How to Study? | പഠിച്ചത് എങ്ങനെ ഓർത്തുവെക്കാം? എങ്ങനെ, എന്ത്, എപ്പോൾ പഠിക്കണം?

 


/ റോയി സ്ക്കറിയ

(KVARTHA) പഠനം എന്നുള്ളത് നിസ്സാരമായ കാര്യമല്ല. പഠിച്ചത് ഓർത്തു വയ്ക്കുക എന്നത് അതിലും ബുദ്ധിമുട്ട് ആണ്. എങ്ങനെയാണ് ബ്രെയിനിൽ വിവരങ്ങൾ ശേഖരിക്കപ്പെടുന്നത്? എങ്ങനെ, എന്ത്, എപ്പോൾ പഠിക്കണം? ഉദാഹരണത്തിന് (ഞങ്ങൾ അധ്യാപകർക്ക് ഉദാഹരണം മസ്റ്റ് ആണ്) ബ്രയിനിനെക്കുറിച്ച് ഒരു വിവരം നിങ്ങൾക്ക് കിട്ടുന്നു. ഒരു പുതിയ അറിവ്. അത് നിങ്ങളുടെ തലച്ചോറിലെ ഹിപ്പോ കാമ്പസിലെ നൂറോണുകളിൽ ആണ് ശേഖരിക്കപ്പെടുന്നത്. ഇവിടെ താൽക്കാലികം ആയിട്ടാണ് ശേഖരിക്കപ്പെടുന്നത്. ബ്രയിനിനെ കുറിച്ച് കൂടുതൽ നിങ്ങൾ ക്ലാസ് റൂമുകളിലോ മറ്റോ പഠിക്കുമ്പോൾ ഈ നൂറോണുകളെ റീ ആക്ടിവേറ്റ് ചെയ്യുന്നു. നൂറോൺ കണക്ഷനുകൾ കൂടുതൽ മെച്ചപ്പെടുന്നു. താൽക്കാലികമായി ഹിപ്പോ കാമ്പസിൽ സ്റ്റോർ ചെയ്ത ഓർമ്മകൾ ബ്രയിനിന്റെ മറ്റൊരു ഏരിയയായ നിയോകോർട്ടേക്സിൽ സ്റ്റോർ ചെയ്യപ്പെടുന്നു.

How to Study? | പഠിച്ചത് എങ്ങനെ ഓർത്തുവെക്കാം? എങ്ങനെ, എന്ത്, എപ്പോൾ പഠിക്കണം?

എങ്ങനെയാണ് വിവരങ്ങൾ ഷോർട്ടേം മെമ്മറി യൂണിറ്റായ ഹിപ്പോ കാമ്പസിൽ നിന്ന് ലോങ്ങ് ടൈം മെമ്മറി യൂണിറ്റായ നിയോകോർട്ടക്സിലേക്ക് മാറ്റപ്പെടുന്നത് എന്ന് ഇന്നും തിരിച്ചറിയപ്പെട്ടിട്ടില്ല. ഹിപ്പോ കാമ്പസിൽ ആണ് ഷോർട്ട് ടൈം മെമ്മറി സ്റ്റോർ ചെയ്യപ്പെടുന്നത്. എന്നാൽ ലോങ്ങ് ടൈം മെമ്മറി ആകട്ടെ നിയോകോർട്ടക്സിലും. ഓരോ തവണ നമ്മൾ പുതിയ കാര്യങ്ങൾ അറിയുമ്പോൾ നീയോ കോർട്ടേക്സിൽ സ്റ്റോർ ചെയ്ത വിവരങ്ങളിലേക്ക് കൂട്ടിച്ചേർക്കപ്പെടുകയാണ് ചെയ്യുന്നത് .

