Parenting | മക്കളോട് സംസാരിക്കേണ്ടത് എങ്ങനെ? രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഒരുപിടി കാര്യങ്ങൾ ഇതാ

 


/ മുജീബുല്ല കെ എം

(KVARTHA)
നമ്മൾ ഏറെ സ്നേഹിക്കുന്നവരാണ് നമ്മുടെ മക്കൾ, നമ്മുടെയൊക്കെ തിരക്കേറിയ ജീവിതത്തിൽ നമ്മൾ മക്കളോട് സംസാരിക്കുമ്പോൾ പല അരുതായ്മകളും വന്നു പോവുന്നുണ്ട്. അതെക്കുറിച്ചാണ് ഇന്ന് പറയുന്നത്. ഒരു തിരുത്തലുകൾ നമ്മളെന്ന രക്ഷിതാക്കളിൽ നിന്നുണ്ടാകണം.
  
Parenting | മക്കളോട് സംസാരിക്കേണ്ടത് എങ്ങനെ? രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഒരുപിടി കാര്യങ്ങൾ ഇതാ

നമ്മളറിയേണ്ട പ്രധാന കാര്യങ്ങൾ:

* സ്നേഹവും ബഹുമാനവും കാണിക്കുക: നിങ്ങളുടെ കുട്ടിയോട് എപ്പോഴും സ്നേഹത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുക. അവരുടെ വികാരങ്ങളെ ഗൗരവമായി കാണുകയും അവരെ ശ്രദ്ധിക്കുകയും ചെയ്യുക.

* വ്യക്തവും ലളിതവുമായ ഭാഷ ഉപയോഗിക്കുക: നിങ്ങളുടെ കുട്ടിക്ക് മനസ്സിലാക്കാൻ കഴിയുന്ന ഭാഷയിൽ സംസാരിക്കുക. സങ്കീർണ്ണമായ വാക്കുകളും വാക്യങ്ങളും ഒഴിവാക്കുക.

* അവരുടെ തലത്തിലേക്ക് ഇറങ്ങുക: നിങ്ങളുടെ കുട്ടിയുടെ പ്രായത്തിനും വികാസത്തിനും അനുയോജ്യമായ രീതിയിൽ സംസാരിക്കുക.

* മക്കളെ ശ്രദ്ധിക്കുക: നിങ്ങളുടെ കുട്ടി എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുക. അവരുടെ വാക്കുകൾക്ക് ഇടയിൽ വായിക്കുകയും അവരുടെ വികാരങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കുകയും ചെയ്യുക.

* അവരോട് ക്ഷമയോടെ പെരുമാറുക: നിങ്ങളുടെ കുട്ടി എപ്പോഴും നിങ്ങളെ മനസ്സിലാക്കണമെന്നില്ല. ക്ഷമയോടെ പെരുമാറുകയും അവർക്ക് ആവശ്യമായ വിശദീകരണങ്ങൾ നൽകുകയും ചെയ്യുക.

* പോസിറ്റീവായിരിക്കുക: നിങ്ങളുടെ കുട്ടിയെ പ്രോത്സാഹിപ്പിക്കുകയും അവരുടെ വിശ്വാസം വളർത്തുകയും ചെയ്യുക. അവരുടെ ശക്തികളെയും നേട്ടങ്ങളെയും പ്രശംസിക്കുക.

* തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക: നിങ്ങളുടെ കുട്ടിയോട് തുറന്നു സംസാരിക്കാൻ പ്രോത്സാഹിപ്പിക്കുക. അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ തയ്യാറാകുകയും അവരുടെ ആശങ്കകൾക്ക് അഭിസംബോധന ചെയ്യുകയും ചെയ്യുക.


അരുതേ..... മക്കളോട് താഴെ പത്ത് കാര്യങ്ങൾ ചെയ്യരുതേ....

* നായ, കഴുത, പോത്ത്‌ തുടങ്ങി മൃഗങ്ങളുടെ പേരുകളില്‍ കുട്ടികളെ വിളിക്കുകയും ആക്ഷേപിക്കുകയും ചെയ്യാതിരിക്കുക.

* അനുസരണ ശീലമില്ലാത്തവന്‍, നുണയന്‍, വൃത്തികെട്ടവന്‍, വിഡ്‌ഢി, കള്ളന്‍ തുടങ്ങിയ പ്രതിലോമകരമായ വാക്കുകള്‍ വിളിച്ചു കുട്ടികളെ നിന്ദിക്കുകയും ആക്ഷേപിക്കുകയും ചെയ്യരുത്‌. ആക്ഷേപ വാക്കുകള്‍ മക്കളുടെ ഹൃദയങ്ങളിലാണ്‌ പതിക്കുന്നതെന്ന്‌ ഓര്‍ക്കുക.

* മക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുന്നത്‌ അവരുടെ വ്യക്തിത്വത്തെ ബാധിക്കുകയും തകര്‍ക്കുകകയും ചെയ്യും. കാരണം, എല്ലാ കുട്ടികള്‍ക്കും അവരുടേതായ കഴിവുകളും മറ്റുള്ളവരില്‍ നിന്ന്‌ വ്യത്യസ്‌തമായ ശേഷികളുമുണ്ടാകും. മറ്റുള്ളവരുമായി അവരെ താരതമ്യം ചെയ്യുന്നത്‌ അവരെ മാനസികമായി തകര്‍ക്കുകയും ആരുമായാണോ താരതമ്യം ചെയ്യപ്പെടുന്നത്‌ അവരെ വെറുക്കാനും ഇടയാക്കുന്നു.

* മക്കളെ ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കരുത്‌. അഥവാ, ചില നിശ്ചിത പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിച്ചാല്‍ നിന്നെ എനിക്കിഷ്ടമാകുമെന്ന്‌ പറയുക. (നീ ഇത്‌ തിന്നാല്‍ അല്ലെങ്കില്‍ നീ വിജയിച്ചാല്‍, അത്‌ ഓര്‍ത്തെടുത്താല്‍ ഞാന്‍ നിന്നെ ഇഷ്ടപ്പെടും എന്ന്‌ പറയുക). സ്‌നേഹത്തിന്‌ ഉപാധികള്‍ വെക്കുന്നത്‌ കുട്ടികളില്‍ അവര്‍ സ്‌നേഹിക്കപ്പെടുന്നില്ലെന്ന ബോധമുളവാക്കും. ചെറുപ്പത്തില്‍ ഇപ്രകാരം സ്‌നേഹം ലഭിക്കാത്തവര്‍ മുതിര്‍ന്നാല്‍ കുടുംബവുമായുള്ള ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുകയില്ല. കാരണം, ചെറുപ്പത്തില്‍ അവര്‍ കുടുബത്തില്‍ വെറുക്കപ്പെട്ടവരായിരുന്നു എന്ന ബോധം അവരിലുണ്ടാകും. പിതാമഹനും പിതാമഹിയും ഇപ്രകാരം ഉപാധികള്‍ വെച്ച്‌ സ്‌നേഹിക്കുകയില്ലെന്ന കാരണത്താലാണ്‌ കുട്ടികള്‍ അവരോട്‌ കൂടുതല്‍ സ്‌നേഹം കാണിക്കുന്നത്‌.

* കുട്ടികള്‍ക്ക്‌ തെറ്റായ വിവരങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്‌ അവരുടെ സ്വഭാവത്തില്‍ പ്രതിഫലിക്കും.

* കുട്ടികളുടെ ആഗ്രഹങ്ങള്‍ക്കും അഭിലാഷങ്ങള്‍ക്കും അനാവശ്യമായി തടസ്സം നില്‍ക്കുകയും അവരുടെ ചോദ്യങ്ങള്‍ക്ക്‌ തടസ്സം പറയുകയും ചെയ്യാതിരിക്കുക. (നിനക്കൊന്നും മനസിലാവില്ല, മിണ്ടാതിരിക്ക്‌ പിശാചേ, നിന്നെകൊണ്ട്‌ ഒരു ഉപകാരവുമില്ല) തുടങ്ങിയ വാക്കുകളും വര്‍ത്തമാനങ്ങളും ഒഴിവാക്കുക.

* മക്കളെ ഭീഷണിപ്പെടുത്തുന്നതും പേടിപ്പിക്കുന്നതും നല്ലതല്ല. (നിന്നെ ഞാന്‍ കൊല്ലും, നിന്റെ തല ഞാന്‍ അടിച്ചു പൊളിക്കും തുടങ്ങിയവ).

* അവരുടെ ആവശ്യങ്ങള്‍ യാതൊരു കാരണവും കൂടാതെ നിരന്തരം നിഷേധിക്കുന്നതും ആവശ്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള കാരണം അവരെ ബോധ്യപ്പെടുത്താതിരിക്കുന്നതും നിഷേധാത്മകമായ സ്വാധീനമായിരിക്കും അവരില്‍ ചെലുത്തുക.

* നാശം പിടിച്ചവന്‍, നിന്നെ ശിക്ഷിക്കും, മരിച്ചു പോകട്ടെ തുടങ്ങിയ ശാപവാക്കുകള്‍ കുട്ടികളോട്‌ ഒരിക്കലും പറയരുത്‌.

* കുട്ടികളുടെ രഹസ്യങ്ങള്‍ പരസ്യമാക്കിയും മറ്റും അവരോട്‌ വിശ്വാസ വഞ്ചന കാണിക്കുകയും അരുത്‌.

ഈ പറഞ്ഞ പത്തു കാര്യങ്ങളും ഓരോ മാതാപിതാക്കളും വളരെ ഗൗരവത്തോടെ മനസിലാക്കേണ്ടതും അനുവര്‍ത്തിക്കേണ്ടതുമാണ്‌. നമ്മുടെ മക്കളെ അറിഞ്ഞു സ്‌നേഹിക്കാനും അവരെ ഹൃദയം തുറന്നു പ്രോത്സാഹിപ്പിക്കാനും അവരെ അഭിനന്ദിക്കാനും ആദരിക്കാനും നമുക്ക്‌ സാധിക്കണം. അവരിലാണ് നമ്മുടെ നാടിൻറെ, സമൂഹത്തിന്റെ, രാജ്യത്തിൻറെ പ്രതീക്ഷകൾ. അവരെ അറിഞ്ഞു തന്നെ നമുക്ക് വളർത്താം.
  
Parenting | മക്കളോട് സംസാരിക്കേണ്ടത് എങ്ങനെ? രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട ഒരുപിടി കാര്യങ്ങൾ ഇതാ

Article, Editor’s-Pick, Parenting, How to talk to children?
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia