Follow KVARTHA on Google news Follow Us!
ad

EPFO Hikes Interest | പ്രോവിഡന്റ് തുക നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് ഇ പി എഫ് ഒ

മൂന്നുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന നിരക്കാണിത്‌ EPFO hikes interest rate, Provident Fund, National News
ന്യൂഡെല്‍ഹി: (KVARTHA) പ്രോവിഡന്റ് തുക(Provident fund) നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് വര്‍ധിപ്പിച്ച് എംപ്ലോയീസ് പ്രൊവിഡന്റ് തുക ഓര്‍ഗനൈസേഷന്‍(EPFO). തീരുമാനം ആറരക്കോടി ജീവനക്കാര്‍ക്ക് ആശ്വാസം പകരും. 2022-2023ലെ 8.15 ശതമാനത്തില്‍ നിന്ന് 2023-24 വര്‍ഷം 8.25 ശതമാനമായാണ് പലിശനിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. മൂന്നുവര്‍ഷത്തെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണിത്. 2021-22ല്‍ പലിശനിരക്ക് ഇ പി എഫ് ഒ 8.50 ശതമാനത്തില്‍ നിന്ന് 8.10 ശതമാനമായി കുറച്ചിരുന്നു. നാലു പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്നനിരക്കായിരുന്നു അത്.
EPFO hikes interest rate on provident fund to 8.25% from 8.15%, highest in 3 years, New Delhi, News, EPFO hikes interest rate, Provident Fund, Employees, Investment, Account, Interest, National News


ധനമന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് പ്രോവിഡന്റ് തുക നിക്ഷേപകരുടെ അകൗണ്ടിലേക്ക് പുതുക്കിയ പലിശ ഇ പി എഫ് ഒ കൈമാറും. പുതുക്കിയ പലിശനിരക്ക് വോളന്ററി പ്രോവിഡന്റ് തുക (VPF) നിക്ഷേപങ്ങള്‍ക്കും ബാധകമാണ്. ശനിയാഴ്ചയാണ് പലിശ നിരക്ക് ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇ പി എഫ് തീരുമാനമെടുത്തത്.

20ലേറെ ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇ പി എഫ് നിക്ഷേപം നിര്‍ബന്ധമാണ്. ഇ പി എഫ് ആന്‍ഡ് എം പി നിയമപ്രകാരം ഓരോ മാസവും ശമ്പളത്തിന്റെ 12 ശതമാനം തുക ജീവനക്കാരന്‍ ഇ പി എഫ് അകൗണ്ടിലേക്ക് അടയ്ക്കണം.

ഇതിന് തതുല്യ തുക സ്വന്തം നിലക്ക് തൊഴിലുടമയും ജീവനക്കാരന്റെ ഇ പി എഫ് അകൗണ്ടിലേക്ക് അടയ്ക്കണം. ഇതില്‍ ജീവനക്കാരന്‍ അടയ്ക്കുന്ന തുക പൂര്‍ണമായും ഇ പി എഫ് അകൗണ്ടിലേക്ക് മാറ്റും. എന്നാല്‍, തൊഴിലുടമ അടയ്ക്കുന്ന തുകയുടെ 3.67 ശതമാനമേ ജീവനക്കാരന്റെ അകൗണ്ടിലേക്ക് മാറ്റുന്നുള്ളൂ. ബാക്കി 8.33 ശതമാനം പോകുന്നത് അതേ ജീവനക്കാരന്റെ എംപ്ലോയ് പെന്‍ഷന്‍ സ്‌കീമിലേക്കാണ് (EPS).

Keywords: EPFO hikes interest rate on provident fund to 8.25% from 8.15%, highest in 3 years, New Delhi, News, EPFO hikes interest rate, Provident Fund, Employees, Investment, Account, Interest, National News.

Post a Comment