ഇനിയാണ് പ്രധാനപ്പെട്ട കാര്യം. എങ്ങനെ പഠിക്കും? നിങ്ങളുടെ മെമ്മറി കൂട്ടാനും പഠനം ഉറപ്പിക്കുവാനും ആയി ഒബ്ജക്റ്റീവ് ടൈപ്പ് മെത്തേഡിൽ ക്വിസ് നടത്തി പഠനം ഉറപ്പിക്കാം. വേണമെങ്കിൽ ഫ്ലാഷ് കാർഡുകളും ഉപയോഗിക്കാം (ഞാൻ ഉപയോഗിച്ചത് ഷോട്ട് നോട്ടുകൾ ആണ്). ക്വിസ് നടത്തുമ്പോൾ തെറ്റുകൾ ഉണ്ടായാലോ? ഒരു കുഴപ്പവുമില്ല. തെറ്റുകൾ നിങ്ങളുടെ ലോങ്ങ് ടൈം മെമ്മറി കൂട്ടുവാൻ സഹായിക്കും. തെറ്റിയ ഉത്തരം ശരിയാക്കാൻ വേണ്ടി നിങ്ങൾ ശ്രമിക്കുമ്പോൾ മെമ്മറി കൂട്ടുകയാണ് ചെയ്യുന്നത്. തെറ്റ് ഒരു തെറ്റല്ല. തെറ്റ് ചെയ്യാത്തവർ ആരാണുള്ളത്.

അടുത്തത് എന്തു പഠിക്കണം. പഠിക്കുമ്പോൾ ഒരു സിംഗിൾ സബ്ജക്ട് പഠിക്കാതെ പല സബ്ജക്ടുകൾ മിക്സ് ചെയ്ത് പഠിക്കുന്നതാണ് എഫക്ടീവ്. ഇതിന് പറയുന്ന പേര് ഇന്റർലീവിംഗ് എന്നാണ്. ഒരു സബ്ജക്ട് ഒരു സമയം പഠിക്കുന്നതിന് പറയുന്ന പേര് Blocked practice എന്നാണ്. ഇന്റർലീവിംഗ് ഉപയോഗിക്കുമ്പോൾ സബ്ജക്ടുകൾക്കിടയിൽ ഉള്ള കണക്ഷൻസ് മനസ്സിലാക്കുവാൻ സാധിക്കും. പെർമനന്റ് മെമ്മറി കൂട്ടുവാൻ ഇടയാക്കും.

അടുത്തത് എപ്പോൾ പഠിക്കണം. ഒരുമിച്ച് കുത്തിയിരുന്ന് പഠിക്കരുത്. പല ദിവസങ്ങൾ ആയിട്ട് വേണം പഠനം നടത്തുവാൻ. വീണ്ടും ഉദാഹരണം. ഇന്ന് കെമിസ്ട്രി പഠിക്കുന്നു. നാളെ ഫിസിക്സ് പഠിക്കുന്നു. മറ്റന്നാൾ ബയോളജി. അടുത്തദിവസം വീണ്ടും കെമിസ്ട്രി. അങ്ങനെ അങ്ങനെ. ഇപ്രകാരം ഗ്യാപ്പിട്ട് പഠിക്കുമ്പോൾ ബ്രെയിൻ ഓഫ് ലൈനിൽ ആയിരിക്കുന്ന അവസ്ഥയിൽ പോലും നിങ്ങൾ പഠിച്ച കാര്യങ്ങൾ ലോങ്ങ് ടൈം മെമ്മറി സൈറ്റ് ആയ നിയോ കോർട്ടേക്സിൽ സ്റ്റോർ ചെയ്യപ്പെടും. പല കുട്ടികളും പരീക്ഷയുടെ തലേദിവസം കുത്തിയിരുന്നു പഠിക്കും. അതിനു പറയുന്ന പേര് Cramming എന്നാണ്. ഒരു കാര്യവും ഇല്ല. കട്ടപ്പൊക.

How to Study? | പഠിച്ചത് എങ്ങനെ ഓർത്തുവെക്കാം? എങ്ങനെ, എന്ത്, എപ്പോൾ പഠിക്കണം?

പഠനപ്രക്രിയയിലെ മൂന്ന് പ്രധാനപ്പെട്ട പ്രോസസ്സുകളാണ് എങ്ങനെ, എന്ത്, എപ്പോൾ (How, What, When). ഇപ്പോൾ എങ്ങനെയാണ് പഠിക്കേണ്ടത് എന്ന് മനസ്സിലായിക്കാണും. ഇനി മിന്നിച്ചേക്ക്.

Keywords: Article, Editor’s-Pick, Study Tips, Education, Exam, Result, Brain, Teacher, How to Study for Exams.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia