Tunnel Useless | വെള്ളത്തിലായത് 777 കോടി രൂപ! 100 വർഷം ആയുസ് പ്രതീക്ഷിച്ച പദ്ധതി വെറും 18 മാസത്തിനുള്ളിൽ പൂർണമായും ഉപയോഗശൂന്യം; പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത 'സ്വപ്ന' തുരങ്കത്തിന് സംഭവിച്ചതെന്ത്?

 


ന്യൂഡെൽഹി: (KVARTHA) 777 കോടി മുടക്കി പ്രധാനമന്ത്രി നരേന്ദ്ര മോഡി തുറന്ന പ്രഗതി മൈതാനിയിലെ സ്വപ്‌ന തുരങ്കം വെറും 18 മാസത്തിനുള്ളിൽ ഉപയോഗശൂന്യമാണെന്ന് വിധിയെഴുതിയിരിക്കുകയാണ് അധികൃതർ. തുരങ്കത്തിൽ വലിയ വിള്ളലുകൾ രൂപപ്പെട്ടുവെന്ന് ഡെൽഹി പിഡബ്യുഡി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഈ തുരങ്കം ഇപ്പോൾ അറ്റകുറ്റപ്പണി നടത്താനാകില്ലെന്നും പൂർണമായി പുനർ നിർമിക്കേണ്ടി വരുമെന്നും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
 
Tunnel Useless | വെള്ളത്തിലായത് 777 കോടി രൂപ! 100 വർഷം ആയുസ് പ്രതീക്ഷിച്ച പദ്ധതി വെറും 18 മാസത്തിനുള്ളിൽ പൂർണമായും ഉപയോഗശൂന്യം; പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്ത 'സ്വപ്ന' തുരങ്കത്തിന് സംഭവിച്ചതെന്ത്?

തുരങ്കത്തിലെ ഗുരുതര തകരാറുകൾ തുടർന്ന് ഡൽഹി സർക്കാരിൻ്റെ പൊതുമരാമത്ത് വകുപ്പ് പദ്ധതി നടപ്പിലാക്കിയ ലാർസൻ ആൻഡ് ടൂബ്രോയ്ക്ക് (എൽ ആൻഡ് ടി) നോട്ടീസ് അയച്ചിട്ടുണ്ട്. തുരങ്കം ഇപ്പോൾ യാത്രക്കാരുടെ ജീവന് ഭീഷണിയായി മാറിയെന്ന് പൊതുമരാമത്ത് വകുപ്പിൻ്റെ അറിയിപ്പിൽ പറയുന്നു.
തുരങ്കത്തിലെ ഗുരുതരമായ പോരായ്മകൾ ചൂണ്ടിക്കാട്ടി തുരങ്കം നന്നാക്കാനും 500 കോടി രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് നൽകാനും പിഡബ്ല്യുഡി എൽ ആൻഡ് ടിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കേന്ദ്രമാണ് പദ്ധതിക്ക് പണം അനുവദിച്ചത്. ഗുരുതരമായ സാങ്കേതിക പോരായ്മകൾ കാരണം സർക്കാരിന് നഷ്ടം സംഭവിച്ചതായും നോട്ടീസിൽ പറയുന്നു. പദ്ധതിയുടെ രൂപകല്പനയും നിർവഹണവും എൽ ആൻഡ് ടിയുടെ നിയന്ത്രണത്തിലാണെന്നും ഒരു സർക്കാർ ഏജൻസിക്കും ഇതിൽ പങ്കില്ലെന്നും പൊതുമരാമത്ത് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിക്ക് 100 വർഷമോ അതിൽ കൂടുതലോ ആയുസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. 15 ദിവസത്തിനകം മറുപടി നൽകാനാണ് കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

എപ്പോഴാണ് ഈ തുരങ്കം ഉദ്ഘാടനം ചെയ്തത്?

പ്രഗതി മൈതാനം തുരങ്കം 2022 ജൂൺ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ഡെൽഹിയുടെ മധ്യഭാഗത്തെ നഗരത്തിൻ്റെ കിഴക്കൻ ഭാഗങ്ങളുമായും സമീപ നഗരങ്ങളായ നോയിഡ, ഗാസിയാബാദ് എന്നിവയുമായും ബന്ധിപ്പിക്കുന്നതിനാണ് 1.3 കിലോമീറ്റർ നീളമുള്ള ഈ തുരങ്കം നിർമ്മിച്ചത്. 2023 സെപ്തംബറിൽ ഇന്ത്യയിൽ നടന്ന ജി20 ഉച്ചകോടി ലക്ഷ്യം വെച്ച് നിർമിച്ച പ്രധാന തുരങ്കവും അഞ്ച് അടിപ്പാതകളും ഈ പദ്ധതിയിൽ ഉൾപ്പെടുന്നു.

2022 ജൂൺ 19ന് ഉദ്‌ഘാടനത്തിന് ശേഷം, ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയ 'അത്ഭുതകരമായ തുരങ്കം' എന്നാണ് പ്രധാനമന്ത്രി പദ്ധതിയെ വിശേഷിപ്പിച്ചത്. തുരങ്കത്തിൻ്റെ നിർമ്മാണം 2017 നവംബറിലാണ് ആരംഭിച്ചത്. 2019 ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കോവിഡ് -19 കാരണം വൈകുകയായിരുന്നു. നേരത്തെ 2023-ൽ, കനത്ത മഴയെത്തുടർന്ന് തുരങ്കം വെള്ളത്തിലായതിനാൽ അടച്ചിടേണ്ടി വന്നിരുന്നു. വെള്ളം നിറയുന്ന പ്രശ്‌നത്തിന് പുറമെ വിള്ളലുകളും വെളിച്ചക്കുറവും തുടങ്ങി നിരവധി പോരായ്മകളും തുരങ്കത്തിൽ കണ്ടെത്തിയിരുന്നു.

Keywords: Pragati Maidan tunnel, PM Modi, National, PWD, New Delhi, Pragathi, The Hindu, Larsen and Toubro, Security Deposit, Notice, Inauguration, Noida, Ghaziabad, G20 Summit, Covid-19, How Rs 777 cr Pragati Maidan tunnel turned 'useless' in less than 2 years.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia