Follow KVARTHA on Google news Follow Us!
ad

Gold Price | സംസ്ഥാനത്ത് സ്വര്‍ണനിരക്കില്‍ മാറ്റമില്ല; പവന് 46000-ത്തിന് മുകളില്‍ തുടരുന്നു

ചൊവ്വാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 76 രൂപ Gold Price, Silver Price, Gold News
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല. ചൊവ്വാഴ്ച (27.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ചൊവ്വാഴ്ച വെള്ളി വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

തിങ്കളാഴ്ച (26.02.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5760 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 46080 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.


തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4775 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 38200 രൂപയിലുമാണ് വ്യാപാരം നടന്നത്.

അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 76 രൂപയിലാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി 103 രൂപയില്‍ തുടരുന്നു.

Keywords: News, Kerala, Kerala-News, Malayalam-News, Business-News, Gold Price, Gold Rate, Silver Price, Gold News, Gold Price February 27 Kerala.

Post a Comment