Follow KVARTHA on Google news Follow Us!
ad

Dubai Visa | സ്പോൺസർ വേണ്ട, 5 വർഷം കാലാവധി! ദുബൈ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയെക്കുറിച്ച് അറിയേണ്ടതെല്ലാം; അപേക്ഷിക്കേണ്ടത് ഇങ്ങനെ

180 ദിവസം വരെ വർഷത്തിൽ ചിലവഴിക്കാം Dubai, ഗൾഫ് വാർത്തകൾ, UAE News, multiple-entry visa
ദുബൈ: (KVARTHA) ഇന്ത്യയ്ക്കും ഗൾഫ് മേഖലയ്ക്കും ഇടയിലുള്ള യാത്രാ സൗകര്യം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ദുബൈ അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസ പുറത്തിറക്കിയിട്ടുണ്ട്. നിർദിഷ്ട ഫീസും സെക്യൂരിറ്റി ഡെപ്പോസിറ്റും അടച്ചതിന് ശേഷം, രാജ്യത്തിനകത്ത് സ്പോൺസർ ആവശ്യമില്ലാതെ, ഇഷ്യു ചെയ്ത തീയതി മുതൽ അഞ്ച് വർഷത്തേക്ക് സാധുതയുള്ള വിസ ലഭിക്കും.

Dubai’s new 5-year multiple-entry visa for Indians: What is it, how does it work?.

പുതിയ വ്യവസ്ഥകൾ അനുസരിച്ച്, അപേക്ഷിച്ച് രണ്ട് മുതൽ അഞ്ച് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ വിസ അനുവദിക്കും, അതിൻ്റെ കാലാവധി 90 ദിവസമായിരിക്കും. സമാനമായ കാലയളവിലേക്ക് ഒരിക്കൽ കൂടി നീട്ടാവുന്നതാണ്. ഇതോടെ ഇന്ത്യക്കാർക്ക് 180 ദിവസം ദുബൈയിൽ തങ്ങാൻ സാധിക്കും. വര്‍ഷത്തില്‍ 180 ദിവസത്തില്‍ കൂടുതല്‍ യുഎഇയില്‍ തങ്ങാന്‍ ഈ വിസ അനുവദിക്കില്ല.

എങ്ങനെ അപേക്ഷിക്കാം?

ടൂറിസ്റ്റുകള്‍, ബിസിനസുകാര്‍, താല്‍ക്കാലിക ആവശ്യങ്ങള്‍ക്കായി ദുബായിലെത്തുന്നവര്‍ എന്നിവര്‍ക്കാണ് ഈ വിസ കൂടുതല്‍ ഉപകാരപ്പെടുക. മതിയായ കാലാവധിയുള്ള പാസ്‌പോര്‍ട്ട്, ആരോഗ്യ ഇന്‍ഷുറന്‍സ്, റൗണ്ട് അപ്പ് യാത്രാ ടിക്കറ്റ്, ബാങ്ക് ബാലന്‍സ് തുടങ്ങിയവയെല്ലാം വിസാ അപേക്ഷകര്‍ക്ക് ആവശ്യമാണ്. അപേക്ഷ സമർപ്പിക്കുന്നതിന് ആറ് മാസത്തിനുള്ളിൽ 4,000 ഡോളർ (ഏകദേശം 3.31 ലക്ഷം രൂപ)ന് തത്തുല്യമായ ബാങ്ക് ബാലൻസ് കാണിക്കേണ്ടി വരും.

ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) വഴി വിസയ്ക്ക് അപേക്ഷിക്കാം. വർഷത്തിലൊരിക്കൽ 30, 60 അല്ലെങ്കിൽ 90 ദിവസങ്ങൾ താമസിക്കുന്നതിനാണ് വിസ നൽകുന്നത്. ഇങ്ങനെ ഒരു വർഷത്തിൽ യുഎഇയില്‍ പരമാവധി 180 ദിവസങ്ങള്‍ ചിലവഴിക്കാം. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) വെബ്സൈറ്റ് അല്ലെങ്കിൽ ജിഡിആർഎഫ്എ പോർട്ടൽ വഴി ഓൺലൈനായി അപേക്ഷിക്കാം.

മൾട്ടിപ്പിൾ എൻട്രി പെർമിറ്റ് 2021ലാണ് യുഎഇയിൽ ആദ്യമായി പ്രഖ്യാപിച്ചത്. ഈ വിസ ഒരു ഗെയിം ചേഞ്ചറായി മാറിയെന്നും അവസാന നിമിഷത്തെ യാത്രയ്ക്കുള്ള തടസങ്ങൾ നീക്കി ഇടയ്ക്കിടെ യാത്ര ചെയ്യുന്നവർക്ക് ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി ഉയർന്നുവരുമെന്നും ദുബൈ ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമി ആൻഡ് ടൂറിസം പ്രോക്‌സിമിറ്റി മാർക്കറ്റ്‌സ് റീജിയണൽ ഹെഡ് ബാദർ അലി ഹബീബ് ലിങ്ക്ഡ്ഇനിൽ പോസ്റ്റ് ചെയ്തു. യാത്ര നിരോധനമില്ലാത്ത എല്ലാ രാജ്യക്കാര്‍ക്കും അപേക്ഷിക്കാം. ദുബൈയുടെ ടൂറിസം ബിസിനസിനെയും ഇത് സഹായിക്കും.

Keywords: News, Malayalam-News, World, World-News , Gulf, Gulf-New, National, Dubai Visa, UAE News, Multiple-Entry Visa, Dubai’s new 5-year multiple-entry visa for Indians: What is it, how does it work?.

< !- START disable copy paste -->

Post a Comment