

Keywords:  High Court, Gujarat, News, News-Malayalam-News, National, National-News, 'It is scary': High Court on Gujarat law university 'suppressing' this incidents.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia