P Jayarajan | തനിക്കെതിരെയുളള കോടതി വിധിയില്‍ സര്‍കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് പി ജയരാജന്‍

 


കണ്ണൂര്‍: (KVARTHA) തന്നെ കിഴക്കെ കതിരൂരിലെ വീട്ടില്‍ കയറി വെട്ടിക്കൊല്ലാന്‍ ശ്രമിച്ചെന്ന കേസില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ നീതി കിട്ടിയില്ലെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനും സി പി എം സംസ്ഥാന കമിറ്റി അംഗവുമായ പി ജയരാജന്‍ പ്രതികരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലെ ഖാദി ബോര്‍ഡ് ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് ഈ വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈകോടതി വിധിക്കെതിരെ സര്‍കാര്‍ സുപ്രീം കോടതിയെ സമീപിക്കണം. സുപ്രീം കോടതിയില്‍ കക്ഷി ചേരാന്‍ തനിക്ക് കഴിയുമോയെന്ന കാര്യത്തില്‍ നിയമോപദേശം തേടും. കോടതി നടപടിയില്‍ അസ്വാഭാവികതയുണ്ടായി. മറ്റൊരു ബെഞ്ചിലേക്ക് മാറേണ്ട കേസ് ധൃതിപ്പെട്ടു. അതേ ജഡ്ജ് വാദം കേട്ടതില്‍ അസ്വാഭാവികതയുണ്ട്. ഈ ആശങ്ക ഹൈകോടതി ജസ്റ്റിസിനെ കഴിഞ്ഞ ഡിസംബര്‍ 26ന് തന്റെ അഭിഭാഷകന്‍ അറിയിച്ചിരുന്നു. ഇക്കാര്യം സുപ്രീം കോടതിയേയും അറിയിക്കുമെന്ന് പി ജയരാജന്‍ വ്യക്തമാക്കി. ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഹൈകോടതി വിധിയില്‍ അസ്വാഭാവികതയില്ല. ഇരുപതുവര്‍ഷമെന്ന കീഴ്ക്കോടതി വിധി ആവര്‍ത്തിക്കുക മാത്രമാണ് ചെയ്തത്.

P Jayarajan | തനിക്കെതിരെയുളള കോടതി വിധിയില്‍ സര്‍കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് പി ജയരാജന്‍
 
മാത്രമല്ല പാര്‍ടി കോഴിക്കോട് ജില്ലാ സെക്രടറി മോഹനന്‍ മാസ്റ്ററെ വെറുതെ വിട്ടതിലൂടെ പാര്‍ടിക്ക് പങ്കില്ലെന്നു വ്യക്തമായിരിക്കുകയാണ്. വലതു പക്ഷ മാധ്യമങ്ങള്‍ പാര്‍ടിക്കെതിരെ കോടതി വിധി ചൂണ്ടിക്കാട്ടി കുപ്രചരണം നടത്തുകയാണ്. ടി പി കേസിലെ വിധി വടകര പാര്‍ലമന്റെ് തിരഞ്ഞെടുപ്പിനെ ബാധിക്കില്ല. 2019-ല്‍ താന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ വയനാട്ടില്‍ മത്സരിച്ച രാഹുല്‍ ഗാന്ധി ബി ജെ പിയെ തോല്‍പ്പിച്ച് പ്രധാനമന്ത്രിയാകുമെന്ന പ്രചരണം യു ഡി എഫ് അഴിച്ചുവിട്ടു.

ഇതു വോടര്‍മാരില്‍ യു ഡി എഫിന് അനുകൂലമായ തരംഗമുണ്ടാക്കി. എന്നാല്‍ ഇക്കുറി അങ്ങനെയുളള പ്രചരണം നടത്താന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് രാജ്യത്താകെ തകരുകയാണെന്നും പി ജയരാജന്‍ ചൂണ്ടിക്കാട്ടി. ഓരോ ദിവസവും ബി ജെ പിയിലേക്ക് നേതാക്കള്‍ ചേരുകയാണ് കോണ്‍ഗ്രസിന്റെ വിശ്വാസ്യത നഷ്ടപ്പെട്ട സാഹചര്യത്തില്‍ വടകരയില്‍ ഉള്‍പെടെ എല്‍ ഡി എഫ് വിജയിക്കുമെന്നും പി ജയരാജന്‍ വ്യക്തമാക്കി.

Keywords: Didn’t receive justice, will appeal against the verdict, says P Jayarajan, Kannur, News, P Jayarajan, Politics, Court Verdict, Appeal, Supreme Court, LDF, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia