Follow KVARTHA on Google news Follow Us!
ad

Cracked Heel? | എത്ര ഉരച്ചിട്ടും ഉപ്പൂറ്റി വിണ്ടുകീറല്‍ മാറിയില്ലേ? നല്ലൊരു ഒറ്റമൂലി നമ്മുടെ വീട്ടില്‍ തന്നെയുണ്ട്!

മോയ്‌സ്ചുറൈസര്‍ പുരട്ടുക Home Remedies, Cracked Heels, Heels, Foot, Beauty, Pain, Salt, Hot Water, Doctor, Treatment
കൊച്ചി: (KVARTHA) ശരീരം വൃത്തിയായി സൂക്ഷിക്കുന്നവര്‍ക്ക് കാല്‍ വിണ്ടുകീറല്‍ ഉണ്ടെങ്കില്‍ അതൊരു മാനസിക സംഘര്‍ഷം തന്നെയാണ് ഉണ്ടാക്കുന്നത്. ഉപ്പൂറ്റികള്‍ വിണ്ട് കീറി വേദന കാരണം നടക്കാന്‍ പോലും പറ്റാത്ത വിധത്തിലായിരിക്കും ചിലപ്പോള്‍ ഉണ്ടാവുക.

ഉപ്പൂറ്റി വിണ്ട് കീറുന്നതിന് പല കാരണങ്ങളുണ്ട്. എന്നാല്‍ മികച്ച ശ്രദ്ധയും പരിചരണവും ഉണ്ടെങ്കില്‍ കാല്‍പാദങ്ങളുടെ സൗന്ദര്യം വീണ്ടെടുക്കാനാകും. പല സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കുമുള്ള ഒറ്റമൂലി നമ്മുടെ അടുക്കളയിലും വീട്ടുതൊടിയിലും തന്നെ ഉണ്ട്.

അത്തരത്തില്‍ മാറാന്‍ നല്ലൊരു ഒറ്റമൂലി അറിയാം: തിളപ്പിച്ച് ആറ്റിയെടുത്ത ഇളംചൂടുവെള്ളത്തില്‍ ഉപ്പിട്ട് കാലുകള്‍ അതില്‍ മുക്കിവയ്ക്കണം. 20 മിനിട് വരെ ഇങ്ങനെ ചെയ്യുക. ശേഷം കാല്‍ തുടച്ച് ഏതെങ്കിലും മോയ്‌സ്ചുറൈസര്‍ പുരട്ടുക. ഇടയ്ക്ക് ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. എന്നിട്ടും പ്രശ്‌നം മാറിയില്ലെങ്കില്‍ ഡോക്ടറെ കണ്ട്, ചികിത്സ തേടേണ്ടതാണ്.



 

അഴുക്ക് കളയാനായി കല്ലില്‍ കാല് ഉരയ്ക്കുന്നവരുണ്ട്. ഇത് കാല്‍പാദം പരുക്കനാകാന്‍ കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. കുളി കഴിഞ്ഞ് മോയ്‌സ്ചുറൈസര്‍ പുരട്ടുന്നത് കാല്‍ പാദങ്ങള്‍ വരണ്ടിരിക്കുന്ന അവസ്ഥ ഇല്ലാതാക്കും. ജലാംശമുള്ളപ്പോള്‍ തന്നെ പുരട്ടുന്നത് കൂടുതല്‍ ഫലം നല്‍കും. മോയ്‌സ്ചുറൈസര്‍ ഇല്ലെങ്കില്‍ വെളിച്ചെണ്ണ ഉപയോഗിക്കുന്നതും നല്ലതാണ്.

ഗ്ലിസറിനും റോസ് വാടറും അല്‍പം നാരങ്ങ നീരും കൂട്ടി മിക്സ് ചെയ്യുക. ഇത് കാലില്‍ വിള്ളലുള്ള ഭാഗത്ത് നല്ലതുപോലെ മസാജ് ചെയ്യുക. ഉപ്പൂറ്റിയിലുണ്ടാകുന്ന വിള്ളലിന് ഇത് മികച്ചൊരു മാര്‍ഗമാണ്.

Keywords: News, Kerala, Kerala-News, Top-Headlines, Treatment, Health-News, Lifestyle, Home Remedies, Cracked Heels, Heels, Foot, Beauty, Pain, Salt, Hot Water, Doctor, Home Remedies For Cracked Heels.

Post a Comment